ശ്രീചിത്തിരയിൽ 44 അവസരങ്ങൾ

നാളെ മുതൽ ഒക്റ്റോബർ 18 വരെ അഭിമുഖങ്ങൾ
sreechitra
ശ്രീചിത്ര
Updated on

തിരുവനന്തപുരം:ശ്രീ ചിത്തിര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫൊർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജിയിൽ വിവിധ തസ്തികകളിൽ 28 ഒ​​​ഴി​​​വുകളുണ്ട്. കരാർ നിയമനമാണ്. അപേക്ഷകൾ ഓൺലൈനായി ഒക്റ്റോബർ 15 വരെ സ്വീകരിക്കും.

തസ്തികകൾ:

സീനിയർ റിസർച്ച് ഫെലോ, പ്രൊജക്റ്റ് അസിസ്റ്റന്‍റ്,പ്രൊജക്റ്റ് അസോസിയേറ്റ്, പ്രൊജക്റ്റ് അസിസ്റ്റന്‍റ് (എൻജിനീയറിങ്), പ്രൊജക്റ്റ് അസിസ്റ്റന്‍റ്(ക്ലറിക്കൽ),ജൂനിയർ റിസർച്ച് ഫെലോ,സീനിയർ പ്രൊജക്റ്റ് അസോസിയേറ്റ് ,സീനിയർ പ്രൊജക്റ്റ് എൻജിനീയർ, റിസർച്ച് അസോസിയേറ്റ്,പ്രൊജക്റ്റ് റിസർച്ച് സയന്‍റിസ്റ്റ്,പ്രൊജക്റ്റ് അസിസ്റ്റന്‍റ്(സയന്‍റിഫിക്),പ്രൊജക്റ്റ് സയന്‍റിസ്റ്റ്,അനിമൽ ഹാൻഡ് ലർ.

കൂടാതെ പ്രൊജക്റ്റ് അസിസ്റ്റന്‍റ്(ലാബ്)പ്രൊജക്റ്റ് ടെക്നിക്കൽ സപ്പോർട്ട് തസ്തികകളിലെ ഏഴ് ഒഴിവിലേയ്ക്ക് ഉള്ള കരാർ നിയമനത്തിന് ഓൺലൈൻ അപേക്ഷകൾ ഒക്റ്റോബർ 17 വരെ സ്വീകരിക്കും.

റിസർച്ച് അസിസ്റ്റന്‍റ് തസ്തികയിലെ കരാർ അടിസ്ഥാനത്തിലുള്ള രൊഴിവിൽ ഇന്‍റർവ്യൂ നാളെ.

അപ്രന്‍റീസ് ട്രെയ്നി ഇൻ ഡിഎംഎൽടി തസ്തികയിലേയ്ക്കുള്ള അഞ്ചിലധികം ഒഴിവുകളിലേയ്ക്ക് അഭിമുഖം ഒക്റ്റോബർ 15 നു നടക്കും.ഒരു വർഷത്തെ പരിശീലനമായിരിക്കും ലഭിക്കുക.

ടെക്നിക്കൽ അസിസ്റ്റന്‍റ്-ഇൻസ്ട്രമെന്‍റ്സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ മൂന്നൊഴിവ്.ഒക്റ്റോബർ 18 വരെ ഓൺലൈനായി അപേക്ഷിക്കാം.

വിശദ വിവരങ്ങൾക്ക്: www.sctimst.ac.in

Trending

No stories found.

Latest News

No stories found.