താൽക്കാലിക നിയമനം

ബയോളജി അല്ലെങ്കിൽ കണക്ക് വിഷയം ഉൾപ്പെട്ട് പ്ലസ്ടു പാസായിരിക്കണം
താൽക്കാലിക നിയമനം
Updated on

പാറശാല താലൂക്ക് ആസ്ഥാന ആശുപത്രിയിൽ എച്ച്.എം.സി മുഖാന്തിരം അനസ്തേഷ്യ ടെക്നീഷ്യൻ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാർഥികളിൽ നിന്നു താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബയോളജി അല്ലെങ്കിൽ കണക്ക് വിഷയം ഉൾപ്പെട്ട് പ്ലസ്ടു പാസായിരിക്കണം.

കേരള സർക്കാർ അംഗീകരിച്ച ഏതെങ്കിലും മെഡിക്കൽ കോളെജിൽ നിന്നും ഡിപ്ലോമ ഇൻ അനസ്തേഷ്യ ടെക്നീഷ്യൻ പാസായിരിക്കണം. പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. തിരുവനന്തപുരം ജില്ലയിൽ ഉള്ളവർക്ക് മുൻഗണന. 18നും 40നും മധ്യേ പ്രായമുള്ളവരായിരിക്കണം.

അപേക്ഷകൾ മേയ് 27ന് വൈകീട്ട് അഞ്ചിന് മുമ്പായി ഓഫീസിൽ എത്തിക്കണം. മേയ് 29 ന് രാവിലെ ഒമ്പത്‌ മുതൽ അഭിമുഖം നടത്തും. കൂടുതൽ വിവരങ്ങൾക്ക് പ്രവൃത്തി ദിവസങ്ങളിൽ ഓഫീസുമായി ബന്ധപ്പെടണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com