യുകെയിലേക്ക് കേരളത്തിൽനിന്ന് നഴ്സിങ് റിക്രൂട്ട്മെന്‍റ്

IELTS/OET, CBT, NMC അപേക്ഷാ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് തുക തിരിച്ചുകിട്ടും. യുകെ വിമാനത്താവളത്തില്‍ നിന്നു താമസസ്ഥലത്തേക്കുളള യാത്ര, ഒരു മാസത്തെ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും ലഭിക്കും.
യുകെയിലേക്ക് കേരളത്തിൽനിന്ന് നഴ്സിങ് റിക്രൂട്ട്മെന്‍റ്
യുകെയിലേക്ക് കേരളത്തിൽനിന്ന് നഴ്സിങ് റിക്രൂട്ട്മെന്‍റ്Representative image

തിരുവനന്തപുരം: യുകെയിലെ വെയില്‍സിലേക്ക് കേരള സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സിന്‍റെ നേതൃത്വത്തിൽ നഴ്സിംങ് റിക്രൂട്ട്മെന്‍റ് നടത്തുന്നു. ജൂണ്‍ ആറ് മുതൽ എട്ടു വരെ എറണാകുളത്തെ ഹോട്ടല്‍ താജ് വിവാന്തയിലാണ് ഇന്‍റർവ്യൂ. നഴ്സിങ്ങില്‍ ബിരുദം അല്ലെങ്കില്‍ ഡിപ്ലോമയാണ് വിദ്യാഭ്യാസ യോഗ്യത വേണ്ടത്. ആറു മാസത്തെ പ്രവൃത്തി പരിചയവും നിർബന്ധമാണ്. മെഡിക്കല്‍, സര്‍ജിക്കല്‍, എമര്‍ജന്‍സി, പീഡിയാട്രിക്, ന്യൂറോസര്‍ജറി, റീഹാബിലറ്റേഷന്‍, പെരിഓപ്പറേറ്റീവ്, ജനറല്‍ നഴ്സിങ് വിഭാഗങ്ങളിലാണ് ഒഴിവുകൾ.

സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ ഐഇഎല്‍ടിഎസ് സ്കോര്‍ 7 (റൈറ്റിംഗില്‍ 6.5) അല്ലെങ്കില്‍ സ്പീക്കിങ്, റീഡിങ്, ലിസണിങ് എന്നിവയില്‍ OET ബി (റൈറ്റിങ്ങില്‍ സി+) ഉണ്ടായിരിക്കണം. നഴ്സിംഗ് ആന്‍ഡ് മിഡ്വൈഫറി കൗണ്‍സില്‍ (NMC) രജിസ്ട്രേഷന് ആവശ്യമായ യോഗ്യതയും വേണം.

വിശദമായ സിവി, ഐഇഎല്‍ടിഎസ്/ഒഇടി സ്കോര്‍ കാര്‍ഡ്, പാസ്പോര്‍ട്ടിന്‍റെ പകര്‍പ്പ് എന്നിവ സഹിതം uknhs.norka@kerala.gov.in എന്ന ഇമെയില്‍ വിലാസത്തിലേക്ക് 2024 മേയ് 24 നകം അപേക്ഷ അയയ്ക്കണം.

ഐഇഎല്‍ടിഎസ്/ഒഇടി, സിബിടി, NMC അപേക്ഷ ഫീസ്, വിസ, ഫ്ലൈറ്റ് ടിക്കറ്റ് എന്നിവയ്ക്ക് റീഇന്‍ബേഴ്മെന്‍റ് ലഭിക്കും. യുകെയില്‍ വിമാനത്താവളത്തില്‍ നിന്നു താമസസ്ഥലത്തേക്കുളള യാത്ര, ഒരു മാസത്തെ സൗജന്യ താമസം, OSCE പരീക്ഷയുടെ ചെലവ് എന്നിവയും തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കും.

NMC രജിസ്ട്രേഷന് മുന്‍പ് 25,524 പൗണ്ടും NMC രജിസ്ട്രേഷന് ശേഷം ബാന്‍ഡ് 5 ശമ്പള പരിധിയും (28,834 / 35,099 പൗണ്ട് ) 5,199 പൗണ്ട് മൂല്യമുള്ള 5 വര്‍ഷം വരെ സ്പോണ്‍സര്‍ഷിപ്പിനും അര്‍ഹതയുണ്ടാകും.

യുകെയിലേക്ക് കേരളത്തിൽനിന്ന് നഴ്സിങ് റിക്രൂട്ട്മെന്‍റ്
തൊഴിൽ വൈദഗ്ധ്യമുള്ളവർക്ക് ജർമനിയിൽ അവസരം

വിശദവിവരങ്ങള്‍ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകളില്‍. അല്ലെങ്കില്‍ 0471 2770536/539/540/577 എന്നീ നമ്പറുകളിലോ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ളോബല്‍ കോണ്‍ടാക്ട് സെന്‍ററിന്‍റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91 8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വrസ്) ബന്ധപ്പെടുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com