റെയിൽവേയിൽ ടെക്നിഷ്യൻ ഗ്രേഡ്- 3 (02/2024) തസ്തികയിലെ വർധിപ്പിച്ച ഒഴിവുകളിലേക്ക് ഇന്നുമുതൽ അപേക്ഷ സ്വീകരിക്കും. റെയിൽവേ റിക്രൂട്ട്മെന്റ് ബോർഡിന്റെ www.rrbthiruvananthapuram. gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
ഓൺലൈൻ അപേക്ഷ ഒക്റ്റോബർ 16 വരെ. കഴിഞ്ഞ മാർച്ചിൽ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിൽ 22 കാറ്റഗറികളിലായി 9,144 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
കൂട്ടിച്ചേർക്കൽ വിജ്ഞാപനപ്രകാരം ഒഴിവുകൾ 14,298 ആയി വർധിച്ചതോടെയാണ് പുതിയ അപേക്ഷകർക്കും അവസരം നൽകി വീണ്ടും ഓൺലൈൻ രജിസ്ട്രേഷൻ അനുവദിച്ചത്.
22 കാറ്റഗറികൾ40 ആയും ഉയർന്നു. തിരുവനന്തപുരം ആർആർബിയിൽ 278 ഒഴിവുണ്ട്. ഇതിനകം അപേക്ഷ നൽകിയ ഉദ്യോഗാർഥികൾക്ക് അപേക്ഷയിൽ തിരുത്തൽ വരുത്താനും അവസരമുണ്ട്.
ഒക്റ്റോബർ 17 മുതൽ 21 വരെയാണ് ഇതിന് സമയം അനുവദിച്ചിരിക്കുന്നത്. തിരുത്തലിന് 250 രൂപ ഫീസും ഏർപ്പെടുത്തിയിട്ടുണ്ട്.
ഹെൽപ് ഡെസ്ക്: 9592-001-188, rrb.help@csc.gov.in (സമയം രാവിലെ 10 മുതൽ വൈകിട്ട് 5 വരെ).
യോഗ്യത
ടെക്നിഷ്യൻ ഗ്രേഡ് III: ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ/ആക്ട് അപ്രന്റിസ്ഷിപ് പൂർത്തിയാക്കിയ മെട്രിക്കുലേഷൻ എസ്എസ്എൽസിക്കാർക്ക് അപേക്ഷിക്കാം.
ടെക്നിഷ്യൻ ഗ്രേഡ് I: ഫിസിക്സ്/ഇലക്ട്രോണിക്സ്/കംപ്യൂട്ടർ സയൻസ്/ഐടി/ഇൻസ്ട്രമെന്റേഷൻ സ്ട്രീമുകളിൽ സയൻസ് ബിരുദം അല്ലെങ്കിൽ ഏതെങ്കിലും സബ്സ്ട്രീമുകളിൽ ബിഎസ്സി അല്ലെങ്കിൽ 3 വർഷ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ എൻജിനിയറിങ് ബിരുദം.
പ്രായം (01.07.2024ന്): ടെക്നിഷൻ ഗ്രേഡ് I: 18 -36. ടെക്നിഷ്യൻ ഗ്രേഡ് III: 18-33. പട്ടികവിഭാഗക്കാർക്ക് അഞ്ചും ഒബിസിക്കു മൂന്നും ഭിന്നശേഷിക്കാർക്കു പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവു ലഭിക്കും. വിമുക്തഭടൻമാർക്കും ഇളവ്.
തെരഞ്ഞെടുപ്പ്: കംപ്യൂട്ടർ ബേസ്ഡ് ടെസ്റ്റ് (സിബിടി) മുഖേന.
കൂടുതൽ വിവരങ്ങൾക്ക്: www.rrbthiruvananthapuram.gov.in