
വിവിധ തസ്തികകളിൽ പിഎസ് സി വിജ്ഞാപനം പുറത്തിറക്കി. ഇതിൽ 12 തസ്തികകളിലാണ്നേരിട്ടുള്ള നിയമനമുള്ളത്. മൂന്നു തസ്തികകളിൽ തസ്തിക മാറ്റം വഴിയും രണ്ടു തസ്തികകളിൽ പട്ടികവർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റും 21 തസ്തികകളിൽ എൻസിഎ നിയമനവുമാണ്.
ഗസറ്റ് തീയതി: 30.11.2024.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: 2025 ജനുവരി ഒന്നിന് രാത്രി പന്ത്രണ്ടു മണി വരെ.
നേരിട്ടുള്ള നിയമനം: ആരോഗ്യ വകുപ്പിൽ ജൂണിയർ സയന്റിഫിക് ഓഫീസർ, ജല അഥോറിറ്റിയിൽ ഡ്രാഫ്റ്റ്സ്മാൻ ഗ്രേഡ്-1/സബ് എൻജിനിയർ, കെഎഫ്സിയിൽ അസിസ്റ്റന്റ്, കമ്പനി/കോർപറേഷൻ/ബോർഡ് സ്റ്റെനോഗ്രഫർ/കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്,
കോ ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ ടെക്നിക്കൽ സൂപ്രണ്ട്, മെഡിക്കൽ വിദ്യാഭ്യാസ സർവീസിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2, പോലീസ് വകുപ്പിൽ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ/വനിതാ പോലീസ് കോൺസ്റ്റബിൾ ഡ്രൈവർ, കയർഫെഡിൽ മാർക്കറ്റിങ് മാനെജർ, കേരഫെഡിൽ ഫയർമാൻ, ഹോമിയോപ്പതി വകുപ്പിൽ ലബോറട്ടറി ടെക്നിഷ്യൻ ഗ്രേഡ്-2, പൊതുമരാമത്ത് (ഇലക്ട്രിക്കൽ വിഭാഗം) വകുപ്പിൽ ലൈൻമാൻ തുടങ്ങിയ തസ്തികകളിൽ.
തസ്തികമാറ്റം വഴി: കയർഫെഡിൽ മാർക്കറ്റിങ് മാനെജർ, കേരഫെഡിൽ ഫയർമാൻ, കോഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ ടെക്നിക്കൽ സൂപ്രണ്ട് എന്നീ തസ്തികകളിൽ.
പട്ടികജാതി/പട്ടികവർഗക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ്: വിവിധ വകുപ്പുകളിൽ ക്ലർക്ക്, പ്രിസൺസ് ആൻഡ് കറക്ഷനൽ സർവീസിൽ വെൽഫെയർ ഓഫീസർ ഗ്രേഡ്-2 എന്നീ തസ്തികകളിൽ.
സംവരണസമുദായങ്ങൾക്കുള്ള എൻസിഎ നിയമനം: ഹയർ സെക്കൻഡറി സ്കൂൾ ടീച്ചർ അറബിക് ജൂണിയർ, എക്സൈസ് വകുപ്പിൽ എക്സൈസ് ഇൻസ്പെക്ടർ, പോലീസ് വകുപ്പിൽ വനിതാ പോലീസ് കോൺസ്റ്റബിൾ, വനം വികസന കോർപറേഷനിൽ ഫീൽഡ് ഓഫീസർ തുടങ്ങിയ തസ്തികകളിൽ.
അപേക്ഷകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
പിഎസ്സിയുടെ വെബ്സൈറ്റിൽ (www. keralapsc.gov.in) ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയശേഷം മാത്രം അപേക്ഷിക്കുക.
