
തിരുവനന്തപുരം വെള്ളായണി ശ്രീ അയ്യങ്കാളി മോഡൽ റസിഡൻഷ്യൽ സ്പോർട്സ് സ്കൂളുകളിലേക്ക് നിലവിലുള്ള അധ്യാപക ഒഴിവുകൾ സ്ഥലംമാറ്റം മുഖേന നികത്തുന്നതിനായി സർക്കാർ സ്കൂളുകളിൽ ജോലി നോക്കുന്ന താൽപര്യമുള്ള അധ്യാപകർക്കായി പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയത്തിൽ ഒക്റ്റോബർ 24ന് അഭിമുഖം നടത്തും.
പങ്കെടുക്കാൻ താൽപര്യപ്പെടുന്ന അധ്യാപകർ രാവിലെ 8ന് പൊതുവിദ്യാഭ്യാസ ഡയറക്റ്ററുടെ കാര്യാലയത്തിൽ എത്തണം. വിശദവിവരങ്ങൾക്ക്: www.education.kerala.gov.in.