സ​മ​ഗ്ര ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ കാ​ൽ നൂ​റ്റാ​ണ്ട്

കേ​ര​ളീ​യ സ്ത്രീ​സ​മൂ​ഹ​ത്തെ അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തെ​ത്തി​ച്ച മ​ഹാ​പ്ര​സ്ഥാ​ന​മാ​യാ​ണ് ച​രി​ത്രം കു​ടു​ബ​ശ്രീ​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്
സ​മ​ഗ്ര ശാ​ക്തീ​ക​ര​ണ​ത്തി​ന്‍റെ കാ​ൽ നൂ​റ്റാ​ണ്ട്
Updated on

എം.​ബി. രാ​ജേ​ഷ്, ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പു മ​ന്ത്രി

സ്ത്രീ​ശാ​ക്തീ​ക​ര​ണ, ദാ​രി​ദ്ര്യ​നി​ര്‍മാ​ര്‍ജ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ളു​ടെ ജീ​വി​ത​ത്തി​ല്‍ ശ്ര​ദ്ധേ​യ മാ​റ്റ​ങ്ങ​ള്‍ സൃ​ഷ്ടി​ച്ച കു​ടും​ബ​ശ്രീ ഇ​ന്ന് ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷി​ക്കു​ക​യാ​ണ്. 2022 മെ​യ് 17ന് ​തു​ട​ക്കം കു​റി​ച്ച ഒ​രു വ​ര്‍ഷം നീ​ണ്ട ര​ജ​ത ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ അ​ർ​ഥ​പൂ​ര്‍ണ​മാ​യ പ​രി​സ​മാ​പ്തി.

പെ​ണ്‍ക​രു​ത്തി​ല്‍ പ​ടു​ത്തു​യ​ര്‍ത്തി​യ സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വി​ക​സ​ന ച​രി​ത്ര​മാ​ണ് കു​ടും​ബ​ശ്രീ​യു​ടേ​ത്. കേ​ര​ള​ത്തി​ന്‍റെ ഭൂ​മി​ക​യി​ലേ​ക്ക് ഇ​ത്ര​മേ​ല്‍ ആ​ഴ​ത്തി​ല്‍ വേ​രോ​ട്ടം സാ​ധ്യ​മാ​യ ഒ​രേ​യൊ​രു പ്ര​സ്ഥാ​ന​മാ​ണ് ഈ ​സ്ത്രീ​കൂ​ട്ടാ​യ്മ. 3 ല​ക്ഷ​ത്തി​ലേ​റെ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളി​ലാ​യി 46.16 ല​ക്ഷം വ​നി​ത​ക​ള്‍ അം​ഗ​ങ്ങ​ളാ​യ ഈ ​ത്രി​ത​ല സം​ഘ​ട​നാ സം​വി​ധാ​നം ഏ​ഷ്യ​ന്‍ ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സ്ത്രീ​കൂ​ട്ടാ​യ്മ​യെ​ന്ന ഖ്യാ​തി​യും സ്വ​ന്ത​മാ​ക്കി. കേ​ര​ളീ​യ സ്ത്രീ​സ​മൂ​ഹ​ത്തെ അ​ടു​ക്ക​ള​യി​ൽ നി​ന്ന് അ​ര​ങ്ങ​ത്തെ​ത്തി​ച്ച മ​ഹാ​പ്ര​സ്ഥാ​ന​മാ​യാ​ണ് ച​രി​ത്രം കു​ടു​ബ​ശ്രീ​യെ അ​ട​യാ​ള​പ്പെ​ടു​ത്തു​ന്ന​ത്.

