മുംബൈ ആസ്ഥാനമായ വെസ്റ്റേൺ റെയിൽവേയിൽ കായികതാരങ്ങൾക്ക് അവസരം. ഗ്രൂപ്പ് സി വിഭാഗത്തിൽ 21 ഒഴിവും ഗ്രൂപ്പ് ഡി വിഭാഗത്തിൽ 43 ഒഴിവുമുണ്ട്. വിവിധ കായികയിനങ്ങളിൽ മികവ് തെളിയിച്ചവർക്ക് അവസരമുണ്ട്. ലെവൽ -5/4, ലെവൽ 3/2, ലെവൽ 1 എന്നിങ്ങനെ വിവിധ ശമ്പളസ്കെയിലിലായാണ് ഒഴിവുകൾ.
ശമ്പളസ്കെയിൽ തിരിച്ചുള്ള വിവരങ്ങൾ ചുവടെ:
ലെവൽ 5/4: കായികയിനങ്ങൾ: ബാസ്കറ്റ് ബോൾ(വനിത), ക്രിക്കറ്റ് (പുരുഷൻ/വനിത), റസ്‌ലിംഗ് (പുരുഷൻ/ വനിത).
യോഗ്യത: ബിരുദം.
പ്രായം: 18-25.
ലെവൽ 3/2: കായികയിനങ്ങൾ: ബാസ്കറ്റ് ബോൾ(വനിത). ക്രിക്കറ്റ് (പുരുഷൻ/വനിത). കബഡി (പുരുഷൻ), ടേബിൾ ടെന്നിസ് (പുരുഷൻ/വനിത), റസ്‌ലിംഗ് (പുരുഷൻ/ വനിത) വെയ്റ്റ് ലിഫ്റ്റിംഗ് (വനിത). യോഗ്യത പ്ലസ്‌ടു അല്ലെങ്കിൽ മെട്രിക്കുലേഷനും അപ്രന്‍റിസ്‌ഷിപ്പും അല്ലെങ്കിൽ മെട്രിക്കുലേഷനും ഐടിഐയും
പ്രായം: 18-25.
ലെവൽ -1: അത്‌ലറ്റിക്സ് (പുരുഷൻ/വനിത). ബാസ്കറ്റ്‌ബോൾ (പുരുഷൻ), ബോഡിബിൽഡിംഗ് (പുരുഷൻ), സൈക്ലിംഗ് (പുരുഷൻ), ഹോക്കി (പുരുഷൻ/വനിത), ഹാൻഡ്‌ബോൾ പുരുഷൻ/വനിത),
ഖൊ-ഖൊ(വനിത), പവർലിഫ്റ്റിംഗ് (പുരുഷൻ/വനിത), നീന്തൽ (പുരുഷൻ), റസ്‌ലിംഗ് (പുരുഷൻ), വെയിറ്റ്‌ലിഫ്റ്റിംഗ് ( പുരുഷൻ). യോഗ്യത: പത്താംക്ലാസ്/ ഐടിഐ/ ഡിപ്ലോമ/ തത്തുല്യം.
പ്രായം: 18-25.
കായികയോഗ്യതകളുൾപ്പെടെയുള്ള വിവരങ്ങൾ www.rrc-wr.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: സെപ്റ്റംബർ 14.