സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ: അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു

അപേക്ഷ മെയ് 17 ന് മുമ്പായി സമർപ്പിക്കണം
സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ: അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു
Updated on

തിരുവനന്തപുരം ജില്ലയിൽ എൻ.ഡി.പി.എസ് (നാർക്കോട്ടിക് ഡ്രഗ്‌സ് ആൻഡ് സൈക്കോട്രോപ്പിക് സബ്സ്റ്റൻസസ് ) കേസുകളുടെ വിചാരണയ്ക്ക് സ്‌പെഷ്യൽ പ്രോസിക്യൂട്ടറുടെ തസ്തികയിലേക്കുള്ള അഭിഭാഷക പാനലിലേക്ക് അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവരും ബാർ അസോസിയേഷനിൽ രജിസ്റ്റർ ചെയ്ത് ഏഴ് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 60 വയസ് കവിയാത്തതുമായ അഭിഭാഷകർക്ക് അപേക്ഷിക്കാം.

അപേക്ഷയോടൊപ്പം ജനനതീയതി, എൻറോൾമെന്‍റ് തീയതി, പ്രവൃത്തി പരിചയം, ഫോൺ നമ്പർ, ഇ-മെയിൽ ഐ.ഡി, അപേക്ഷകൻ ഉൾപ്പെടുന്ന പോലീസ് സ്റ്റേഷൻ പരിധി എന്നിവയടങ്ങിയ ബയോഡാറ്റയും ജനനതീയതി, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകളും ബിരുദം, എൻറോൾമെന്‍റ് സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും , അപേക്ഷകൻ കൈകാര്യം ചെയ്തിട്ടുള്ള ഗൗരവ സ്വഭാവമുള്ള മൂന്ന് സെഷൻസ് കേസുകളുടെ വിധിപകർപ്പുകളും സഹിതം സീനിയർ സൂപ്രണ്ട്, സ്യൂട്ട് സെക്ഷൻ, കളക്റ്ററേറ്റ്, സിവിൽ സ്റ്റേഷൻ, കുടപ്പനക്കുന്ന്, തിരുവനന്തപുരം 695 043 എന്ന വിലാസത്തിൽ മെയ് 17ന് മുൻപ് സമർപ്പിക്കണമെന്ന് ജില്ലാ കളക്റ്റർ ജെറോമിക് ജോർജ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com