ദാ​രി​ദ്ര്യം ഇ​ല്ലാ​യ്മ ചെ​യ്ത് സ്ത്രീ​ശാ​ക്തീ​ക​ര​ണം സാ​ധ്യ​മാ​ക്കു​ക​യെ​ന്ന വ​ലി​യ ല​ക്ഷ്യം മു​ന്‍നി​ര്‍ത്തി​യാ​ണ് 1998 മെ​യ് 17ന് ​കു​ടും​ബ​ശ്രീ രൂ​പീ​കൃ​ത​മാ​യ​ത്. ഈ ​സ്‌​ത്രീ​പ​ക്ഷ പ്ര​സ്ഥാ​ന​ത്തി​ന് തു​ട​ക്കം കു​റി​ക്കാ​ൻ ക​ഴി​ഞ്ഞ​ത് അ​തി​ന​നു​യോ​ജ്യ​മാ​യ രാ​ഷ്‌​ട്രീ​യ, സാ​മൂ​ഹ്യ അ​ടി​ത്ത​റ ഇ​വി​ടെ നി​ല​വി​ലു​ള്ള​തു​കൊ​ണ്ടാ​ണ്. 1957ലെ ​ഇ​എം​എ​സ് സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ അ​തി​ൽ നി​ർ​ണാ​യ​ക​മാ​ണ്. രാ​ജ്യ​ത്ത് ദാ​രി​ദ്ര്യം ഏ​റ്റ​വും കു​റ​ഞ്ഞ സം​സ്ഥാ​ന​ങ്ങ​ളി​ലൊ​ന്നാ​ണ് ഇ​ന്ന് കേ​ര​ളം. ഈ ​മി​ക​വി​ന് ഇ​ട​തു​പ​ക്ഷ ഗ​വ​ൺ​മെ​ന്‍റു​ക​ൾ വ​ലി​യ സം​ഭാ​വ​ന​ക​ൾ ന​ല്കി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ സാ​മൂ​ഹ്യ ച​രി​ത്ര​ത്തെ മാ​റ്റി​മ​റി​ച്ച പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്ക് രൂ​പം ന​ല്കി​യ ഇ​ട​തു​പ​ക്ഷം ത​ന്നെ​യാ​ണ് ജ​ന​കീ​യാ​സൂ​ത്ര​ണ​ത്തി​നു തു​ട​ർ​ച്ച​യാ​യി കു​ടും​ബ​ശ്രീ പ്ര​സ്ഥാ​ന​ത്തി​നും നാ​ന്ദി കു​റി​ച്ച​ത്.

അ​ടു​ക്ക​ള​യു​ടെ ചു​വ​രു​ക​ള്‍ക്കു​ള്ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന സ്ത്രീ​ക​ള്‍ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ക​ണ്ടെ​ത്താ​നും സാ​മ്പ​ത്തി​ക സ്വാ​ശ്ര​യ​ത്വം കൈ​വ​രി​ക്കാ​നും ദാ​രി​ദ്ര്യം ല​ഘൂ​ക​രി​ക്കാ​നും അ​വ​രെ പ്രാ​പ്ത​രാ​ക്കു​ക​യെ​ന്ന ദൗ​ത്യ​മാ​ണ് കു​ടും​ബ​ശ്രീ ഏ​റ്റെ​ടു​ത്ത​ത്. അ​തു വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കാ​ൻ ക​ഴി​ഞ്ഞു. അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളി​ല്‍ സൂ​ക്ഷ്മ സ​മ്പാ​ദ്യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യും അ​തി​ല്‍ നി​ന്നും ത​ങ്ങ​ളു​ടെ ആ​വ​ശ്യ​ങ്ങ​ള്‍ക്കാ​യി വാ​യ്പ ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്ന​തി​ലൂ​ടെ വീ​ട്ടു​മു​റ്റ​ത്തെ ബാ​ങ്കാ​യി അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍ മാ​റി​യി​രി​ക്കു​ന്നു. കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പാ​ക്കു​ന്ന മൈ​ക്രോ ഫി​നാ​ന്‍സ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ 8,029.47 കോ​ടി രൂ​പ​യു​ടെ നി​ക്ഷേ​പ​മാ​ണ് അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളു​ടേ​താ​യി ഇ​ന്ന് സം​സ്ഥാ​ന​ത്തെ വി​വി​ധ ബാ​ങ്കു​ക​ളി​ലു​ള്ള​ത്. ലൈ​ഫ് ഇ​ന്‍ഷ്വ​റ​ന്‍സ് കോ​ര്‍പ്പ​റേ​ഷ​ന്‍, സ്റ്റേ​റ്റ് ഇ​ന്‍ഷ്വ​റ​ൻ​സ് വ​കു​പ്പ് എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ച് "ജീ​വ​ന്‍ ദീ​പം ഒ​രു​മ' പ​ദ്ധ​തി​യി​ലൂ​ടെ 11.31 ല​ക്ഷം അം​ഗ​ങ്ങ​ള്‍ക്ക് ഇ​ന്‍ഷ്വ​റ​ന്‍സ് പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കാ​നും ക​ഴി​ഞ്ഞു.

