എ​ൻ​ഡി​എ-II വി​ജ്ഞാ​പ​നം: 395 ഒ​ഴി​വു​ക​ൾ

പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.
എ​ൻ​ഡി​എ-II വി​ജ്ഞാ​പ​നം: 395 ഒ​ഴി​വു​ക​ൾ

യൂ​ണി​യ​ൻ പ​ബ്ളി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ എ​ൻ​ഡി​എII ആ​ൻ​ഡ് നേ​വ​ൽ അ​ക്കാ​ഡ​മി (എ​ൻ​എ) എ​ക്സാ​മി​നേ​ഷ​ൻ (II)ന് ​ജൂ​ൺ ആ​റു​വ​രെ ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​ൻഡി​എ 152-ാം കോ​ഴ്സി​ലേ​ക്കും എ​ൻ​എ 114-ാം കോ​ഴ്സി​ലേ​ക്കു​മു​ള്ള പൊ​തു​പ​രീ​ക്ഷ സെ​പ്റ്റം ബ​ർ മൂ​ന്നി​ന് ന​ട​ക്കും. മൊ​ത്തം 395 ഒ​ഴി​വു​ക​ളു​ണ്ട്.

കോ​ഴ്സ് ഒ​ഴി​വു​ക​ളു​ടെ എ​ണ്ണം: ആ​ർ​മി 208, നേ​വി 42, എ​യ​ർ​ഫോ​ഴ്സ് 120, നേ​വ​ൽ​അ​ക്കാ​ഡ​മി 25. അ​വി​വാ​ഹി​ത​രാ​യ പു​രു​ഷ​ൻ​മാ​ർ മാ​ത്രം അ​പേ​ക്ഷി​ച്ചാ​ൽ മ​തി. ഓ​ണ്‍​ലൈ​നാ​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

എ​ൻ​ഡി​എ പ്ര​വേ​ശ​നം ല​ഭി​ക്കു​ന്ന​വ​ർ​ക്ക് നാ​ലു​വ​ർ​ഷ​ത്തെ എ​ൻ​ജി​നി​യ​റിം​ഗ് പ​ഠ​നം അ​ക്കാ​ഡ​മി​യു​ടെ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു ല​ഭി​ക്കും. ഏ​തു സ​ർ​വീ​സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യി​ൽ ബ​ന്ധ​പ്പെ​ട്ട കോ​ള​ത്തി​ൽ മു​ൻ​ഗ​ണ​നാ​ക്ര​മ​ത്തി​ൽ സൂ​ചി​പ്പി​ക്ക​ണം. ഏ​തു കോ​ഴ്സി​ലേ​ക്കാ​ണു പ്ര​വേ​ശ​നം നേ​ടാ​നാ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്നും വ്യ​ക്ത​മാ​ക്ക​ണം.

പ്രാ​യം: അ​പേ​ക്ഷ​ക​ർ 2005 ജ​നു​വ​രി ര​ണ്ടി​നും 2008 ജ​നു​വ​രി ഒ​ന്നി​നും മ​ധ്യേ ജ​നി​ച്ച​വ​രാ​യി​രി​ക്ക​ണം.

വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത:

ആ​ർ​മി: പ്ല​സ്ടു പാ​സ്. എ​യ​ർ​ഫോ​ഴ്സ്, നേ​വി, നേ​വ​ൽ അ​ക്കാ​ഡ​മി ഫി​സി​ക്സ്, മാ​ത്ത​മാ​റ്റി​ക്സ് എ​ന്നി​വ പ​ഠി​ച്ച പ്ല​സ്ടു. പ്ല​സ്ടു പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ർ​ക്കും പ​രീ​ക്ഷ​യെ​ഴു​തി ഫ​ലം കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്കും അ​പേ​ക്ഷി​ക്കാ​വു​ന്ന​താ​ണ്.

എ​സ്എ​സ്ബി ഇ​ന്‍റ​ർ​വ്യൂ സ​മ​യ​ത്ത് യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം. നേ​ര​ത്തേ ഐ​എ​ൻ​എ​സ്ബി/​പി​എ​ബി​ടി പ​രീ​ക്ഷ​ക​ളി​ൽ പ​രാ​ജ​യ​പ്പെ​ട്ട​വ​രെ വ്യോ​മ​സേ​ന​യി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല.

ശാ​രീ​രി​ക യോ​ഗ്യ​ത: ഉ​യ​രം കു​റ​ഞ്ഞ​ത് 157.5 സെ.​മീ. (വ്യോ​മ​സേ​ന​യി​ലേ​ക്ക് 162.5 സെ.​മീ.), ല​ക്ഷ​ദ്വീ​പു​കാ​ർ​ക്ക് ര​ണ്ടു സെ.​മീ. ഇ​ള​വു​ണ്ട്. തൂ​ക്ക​വും ഉ​യ​ര​വും ആ​നു​പാ​തി​കം.

നെ​ഞ്ച​ള​വ്: വി​ക​സി​പ്പി​ച്ചാ​ൽ 81 സെ​ന്‍റീ​മീ​റ്റ​റി​ൽ കു​റ​യ​രു​ത് (കു​റ​ഞ്ഞ​ത് അ​ഞ്ചു സെ.​മീ. വി​കാ​സം വേ​ണം). സ്ഥി​ര​മാ​യി ക​ണ്ണ​ട ഉ​പ​യോ​ഗി​ക്കു​ന്ന​വ​രെ എ​യ​ർ​ഫോ​ഴ്സി​ലേ​ക്കു പ​രി​ഗ​ണി​ക്കി​ല്ല.

ദൂ​ര​ക്കാ​ഴ്ച: 6/6, 6/9. ശാ​രീ​രി​ക യോ​ഗ്യ​ത​ക​ൾ സം​ബ​ന്ധി​ച്ച വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള വി​ജ്ഞാ​പ​നം കാ​ണു​ക.

തെ​ര​ഞ്ഞെ​ടു​പ്പ്: എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണു തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ക. തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി എ​ന്നി​വ​യാ​ണു കേ​ര​ള​ത്തി​ലെ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ. ബാം​ഗ​ളൂ​രും ചെ​ന്നൈ​യു​മാ​ണു സം​സ്ഥാ​ന​ത്തി​നു പു​റ​ത്തെ തൊ​ട്ട​ടു​ത്ത പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ.

അ​പേ​ക്ഷാ​ഫീ​സ്: 100 രൂ​പ. ഏ​തെ​ങ്കി​ലും എ​സ്ബി​ഐ ശാ​ഖ​യി​ൽ നേ​രി​ട്ടോ എ​സ്ബി​ഐ/​എ​സ്ബി​ടി​യു​ടെ നെ​റ്റ് ബാങ്കിങ് മു​ഖേ​ന​യോ ഫീ​സ​ട​യ്ക്കാ​വു​ന്ന​താ​ണ്. എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഫീ​സി​ല്ല.

www.upsconline.nic.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി ക്കാം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com