തൊഴിൽ വാർത്തകൾ (27-12-2023)

വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
തൊഴിൽ വാർത്തകൾ (27-12-2023)

ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് നിയമനം തിരുവനന്തപുരം റീജിയണൽ ക്യാൻസർ സെൻററിൽ ന്യൂക്ലിയർ മെഡിസിൻ ടെക്നോളജിസ്റ്റ് തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ അപേക്ഷകൾ ക്ഷണിക്കുന്നു. 2024 ജനുവരി 10ന് വൈകുന്നേരം 3 മണിവരെയാണ് അപേക്ഷകൾ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്കും അപേക്ഷാഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

ഇലക്ട്രിക്കൽ വയർമാൻ പരീക്ഷ

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ വയർമാൻ എഴുത്ത് പരീക്ഷ 2023 എല്ലാ ജില്ലകളിലും ജനുവരി മാസം 13ന് നടത്തും. https://samraksha.ceikerala.gov.in ൽ മൊബൈൽ നമ്പർ, പാസ്‌വേർഡ്‌ എന്നിവ നൽകി ലോഗിൻ ചെയ്ത് ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. വിശദവിവരങ്ങൾക്ക്: 0471 2339233.

വാക്-ഇൻ-ഇൻറർവ്യൂ

നാഷണൽ ആയുഷ് മിഷൻ, തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കിവരുന്ന വിവിധ പ്രോജക്ടിലേക്ക് മൾട്ടി പർപ്പസ് വർക്കർ, യോഗ ഡെമോൻസ്ട്രേറ്റർ, സാനിറ്റേഷൻ വർക്കർ എന്നീ തസ്തികളിൽ അപേക്ഷ ക്ഷണിച്ചു. മൾട്ടി പർപ്പസ് വർക്കർ തസ്തികയിലെ ഇൻറർവ്യൂ ജനുവരി അഞ്ച്, യോഗ ഡെമോൻസ്ട്രേറ്റർ തസ്തികയിലെ ഇൻറർവ്യൂ ജനുവരി അഞ്ച്, സാനിറ്റേഷൻ വർക്കർ ഇൻറർവ്യൂ ജനുവരി 16 തിയതികളിൽ രാവിലെ 11 മണിക്ക് നടക്കും.

അപേക്ഷകൾ തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ  (നാഷണൽ ആയുഷ്-മിഷൻ) നേരിട്ടോ തപാൽ മുഖേനയോ ഡിസംബർ 29 മുമ്പ് നൽകണം. യോഗ്യത, പ്രായം എന്നിവ സംബന്ധിച്ച വിവരങ്ങൾ www.nam.kerala.gov.inൽ ലഭ്യമാണ്.

പരിശീലകരെ നിയമിക്കുന്നു

പട്ടികജാതി വികസന വകുപ്പിന്റെ അധീനതയിൽ കാർഷിക കോളജ് കോമ്പൗണ്ടിനുള്ളിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി മെമ്മോറിയൽ ഗവൺമെൻറ് മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ കരാറടിസ്ഥാനത്തിൽ കോച്ചുമാരെ നിയമിക്കുന്നു.

അത്‌ലറ്റിക്‌സ്‌ ഫുട്ബോൾ എന്നീ ഇനങ്ങളിലാണ് നിയമനം. ബന്ധപ്പെട്ട ഇനങ്ങളിൽ കോച്ചിംഗ് ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ കോച്ചിംഗ്, മാസ്റ്റർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ / ബാച്ചിലർ ഓഫ് ഫിസിക്കൽ എഡ്യൂക്കേഷൻ എന്നിവയിൽ സ്പെഷ്യലൈസേഷൻ എന്നീ നിശ്ചിത യോഗ്യതയുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഡിസംബർ 28 ന് രാവിലെ 11 ന് തിരുവനന്തപുരം വെള്ളയമ്പലത്തുള്ള ജില്ലാ പട്ടികജാതി വികസന ഓഫീസിൽ നടക്കുന്ന വാക് ഇൻ ഇൻറർവ്യൂവിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 0471 2314298, 9447111553.

ഡെപ്യൂട്ടേഷൻ നിയമനം

കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം ചീഫ് എക്സിക്യൂട്ടീവ് ഓഫീസിൽ സീനിയർ ക്ലർക്ക് തസ്തികയിലേയ്ക്ക് (ശമ്പള സ്കെയിൽ 35600-75400) ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ സേവനമനുഷ്ടിക്കുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. ഗവൺമെൻറ്/ അർദ്ധസർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികകളിൽ ജോലി ചെയ്ത് വരുന്ന ജീവനക്കാർക്ക് അപേക്ഷിക്കാം. കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്ക് മുൻഗണന.

അപേക്ഷ സമർപ്പിക്കേണ്ട വിലാസം- ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ്, സി ആർ കോംപ്ലക്സ്, വൃന്ദാവൻ ഗാർഡൻസ്, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം, ഫോൺ- 0471-2448791.

ക്ലർക്ക് കം കാഷ്യർ, അറ്റൻഡൻറ് പരീക്ഷ

കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡ് വിജ്ഞാപനം ചെയ്ത കേരള ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡിലെ ക്ലർക്ക്- കം- കാഷ്യർ (കാറ്റഗറി നമ്പർ: 20/2023), ഓഫീസ് അറ്റൻഡൻറ് (കാറ്റഗറി നമ്പർ: 22/2023) എന്നീ തസ്തികകളിലേക്കുള്ള ഒ.എം.ആർ പരീക്ഷ 2024 ജനുവരി 14, ഞായർ രാവിലെ 10.30 മുതൽ 12.15 വരെ തിരുവനന്തപുരം ജില്ലയിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളിൽ നടക്കുന്നതാണ്.

പരീക്ഷയുടെ ഹാൾടിക്കറ്റ് 2023 ഡിസംബർ 29 ന് ഉദ്യോഗാർത്ഥികളുടെ പ്രൊഫൈലിൽ ലഭ്യമാകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് കെ.ഡി.ആർ.ബിയുടെ ഔദ്യോഗിക വെബ് സൈറ്റായ www.kdrb.kerala.gov.inസന്ദർശിക്കുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com