നി​ല​വി​ല്‍ കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​ത്തു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി 1,08,464 സൂ​ക്ഷ്മ​സം​രം​ഭ​ങ്ങ​ള്‍ പ്ര​വ​ര്‍ത്തി​ക്കു​ന്നു. 2 ല​ക്ഷ​ത്തോ​ളം വ​നി​ത​ക​ള്‍ ഇ​തി​ല്‍ അം​ഗ​ങ്ങ​ളാ​ണ്. ഉ​ത്പാ​ദ​ന, സേ​വ​ന മേ​ഖ​ല​ക​ളി​ല്‍ വൈ​വി​ധ്യ​മാ​ര്‍ന്ന തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നും സു​സ്ഥി​ര വ​രു​മാ​നം ഉ​റ​പ്പു വ​രു​ത്താ​നും അ​തു​വ​ഴി പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​ന പ്ര​ക്രി​യ ത്വ​രി​ത​പ്പെ​ടു​ത്താ​നും കു​ടും​ബ​ശ്രീ വ​ലി​യ പ​ങ്കു വ​ഹി​ക്കു​ന്നു. കു​ടും​ബ​ശ്രീ​യു​ടെ വി​വി​ധ തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളു​ടെ ഭാ​ഗ​മാ​യി 96,864 പേ​ര്‍ക്ക് പ​രി​ശീ​ല​നം ല​ഭ്യ​മാ​ക്കാ​നും 72,412 പേ​ര്‍ക്ക് തൊ​ഴി​ല്‍ നേ​ടി​ക്കൊ​ടു​ക്കാ​നും ക​ഴി​ഞ്ഞു. അ​യ​ല്‍ക്കൂ​ട്ട വ​നി​ത​ക​ളു​ടെ ജീ​വി​ത​സാ​ഹ​ച​ര്യ​ങ്ങ​ള്‍ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ല്‍ നി​ര്‍ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യി​ട്ടു​ള്ള​ത് സൂ​ക്ഷ്മ​സം​ര​ഭ മേ​ഖ​ല​യി​ലെ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളാ​ണ്.

