യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം; വിശദവിവരങ്ങൾ

21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി
യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക്  ഇപ്പോള്‍ അപേക്ഷിക്കാം;  വിശദവിവരങ്ങൾ
Updated on

2024 ലെ യുപിഎസി സിവിൽ സർവീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്. ഫെബ്രുവരി 14 മുതൽ മാർച്ച് 5 വരെ അപേക്ഷകൾ സമർപ്പിക്കാം. മാർച്ച് 6 മുതൽ 12 വരെ തിരുത്താൻ അവസരമുണ്ട്. ആയിരത്തിലധികം ഒഴിവുകളാണ് ഈ വർഷം പ്രതീക്ഷിക്കുന്നത്. പ്രിലമിനറി പരീക്ഷ, മെയിന്‍ പരീക്ഷ, അഭിമുഖം എന്നിവയടങ്ങിയ മൂന്ന് ഘട്ടമായാണ് നടക്കുന്നത്.

ബിരുദമാണ് യോഗ്യത. 21 വയസ് മുതല്‍ 32 വയസ് വരെയാണ് പ്രായപരിധി. നിര്‍ദിഷ്ട വിഭാഗങ്ങള്‍ക്ക് വയസിളവുണ്ട്. 100 രൂപയാണ് അപേക്ഷ ഫീസ്. വനിതകള്‍, എസ്‌സി എസ്ടി വിഭാഗം, വികലാംഗര്‍ എന്നിവയ്ക്ക് ഫീസില്ല. 1105 ഒഴിവുകളാണ് വിജ്ഞാപനം ചെയ്തിരുന്നത്. വിശദവിവരങ്ങള്‍ക്ക് upsc.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com