ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം

അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കേണ്ടതുമാണ്
ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ നിയമനം
Updated on

വ്യാവസായിക പരിശീലന വകുപ്പില്‍ രൂപീകരിച്ച സംസ്ഥാന ഐ.ടി സെല്ലില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു വര്‍ഷക്കാലയളവിലേക്ക് ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകര്‍ വിദ്യാഭ്യാസ യോഗ്യതയും, പ്രവൃത്തിപരിചയവും തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസലുകള്‍, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതം ജൂണ്‍ ആറ് രാവിലെ 11ന് മുമ്പ് ട്രെയിനിങ് ഡയറക്റ്റര്‍, ട്രെയിനിങ് ഡയറക്റ്ററേറ്റ്, അഞ്ചാംനില, തൊഴില്‍ ഭവന്‍, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം – 33 എന്ന വിലാസത്തില്‍ നേരില്‍ ഹാജരാകേണ്ടതും, അന്നേ ദിവസം നടക്കുന്ന അഭിമുഖ പരീക്ഷയില്‍ പങ്കെടുക്കേണ്ടതുമാണ്.

എസ്.എസ്.എല്‍ .സി യോഗ്യതക്കൊപ്പം കോപ്പ ട്രേഡില്‍ നാഷണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്/സ്റ്റേറ്റ് ട്രേഡ് സര്‍ട്ടിഫിക്കറ്റ് യോഗ്യത ഉണ്ടായിരിക്കണം. 21,175 രൂപയാണ് പ്രതിമാസ വേതനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com