സ്വ​യം തൊ​ഴി​ല്‍ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന വ​നി​ത​ക​ള്‍ക്ക് ക​ഴി​വി​നും അ​ഭി​രു​ചി​ക്കും നൈ​പു​ണ്യ​ത്തി​നും അ​നു​സൃ​ത​മാ​യ സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ൻ സാ​മ്പ​ത്തി​ക സ​ഹാ​യം ന​ല്‍കു​ന്ന​തു കൂ​ടാ​തെ പൊ​തു അ​വ​ബോ​ധം, സം​രം​ഭ​ക​ത്വ വി​ക​സ​നം, നൈ​പു​ണ്യ വി​ക​സ​നം എ​ന്നി​വ​യി​ല്‍ മി​ക​ച്ച പ​രി​ശീ​ല​ന​വും കൂ​ടാ​തെ സം​രം​ഭ​ക​ത്വ ക​ണ്‍സ​ള്‍ട്ട​ന്‍സി, പ​രി​ശീ​ല​ന ഏ​ജ​ന്‍സി​ക​ള്‍ എ​ന്നി​വ​യു​ടെ പി​ന്തു​ണ​യും ന​ല്‍കു​ന്നു. ഭ​ക്ഷ്യോ​ത്പാ​ദ​ന​ത്തി​നൊ​പ്പം, കൂ​ടു​ത​ല്‍ തൊ​ഴി​ല്‍ വൈ​ദ​ഗ്ധ്യ​വും സാ​ങ്കേ​തി​ക മി​ക​വും മു​ത​ല്‍മു​ട​ക്കും ആ​വ​ശ്യ​മാ​യി വ​രു​ന്ന നൂ​ത​ന സം​രം​ഭ മേ​ഖ​ല​ക​ളി​ലും കു​ടും​ബ​ശ്രീ സാ​ന്നി​ധ്യ​മു​റ​പ്പി​ച്ചു.

ഉ​ത്പ​ന്ന​ങ്ങ​ള്‍ക്ക് മെ​ച്ച​പ്പെ​ട്ട വി​പ​ണി​യും സം​രം​ഭ​ക​ര്‍ക്ക് വ​രു​മാ​ന ല​ഭ്യ​ത​യും ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​എ​ന്‍ഡി​സി ഡി​ജി​റ്റ​ല്‍ പ്ലാ​റ്റ്ഫോം അ​ട​ക്ക​മു​ള്ള ഓ​ണ്‍ലൈ​ന്‍ വ്യാ​പാ​ര രം​ഗ​ത്തേ​ക്ക് കു​ടും​ബ​ശ്രീ ക​ട​ന്നു. കു​ടും​ബ​ശ്രീ ബ​സാ​ര്‍ഡോ​ട്ട്കോം (kudumbashreebazaar.com) കൂ​ടാ​തെ ആ​മ​സോ​ണ്‍ സ​ഹേ​ലി, ഫ്ലി​പ്കാ​ര്‍ട്ട് എ​ന്നി​വ​യി​ലൂ​ടെ​യും വി​പ​ണ​നം ഊ​ര്‍ജി​ത​പ്പെ​ടു​ത്തു​ന്നു. ഒ​പ്പം ദേ​ശീ​യ സ​ര​സ് മേ​ള​ക​ള്‍, ഓ​ണം, റം​സാ​ന്‍, വി​ഷു, ക്രി​സ്മ​സ് വി​പ​ണി​ക​ളി​ലും കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​റ്റ​ഴി​ക്കു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ കു​ടും​ബ​ശ്രീ​യു​ടെ മു​ന്തി​യ ഇ​നം ഉ​ത്പ​ന്ന​ങ്ങ​ള്‍ വി​ല്‍ക്കു​ന്ന സി​ഗ​നേ​ച്ച​ര്‍ സ്റ്റോ​ര്‍ ആ​ധു​നി​ക​ത​യു​ടെ മു​ഖ​മു​ദ്ര​യു​ള്ള​താ​ണ്.

വി​വി​ധ വ​കു​പ്പു​ക​ളും ഏ​ജ​ന്‍സി​ക​ളു​മാ​യു​ള്ള സം​യോ​ജ​നം വ​ഴി​യും നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു. ഇ​തി​ല്‍ ഏ​റ്റ​വും സ്വീ​കാ​ര്യ​ത നേ​ടി​യ പ​ദ്ധ​തി​യാ​ണ് ജ​ന​കീ​യ ഹോ​ട്ട​ല്‍. പൂ​ര​ക പോ​ഷ​കാ​ഹാ​ര​മാ​യ ന്യൂ​ട്രി​മി​ക്സ്, അ​ജൈ​വ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ന് ഹ​രി​ത​ക​ര്‍മ സേ​ന, വ​നി​താ കെ​ട്ടി​ട നി​ർ​മാ​ണ യൂ​ണി​റ്റു​ക​ള്‍, എ​റൈ​സ് മ​ള്‍ട്ടി ടാ​സ്ക് ടീ​മു​ക​ള്‍ എ​ന്നി​വ​യും കു​ടും​ബ​ശ്രീ വി​ജ​യി​പ്പി​ച്ച പ​ദ്ധ​തി​ക​ളാ​ണ്.

