റൂസയിൽ സിസ്റ്റം അനലിസ്റ്റ്: അപേക്ഷ ക്ഷണിച്ചു

ഒക്റ്റോബർ 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കണം
system analyst job vacancy
system analyst jobs
Updated on

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുളള കേന്ദ്രാവിഷ്‌കൃത പദ്ധതിയായ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാന്‍റെ (റൂസ) തിരുവനന്തപുരം സംസ്ഥാന കാര്യാലയത്തിൽ സിസ്റ്റം അനലിസ്റ്റ് തസ്തികയിൽ അന്യത്ര സേവന വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ശമ്പള സ്‌കെയിൽ 59300-120900. സർക്കാർ കോളെജ് (എൻജിനീയറിങ്/ ആർട്‌സ് ആൻഡ് സയൻസ്), സർക്കാർ പോളിടെക്‌നിക്ക് എന്നിവിടങ്ങളിൽ സിസ്റ്റം അനലിസ്റ്റ്/ കംപ്യൂട്ടർ പ്രോഗ്രാമർ/ ഇൻസ്ട്രക്റ്റർ ഗ്രേഡ് 1 എന്നീ തസ്തികകളിൽ ജോലി ചെയ്ത് വരുന്നവർക്കും ഈ സ്ഥാപനങ്ങളിൽ മേൽപ്പറഞ്ഞ ശമ്പള സ്‌കെയിലിൽ ജോലി ചെയ്ത് വരുന്ന ഉദ്യോഗസ്ഥരിൽ എൻജിനീയറിങ്ങിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും പിജിഡിസിഎ സർട്ടിഫിക്കറ്റും അല്ലെങ്കിൽ എംസിഎ/ എംഎസ്‌സി ഇൻ കംപ്യൂട്ടർ സയൻസ് വിദ്യാഭ്യാസ യോഗ്യത ഉളളവർക്കും അപേക്ഷിക്കാം.

ഐഐഐടിഎംകെ കോഴ്സ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളയുടെ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ ഇ-ഗവേർണൻസ് സർട്ടിഫിക്കറ്റ്/പിഎഫ്എംഎസ്-ലെ പരിചയം എന്നിവയിൽ ഏതെങ്കിലും ഒന്ന് അഭിലഷണീയം. അപേക്ഷകർ മേലധികാരിയുടെ നിരാക്ഷേപ പത്രം സഹിതം നിശ്ചിത മാതൃകയിൽ അപേക്ഷ നൽകണം. താൽപര്യമുളളവർ റൂസ സ്റ്റേറ്റ് പ്രൊജക്റ്റ് കോ-ഓർഡിനേറ്റർ, റൂസ സംസ്ഥാന കാര്യാലയം, ഗവ. സംസ്‌കൃത കോളെജ് ക്യാംപസ്, പാളയം, യൂണിവേഴ്‌സിറ്റി പി.ഒ തിരുവനന്തപുരം 695034 എന്ന വിലാസത്തിൽ തപാൽ മുഖേനയോ keralarusa@gmail.com എന്ന ഇമെയിൽ വിലാസത്തിലോ ഒക്റ്റോബർ 20 ന് വൈകിട്ട് 5 മണിക്കകം അപേക്ഷ സമർപ്പിക്കണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com