പട്ടികജാതിക്കാരായ 400 പേർക്ക് സർക്കാർ ആശുപത്രികളിൽ പരിശീലനം

ആദ്യഘട്ടമായി 400 പേരെ നിയമിക്കുമെന്ന് ട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു
പട്ടികജാതിക്കാരായ 400 പേർക്ക് സർക്കാർ ആശുപത്രികളിൽ പരിശീലനം
Updated on

തിരുവനന്തപുരം: പട്ടികജാതി വിഭാഗത്തിൽപ്പെട്ട നഴ്സിങ് , പാരാമെഡിക്കൽ ബിരുദ- ഡിപ്ലോമ ധാരികൾക്ക് സർക്കാർ ആശുപത്രികളിൽ പരിശീലനം നൽകും. ആദ്യഘട്ടമായി 400 പേരെ നിയമിക്കുമെന്ന് ട്ടികജാതി വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ പറഞ്ഞു.

പാലക്കാട്, തൃശൂർ, തിരുവനന്തപുരം, കൊല്ലം, മലപ്പുറം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.സർക്കാർ സംവിധാനത്തിലെ പ്രായോഗിക പരിശീലനവും അറിവും ഉപയോഗപ്പെടുത്തി  കൂടുതൽ മെച്ചപ്പെട്ട തൊഴിൽ മേഖലകളിലേക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രവേശിക്കാനും ഇതുവഴി കഴിയുമെന്ന് മന്ത്രി അറിയിച്ചു.

പാലക്കാട് മെഡിക്കൽ കോളെജ് , ജനറൽ ആശുപത്രികൾ, ജില്ലാ ആശുപത്രി, താലൂക്ക് ആശുപത്രികൾ, കമ്യൂണിറ്റി ഹെൽത്ത് സെന്‍റർ എന്നിവിടങ്ങളിലാകും നിയമനം. ഹോണറേറിയത്തിനൊപ്പം യൂണിഫോം അലവൻസും നൽകും.

നഴ്സിങ് ബിരുദമുള്ളവരെ അപ്രന്‍റീസ് നഴ്സായും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റ് അംഗീകരിച്ച മെഡിക്കൽ കോഴ്സുകൾ പാസായവരെ പാരാമെഡിക്കൽ അപ്രന്‍റീസായും നിയമിക്കും.

അടുത്ത സാമ്പത്തിക വർഷം മുതൽ മറ്റു ജില്ലകളിലേക്കും കൂടി പദ്ധതി വ്യാപിപ്പിക്കും. പട്ടിക വർഗ വികസന വകുപ്പിലും ഇത്തരം പദ്ധതി ആരംഭിച്ച് 250 പേരെ പരിശീലനത്തിന് നിയോഗിച്ചിട്ടുണ്ടെന്ന് മന്ത്രി അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com