കൊ​ച്ചി മെ​ട്രൊ​യു​ടെ 24 സ്റ്റേ​ഷ​നു​ക​ളി​ലും ജോ​ലി ചെ​യ്യു​ന്ന​ത് കു​ടും​ബ​ശ്രീ വ​നി​ത​ക​ളാ​ണ്. നി​ല​വി​ല്‍ 555 പേ​രാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ഹൗ​സ് കീ​പ്പി​ങ്, ടി​ക്ക​റ്റി​ങ്, ക​സ്റ്റ​മ​ര്‍ കെ​യ​ര്‍, ഹെ​ല്‍പ് ഡെ​സ്ക്, ക​സ്റ്റ​മ​ര്‍ ഫെ​സി​ലി​റ്റേ​ഷ​ന്‍ സ​ര്‍വീ​സ്, പൂ​ന്തോ​ട്ടം- പ​ച്ച​ക്ക​റി​ത്തോ​ട്ട നി​ര്‍മാ​ണം, കി​ച്ച​ണ്‍, കാ​ന്‍റീ​ന്‍, പാ​ര്‍ക്കി​ങ് എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ സേ​വ​നം. പു​തി​യ കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രൊ​യി​ലും തി​ള​ങ്ങു​ന്ന​ത് കു​ടും​ബ​ശ്രീ​യു​ടെ പെ​ണ്‍ക​രു​ത്താ​ണ്. ഹൗ​സ് കീ​പ്പി​ങ്, ടി​ക്ക​റ്റി​ങ് ജോ​ലി​ക​ള്‍ക്കാ​യി നി​യോ​ഗി​ച്ചി​ട്ടു​ള്ള 30 പേ​രും കു​ടും​ബ​ശ്രീ വ​നി​ത​ക​ള്‍.

കാ​ര്‍ഷി​ക മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ്ര​ത്യേ​ക ഉ​പ​ജീ​വ​ന പ​ദ്ധ​തി​യി​ല്‍ ഇ​ന്ന് 73,168 ക​ര്‍ഷ​ക സം​ഘ​ങ്ങ​ളും അ​തി​ല്‍ 3,31,207 വ​നി​ത​ക​ള്‍ അം​ഗ​ങ്ങ​ളു​മു​ണ്ട്. മൃ​ഗ​സം​ര​ക്ഷ​ണ മേ​ഖ​ല​യി​ല്‍ ന​ട​പ്പാ​ക്കു​ന്ന ആ​ട് ഗ്രാ​മം, ക്ഷീ​ര സാ​ഗ​രം. കേ​ര​ള ചി​ക്ക​ന്‍ പ​ദ്ധ​തി​ക​ള്‍ വ​ഴി​യും സാ​ധാ​ര​ണ​ക്കാ​രാ​യ സ്ത്രീ​ക​ള്‍ക്ക് വ​രു​മാ​നം നേ​ടാ​നും സ്വ​ന്തം കാ​ലി​ല്‍ നി​ല്‍ക്കാ​നും പ്രാ​പ്ത​രാ​കു​ന്നു.

