തൊഴിൽ വാർത്തകൾ(09-08-2023)

തൊഴിൽ വാർത്തകൾ(09-08-2023)

സീനിയർ റസിഡന്‍റ്, അസി. പ്രൊഫസർ നിയമനം

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളെജ് ആശുപത്രിയിലെ മെഡിസിൻ, ജനറൽ സർജറി, അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോ (അനസ്തേഷ്യോളജി), പീഡിയാട്രിക് നെഫ്രോളജി വിഭാഗങ്ങളിൽ സീനിയർ റസിഡന്‍റ്, അസി. പ്രൊഫസർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു.  മെഡിസിൻ വിഭാഗത്തിലേക്ക് ഓഗസ്റ്റ് 14നും ജനറൽ സർജറിയിൽ 16നും അനസ്തേഷ്യോളജി, പീഡിയാട്രിക് കാർഡിയോളജി വിഭാഗങ്ങളിൽ ഓഗസ്റ്റ് 18നും രാവിലെ 11 മണിക്ക് അസി. പ്രൊഫ. നിയമനത്തിനുള്ള ഇന്‍റർവ്യൂ നടക്കും.  ഓഗസ്റ്റ് 18ന് ഉച്ച 2ന് പീഡിയാട്രിക് നെഫ്രോളജിയിൽ സീനിയർ റസിഡന്‍റ് ഇന്‍റർവ്യൂ നടത്തും.

അതാത് വിഭാഗത്തിലെ പി.ജി, ടി.സി.എം.സി രജിസ്ട്രേഷൻ ആണ് യോഗ്യത.  70,000 രൂപയാണ് പ്രതിമാസ വേതനം.  ഒരു വർഷമാണ് കരാർ കാലാവധി.  മെഡിക്കൽ കോളെജ് പ്രിൻസിപ്പലിന്‍റെ ഓഫീസിലാണ് ഇന്‍റർവ്യൂ.

ട്രേഡ് ടെക്നിഷ്യൻ ഇന്‍റർവ്യു 11ന്

തിരുവനന്തപുരം ബാർട്ടൺഹിൽ എൻജിനിയറിങ് കോളെജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിൽ സ്മിത്ത് ട്രേഡിൽ ദിവസവേതനാടിസ്ഥാനത്തിൽ ട്രേഡ് ടെക്നിഷ്യൻ (ട്രേഡ്സ്മാൻ) തസ്തികയിൽ ഒരു ഒഴിവുണ്ട്. ടി.എച്ച്.എൽ.സി, ഐ.ടി.ഐ, കെ.ജി.സി.ഇ, മെക്കാനിക്കൽ എൻജിനിയറിങ്ങിൽ വി.എച്ച്.എസ്.ഇ (സ്മിത്തി) ആണ് യോഗ്യത.  താത്പര്യമുള്ളവർ അഭിമുഖത്തിൽ പങ്കെടുക്കാൻ ഓഗസ്റ്റ് 11ന് രാവിലെ പത്തിന് അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളുമായി ബാർട്ടൺഹിൽ കോളെജിലെ മെക്കാനിക്കൽ എൻജിനിയറിങ് വിഭാഗത്തിലെത്തണം.  കൂടുതൽ വിവരങ്ങൾക്ക്: 0471 – 2300484.

നിഷിൽ വിവിധ ഒഴിവുകൾ

തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് സ്പീച്ച് ആൻഡ് ഹിയറിംഗിൽ (നിഷ്) കോളെജ് ഓക്കുപേഷണൽ തെറാപ്പി, സെന്‍റർ ഫൊർ കമ്മ്യൂണിക്കേഷൻ ആൻഡ് മീഡിയാ ഡെവലപ്‌മെന്‍റ് എന്നീ വിഭാഗങ്ങളിലെ വിവിധ തസ്തികകളിലേക്കും, കംപ്യൂട്ടർ സയൻസ് വിഭാഗത്തിൽ അസിസ്റ്റന്‍റ്ഷിപ്പിലേക്കും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 16. കൂടുതൽ വിവരങ്ങൾ http://nish.ac.in/others/career ൽ.

അധ്യാപക ഒഴിവ്: 17ന് ഇന്‍റർവ്യൂ

കണ്ണൂർ ഗവൺമെന്‍റ് ആയുർവേദ കോളെജിലെ സംഹിത സംസ്കൃത ആൻഡ് സിദ്ധാന്ത വകുപ്പിൽ ഒഴിവ് വരുന്ന അധ്യാപക തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഭിന്നശേഷി വിഭാഗത്തിൽ നിന്നും അസിസ്റ്റന്‍റ് പ്രൊഫസർ ആയി നിയമനം നടത്തുന്നതിന് ഓഗസ്റ്റ് 17ന് രാവിലെ 11 നു പരിയാരത്തുള്ള കണ്ണൂർ ഗവൺമെന്‍റ് ആയുർവേദ കോളെജിൽ വച്ച് വാക്ക്-ഇൻ-ഇന്‍റർവ്യൂ നടത്തും.  ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് അടിസ്ഥാന യോഗ്യത.   പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.

ഉദ്യോഗാർഥികൾ ജനന തീയതി, വിദ്യാഭ്യസ യോഗ്യത, പ്രവൃത്തി പരിചയം, മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റ് എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും, ആധാർ കാർഡ്, പാൻ കാർഡ് എന്നിവയും, ബയോഡാറ്റയും സഹിതം കൃത്യസമയത്ത് ഹാജരാകണം.  ഭിന്നശേഷിക്കാരുടെ അഭാവത്തിൽ പൊതുവിഭാഗത്തിനെ പരിഗണിക്കുന്നതാണ്.  നിയമനം ലഭിക്കുന്നവർക്ക് പ്രതിമാസം 57,525 രൂപ സമാഹൃത വേതനമായി ലഭിക്കും.  നിയമനം ഒരു വർഷത്തേക്കോ സ്ഥിര നിയമനം നടക്കുന്നത് വരെയോ ആയിരിക്കും.

പ്രോഗ്രാമിങ് ഓഫീസർ ഒഴിവ്

തിരുവനന്തപുരം, പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഓഫീസിൽ ഒഴിവുള്ള പ്രോഗ്രാമിംഗ് ഓഫീസർ തസ്തികയിലേക്ക് കരാർ വ്യവസ്ഥയിൽ അപേക്ഷ ക്ഷണിച്ചു. ബി.ടെക/ബി.ഇ,/എം.ടെക്/എം.ഇ (കംപ്യൂട്ടർ സയൻസിന് മുൻഗണന) അല്ലെങ്കിൽ എം.സി.എ ആണ് യോഗ്യത. HTML, CSS, Javascript (JQuery, Familiarity with React JS is desirable), PHP (Knowledge of Laravel framework is desirable) എന്നീ സാങ്കേതിക പരിജ്ഞാനം വേണം. ബയോഡേറ്റയും രേഖകളുടെ പകർപ്പും ഓഗസ്റ്റ് 14 ന് വൈകുന്നേരം 4 ന് മുൻപായി പ്രവേശന പരീക്ഷാ കമ്മീഷണറുടെ ഔദ്യോഗിക

ഇ-മെയിലിൽ (ceekinfo.cee@kerala.gov.in) ലഭിക്കണം. തപാൽ മാർഗം അയക്കേണ്ടതില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com