
ബുധനാഴ്ച നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു
തിരുവനന്തപുരം: ബുധനാഴ്ച (23-07-2025) ൽ നടത്താനിരുന്ന എല്ലാ പിഎസ്‌സി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതായിരിക്കും. എന്നാൽ പിഎസ്‌സി അഭിമുഖങ്ങൾക്ക് മാറ്റമുണ്ടാവില്ല.
പൊതുമരാമത്ത്/ ജലസേചന വകുപ്പുകളിലേക്കുള്ള സെക്കന്‍റ് ഗ്രേഡ് ഓവർസിയർ/ഡ്രാഫ്റ്റ്മാൻ (civil), ജലസേചന വകുപ്പിലെ സെക്കന്‍റ് ഗ്രേഡ് ഓവർസിയർ/ ഡ്രാഫ്റ്റ് മാൻ (civil- പട്ടികവർഗക്കാർക്ക് മാത്രം), കേരള സംസ്ഥാന പട്ടിക ജാതി/പിട്ടിക വർഗ വികസന കോർപ്പറേഷനിലെ ട്രേസർ എന്നീ തസ്തികകളിലേക്കുള്ള പരീഷകളാണ് മാറ്റിവച്ചത്.