പാ​ര്‍ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍, അ​ഗ​തി​ക​ള്‍, നി​രാ​ലം​ബ​ര്‍, മാ​ന​സി​ക- ബൗ​ദ്ധി​ക വെ​ല്ലു​വി​ളി​ക​ള്‍ നേ​രി​ടു​ന്ന​വ​ര്‍ എ​ന്നി​വ​രെ മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​ൻ കു​ടും​ബ​ശ്രീ മു​ഖേ​ന സാ​മൂ​ഹ്യ സു​ര​ക്ഷാ മേ​ഖ​ല​യി​ല്‍ നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ ന​ട​പ്പാ​ക്കു​ന്നു. അ​ഗ​തി കു​ടും​ബ​ങ്ങ​ളു​ടെ അ​തി​ജീ​വ​ന- ഉ​പ​ജീ​വ​ന- മാ​ന​സി​ക ആ​വ​ശ്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി അ​വ​ര്‍ക്ക് ക​രു​ത​ലും സു​ര​ക്ഷ​യും ഒ​രു​ക്കാ​ൻ ന​ട​പ്പാ​ക്കു​ന്ന അ​ഗ​തി​ര​ഹി​ത കേ​ര​ളം പ​ദ്ധ​തി​യാ​ണ് അ​തി​ല്‍ ഏ​റ്റ​വും ശ്ര​ദ്ധേ​യം. ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍, ആ​രോ​ഗ്യ വ​കു​പ്പ്, സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ള്‍ എ​ന്നി​വ​യു​മാ​യി സ​ഹ​ക​രി​ച്ചു ന​ട​പ്പാ​ക്കു​ന്ന ഈ ​പ​ദ്ധ​തി സം​സ്ഥാ​ന​ത്ത് 1,57,382 അ​ഗ​തി കു​ടും​ബ​ങ്ങ​ള്‍ക്ക് താ​ങ്ങും ത​ണ​ലു​മാ​കു​ന്നു. കൂ​ടാ​തെ 11,092 ഭി​ന്ന​ശേ​ഷി വി​ദ്യാ​ർ​ഥി​ക​ള്‍ക്ക് 330 ബ​ഡ്സ് സ്ഥാ​പ​ന​ങ്ങ​ളി​ല്‍ പ​രി​ശീ​ല​നം ന​ല്‍കി മു​ഖ്യ​ധാ​ര​യി​ലേ​ക്ക് കൊ​ണ്ടു​വ​രാ​നു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ന്നു വ​രു​ന്നു. 28,528 ബാ​ല​സ​ഭ​ക​ളി​ല്‍ അം​ഗ​ങ്ങ​ളാ​യ 4,26,509 കു​ട്ടി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും സാ​മൂ​ഹി​ക ശാ​ക്തീ​ക​ര​ണ​ത്തി​നും അ​തോ​ടൊ​പ്പം വി​ക​സ​ന പ്ര​ക്രി​യ​യി​ല്‍ പ​ങ്കാ​ളി​ത്തം വ​ഹി​ക്കാ​ന്‍ പ്രാ​പ്ത​രാ​ക്കു​ന്ന​തി​നു​മു​ള്ള പ്ര​വ​ര്‍ത്ത​ന​ങ്ങ​ളും ന​ട​ന്നു​വ​രി​ക​യാ​ണ്.

