സൗദിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ

സൗദി അറേബ്യൻ സർക്കാരിനു കീഴിലുള്ള ആശുപത്രികളിലെ നഴ്സ് ജോലി ഒഴിവുകളിലേക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റിലേയ്ക്ക് അപേക്ഷിക്കാം
Saudi Arabia nurses recruitment

സൗദിയിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ

Freepik.com AI

Updated on

സൗദി അറേബ്യൻ ആരോഗ്യ മന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്സ് (വനിതകള്‍) ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് സംഘടിപ്പിക്കുന്നു. ബേൺ യൂണിറ്റ്, കാർഡിയാക് ICU (പീഡിയാട്രിക്സ്), ഡയാലിസിസ്, എമർജൻസി റൂം (ER), ജനറൽ നഴ്സിങ്, ഓങ്കോളജി, ഓപ്പറേഷൻ റൂം - റിക്കവറി, ഐസിയു (ഇന്‍റന്‍സീവ് കെയർ യൂണിറ്റ്-അഡല്‍റ്റ്), NICU (ന്യൂബോൺ ഇന്‍റന്‍സീവ് കെയർ യൂണിറ്റ്), ഓപ്പറേറ്റിങ് റൂം-റിക്കവറി (OR), പീഡിയാട്രിക് ജനറൽ, PICU (പീഡിയാട്രിക് ഇന്‍റന്‍സീവ് കെയർ യൂണിറ്റ്) എന്നീ സ്പെഷ്യാലിറ്റികളിലാണ് ഒഴിവുകള്‍.

നഴ്സിങില്‍ ബിഎസ്‌സി, പോസ്റ്റ് ബിഎസ്‌സി വിദ്യാഭ്യാസയോഗ്യതയും, സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാർഥികള്‍ക്ക് അപേക്ഷിക്കാം. ഇതിനോടൊപ്പം സൗദി കമ്മിഷൻ ഫൊർ ഹെൽത്ത് സ്പെഷ്യലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷനും (മുമാരിസ് + വഴി), എച്ച്ആര്‍ഡി അറ്റസ്റ്റേഷന്‍, ഡേറ്റ ഫ്ലോ പരിശോധന എന്നിവ പൂര്‍ത്തിയാക്കിയവര്‍ക്കാണ് അപേക്ഷിക്കാന്‍ യോഗ്യത.

വിശദമായ CV, വിദ്യാഭ്യാസം, പ്രവര്‍ത്തിപരിചയം, പാസ്സ്പോര്‍ട്ട് എന്നിവയുടെ പകര്‍പ്പുകള്‍ സഹിതം www.norkaroots.org www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ സന്ദര്‍ശിച്ച് 2025 മാര്‍ച്ച് 29നകം അപേക്ഷ നല്‍കണമെന്ന് നോർക്ക റൂട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അജിത് കോളശ്ശേരി അറിയിച്ചു. ഇതിനായുളള അഭിമുഖം ഏപ്രിലില്‍ എറണാകുളത്ത് നടത്തും.

അപേക്ഷകര്‍ മുന്‍പ് SAMR പോർട്ടലിൽ രജിസ്റ്റര്‍ ചെയ്തവരാകരുത്. കുറഞ്ഞത് ആറുമാസത്തെ കാലാവധിയുളള സാധുതയുളള പാസ്പോര്‍ട്ട് ഉണ്ടായിരിക്കണം. അഭിമുഖസമയത്ത് പാസ്‌പോര്‍ട്ട് ഹാജരാക്കേണ്ടതാണ്. റിക്രൂട്ട്മെന്‍റിന് 30,000 രൂപയും ജിഎസ്‌ടിയും ഫീസായി ഈടാക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സ് റിക്രൂട്ട്മെന്‍റ് വിഭാഗത്തിന്‍റെ 0471-2770536, 539, 540, 577 എന്നീ നമ്പറുകളിലോ (ഓഫീസ് സമയത്ത്, പ്രവൃത്തിദിനങ്ങളില്‍) 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്റ്റ് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സർവീസ്) ബന്ധപ്പെടാവുന്നതാണ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com