ഇതിനകം ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയവർ തങ്ങളുടെ യൂസർ ഐഡിയും പാസ് വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്തശേഷം സ്വന്തം പ്രൊഫൈൽ വഴി അപേക്ഷിക്കുക. പിന്നീട് ഓരോ തസ്തികയിലേക്ക് അപേക്ഷിക്കുമ്പോഴും നോട്ടിഫിക്കേഷൻ ലിങ്കിലെ അപ്ലൈ നൗ എന്നതിൽ ക്ലിക്ക് ചെയ്താൽ മാത്രം മതി. രജിസ്ട്രേഷൻ കാർഡ് ലിങ്കിൽ ക്ലിക്ക് ചെയ്ത് പ്രൊഫൈലിലെ വിശദാംശങ്ങൾ കാണുന്നതിനും പ്രിന്റൗട്ട് എടുക്കാനും കഴിയും.
ഫോട്ടോ: അപ്ലോഡ് ചെയ്യുന്ന ഫോട്ടോ 31.12.2013നുശേഷം എടുത്തതായിരിക്കണം. ഫോട്ടോയുടെ താഴെ ഉദ്യോഗാർഥിയുടെ പേരും ഫോട്ടോ എടുത്ത തീയതിയും വ്യക്തമായി രേഖപ്പെടുത്തിയിരിക്കണം.
ഒരിക്കൽ അപ്ലോഡ് ചെയ്ത ഫോട്ടോയ്ക്ക് 10 വർഷം പ്രാബല്യമുണ്ടായിരി ക്കും. 01.01.2022നുശേഷം പുതുതായി പ്രൊഫൈൽ ഉണ്ടാക്കിയവർ 6 മാസത്തിനകം എടുത്ത ഫോട്ടോ വേണം അപ്ലോഡ് ചെയ്യാൻ.
സർട്ടിഫിക്കറ്റ്: വിദ്യാഭ്യാസ യോഗ്യത, പരിചയം, ജാതി, വയസ് മുതലായവ തെളിയിക്കുന്നതിനുള്ള പ്രമാണങ്ങളുടെ പകർപ്പുകൾ പിഎസ്സി ആവശ്യപ്പെടുമ്പോൾ ഹാജരാക്കിയാൽ മതി. ആധാർ കാർഡുള്ളവർ തിരിച്ചറിയൽ രേഖയായി ആധാർ പ്രൊഫൈലിൽ ചേർക്കണം.
റീ-ചെക്ക്: വിവിധ തസ്തികകളിൽ അപേക്ഷ സമർപ്പിക്കും മുമ്പ് ഉദ്യോഗാർഥികൾ തങ്ങളുടെ പ്രൊഫൈലിൽ ഉൾപ്പെടുത്തിയിരിക്കുന്ന വിവരങ്ങൾ ശരിയാണോയെന്ന് ഉറപ്പു വരുത്തണം. അയച്ചശേഷം അപേക്ഷയിൽ മാറ്റം വരുത്തുവാനോ ഒഴിവാക്കുവാനോ കഴിയില്ല.
അപേക്ഷ തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ഏതവസരത്തിലും വിജ്ഞാപനത്തിലെ വ്യവസ്ഥകൾക്കു വിരുദ്ധമായി കാണുകയാണെങ്കിൽ നിരുപാധികം നിരസിക്കും.
അഡ്മിഷൻ ടിക്കറ്റ്: അപേക്ഷിച്ച തസ്തികയിലേക്കുള്ള എഴുത്ത് / ഒഎംആർ പരീക്ഷ നടത്തുന്ന പക്ഷം അർഹതപ്പെട്ട ഉദ്യോഗാർഥികൾക്കു ള്ള അഡ്മിഷൻ ടിക്കറ്റ് ഒറ്റത്തവണ രജിസ്ട്രേഷൻ പ്രൊഫൈലിൽ ലഭ്യമാക്കുന്നതാണ്.
അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യുന്നതിനുള്ള തീയതി പരീക്ഷാ കലണ്ടറിൽ ഉൾപ്പെടുത്തുന്നതുമാണ്. ഈ തീയതി മുതൽ 15 ദിവസം വരെ ഉദ്യോഗാർഥികൾക്ക് പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്തെടുക്കാവുന്നതാണ്.അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്ത ഉദ്യോഗാർഥികൾക്കു മാത്രമേ പരീക്ഷ എഴുതുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കൂ.