
കോടതികളിൽ 19 ഒഴിവ്
കേരള ഹൈക്കോടതി 19 ഒഴിവുകളിൽ നേരിട്ടുള്ള നിയമനം നടത്തുന്നു. ഹൈക്കോടതി/വിവിധ സബ് ഓർഡിനേറ്റ് കോടതികളിലാണ് നിയമനം.
നവംബർ ആറു മുതൽ ഓണ്‍ലൈനായി അപേക്ഷിക്കാം. തെരഞ്ഞെടുപ്പ് പ്രോഗ്രാമിംഗ് ടെസ്റ്റും ഇന്റർവ്യൂവും മുഖേന (www.hckrecruitment.nic.in)
ജർമനിയിൽ അപ്രന്റിസ്
ഒഡെപെക് മുഖേന ജർമനിയിൽ അപ്രന്റിസ്ഷിപ്പിന് അവസരം. 100 ഒഴിവ്. കാലാവധി മൂന്നു വർഷം. വാക്ക് ഇൻ ഇന്റർവ്യൂ നവംബർ ആറിന് അങ്കമാലിയിൽ. തസ്തിക: നഴ്സിംഗ് അപ്രന്റിസ്ഷിപ് (50 ഒഴിവ്).
യോഗ്യത: 80% മാർക്കോടെ പ്ലസ് ടു ഡിപ്ലോമ. തസ്തിക: ടെക്നിക്കൽ അപ്രന്റിസ്ഷിപ് (50 ഒഴിവ്). യോഗ്യത: പ്ലസ് ടു ഡിപ്ലോമ (മാത്സിനും ഇംഗ്ലീഷിനും 80% മാർക്ക് വേണം). പ്രായം: 18-25. മൂന്നു വർഷമാണ് കാലാവധി. ഫോണ്‍: 0471 2329440/41/42/45 www.odepc.kerala.gov.in
യുകെയിൽ ഡോക്ടർ, നഴ്സ്, സോണോഗ്രഫർ
കൊച്ചിയിൽ നോർക്ക റൂട്ട്സ്-യുകെ കരിയർ ഫെയറിന്റെ മൂന്നാമത് എഡിഷൻ നടത്തുന്നു. വിവിധ സ്പെഷൽറ്റികളിലേക്ക് ഡോക്ടർമാർ, നഴ്സുമാർ, അൾട്രാ സോണോഗ്രഫർ എന്നിവർക്കാണ് അവസരം. കേരളത്തിലെ ആരോഗ്യമേഖലയിൽ നിന്നുള്ളവർക്ക് ഇംഗ്ലണ്ടിലെയും വെയിൽസിലെയും വിവിധ എൻഎച്ച്എസ് ട്രസ്റ്റുകളിലേക്ക് അവസരമൊരുക്കുന്നതാണു കരിയർ ഫെയർ. അഭിമുഖങ്ങൾ നവംബർ ആറു മുതൽ 10 വരെ കൊച്ചിയിലെ ഹോട്ടൽ ക്രൗണ്‍ പ്ലാസയിൽ. www.nif.norkaroots.org , www.norkaroots.org.
നാസിക്കിലെ കറൻസി പ്രസിൽ 117 ഒഴിവ്
നാസിക്കിലെ കറൻസി നോട്ട് പ്രസിൽ 117 ഒഴിവ്. ഓണ്‍ലൈൻ അപേക്ഷ നവംബർ 18 വരെ.
സൂപ്പർവൈസർ (ടെക്നിക്കൽ ഓപ്പറേഷൻ -പ്രിന്റിംഗ്): ഒന്നാം ക്ലാസ് എൻജിനിയറിംഗ് ഡിപ്ലോമ (പ്രിന്റിംഗ്) അല്ലെങ്കിൽ ബിഇ/ബിടെക്/ബിഎസ് സി എൻജിനീയറിംഗ് (പ്രിന്റിംഗ്). പ്രായം: 18-30.
സൂപ്പർവൈസർ (ഒഫീഷൽ ലാംഗ്വേജ്): ഹിന്ദി/ഇംഗ്ലീഷിൽ പിജി (ബിരുദത്തിന് ഹിന്ദി/ഇംഗ്ലിഷ് ഒരു വിഷയമായിരിക്കണം), ഒരു വർഷ ട്രാൻസ്ലേഷൻ പരിചയം. പ്രായം: 18-30.
ആർട്ടിസ്റ്റ് (ഗ്രാഫിക് ഡിസൈൻ): ആർട്സ്/വിഷ്വൽ ആർട്സ്/വൊക്കേഷനൽ (ഗ്രാഫിക്സ്) ബിരുദം (ഗ്രാഫിക് ഡിസൈൻ/കമേഴ്സ്യൽ ആർട്സിന് 55% മാർക്ക് വേണം); പ്രായം: 18-28.
സെക്രട്ടേറിയൽ അസിസ്റ്റന്റ്: 55% മാർക്കോടെ ഏതെങ്കിലും ബിരുദം, കംപ്യൂട്ടർ അറിവ്, ഇംഗ്ലീഷ്/ ഹിന്ദി സ്റ്റെനോഗ്രഫിയിലും ടൈപ്പിംഗിലും പ്രാവീണ്യം. പ്രായം: 18-28.
ജൂനിയർ ടെക്നിഷൻ വർക് ഷോപ് (ഇലക്ട്രിക്കൽ, മെഷിനിസ്റ്റ്, ഫിറ്റർ, ഇലക്ട്രോണിക്സ്, എയർ കണ്ടീഷനിംഗ്): ബന്ധപ്പെട്ട ട്രേഡിൽ ഐടിഐ. പ്രായം: 18-25.
ജൂനിയർ ടെക്നിഷൻ (പ്രിന്റിംഗ്/ കണ്ട്രോൾ): പ്രിന്റിംഗ് ട്രേഡിൽ ഐടിഐ/ പ്രിന്റിംഗ് ടെക്നോളജി ഡിപ്ലോമ. പ്രായം: 18-25.
www.cnpnashik.spmcil.com