പ​ട്ടി​ക​വ​ര്‍ഗ മേ​ഖ​ല​യി​ൽ പ​ത്തോ​ളം പ്ര​ത്യേ​ക പ​ദ്ധ​തി​ക​ളാ​ണ് ന​ട​പ്പാ​ക്കു​ന്ന​ത്. സം​സ്ഥാ​ന​മൊ​ട്ടാ​കെ 7,135 പ​ട്ടി​ക​വ​ര്‍ഗ അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ളും അ​തി​ല്‍ 1.2 ല​ക്ഷ​ത്തി​ലേ​റെ അം​ഗ​ങ്ങ​ളു​മു​ണ്ട്. അ​യ​ല്‍ക്കൂ​ട്ട​ങ്ങ​ള്‍, ഊ​രു​സ​മി​തി​ക​ള്‍, പ​ഞ്ചാ​യ​ത്ത് സ​മി​തി​ക​ള്‍ എ​ന്നി​വ മു​ഖേ​ന​യാ​ണ് ഈ ​മേ​ഖ​ല​യി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍. ഗ​ര്‍ഭി​ണി​ക​ള്‍ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ര്‍ക്കും പോ​ഷ​കാ​ഹാ​ര ല​ഭ്യ​ത ഉ​റ​പ്പു വ​രു​ത്താ​ൻ ക​മ്മ്യൂ​ണി​റ്റി കി​ച്ച​ന്‍, കൗ​മാ​ര പ്രാ​യ​ക്കാ​രാ​യ പെ​ണ്‍കു​ട്ടി​ക​ള്‍ക്ക് സ​ഫ​ല, സ്കൂ​ൾ പ​ഠ​നം പൂ​ര്‍ത്തി​യാ​ക്കാ​തെ പോ​കു​ന്ന കു​ട്ടി​ക​ള്‍ക്കാ​യി ബ്രി​ഡ്ജ് കോ​ഴ്സ്, യു​വ​തീ​യു​വാ​ക്ക​ള്‍ക്ക് ഡി​ഡി​യു​ജി​കെ​വൈ പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി തൊ​ഴി​ല്‍ നൈ​പു​ണ്യ പ​രി​ശീ​ല​നം എ​ന്നി​വ​യും ന​ട​പ്പാ​ക്കു​ന്നു. തീ​ര​മേ​ഖ​ല​യി​ലെ ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മി​ട്ട് കോ​സ്റ്റ​ല്‍ വോ​ള​ണ്ടി​യ​ര്‍മാ​ര്‍ മു​ഖേ​ന അ​യ​ല്‍ക്കൂ​ട്ട രൂ​പീ​ക​ര​ണ​വും സം​രം​ഭ​ക​ത്വ രൂ​പീ​ക​ര​ണ​വും ന​ട​ന്നു വ​രു​ന്നു. കാ​സ​ര്‍ഗോ​ഡ് ക​ന്ന​ഡ മേ​ഖ​ല​യി​ലെ വ​നി​ത​ക​ളു​ടെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ട് "ക​ന്ന​ഡ സ്പെ​ഷ്യ​ല്‍ പ്രോ​ജ​ക്ട്' എ​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി​ക്ക് കു​ടും​ബ​ശ്രീ തു​ട​ക്ക​മി​ട്ടു.

സ്ത്രീ​ക​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ന്‍റെ സ​മ​ഗ്ര വി​ക​സ​നം ല​ക്ഷ്യ​മി​ട്ടു​ള്ള നി​ര​വ​ധി പ​ദ്ധ​തി​ക​ളും കു​ടും​ബ​ശ്രീ ന​ട​ത്തി​വ​രു​ന്നു. സ്ത്രീ ​പ​ദ​വി സ്വ​യം​പ​ഠ​ന പ്ര​ക്രി​യ, അ​തി​ക്ര​മ​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന സ്ത്രീ​ക​ള്‍ക്കും കു​ട്ടി​ക​ള്‍ക്കു​മാ​യി 14 ജി​ല്ല​ക​ളി​ലും അ​ട്ട​പ്പാ​ടി​യി​ലും 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന സ്നേ​ഹി​ത ജെ​ന്‍ഡ​ര്‍ ഹെ​ല്‍പ് ഡെ​സ്ക്, പ്രാ​ദേ​ശി​ക ത​ല​ത്തി​ല്‍ സ്ത്രീ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ 19,326 വി​ജി​ല​ന്‍റ് ഗ്രൂ​പ്പു​ക​ള്‍, 803 ജെ​ന്‍ഡ​ര്‍ റി​സോ​ഴ്സ് സെ​ന്‍റ​റു​ക​ള്‍, 140 മാ​തൃ​കാ ജെ​ന്‍ഡ​ര്‍ റി​സോ​ഴ്സ് സെ​ന്‍റ​റു​ക​ള്‍, 304 സ്കൂ​ള​ക​ളി​ലും 70 കോ​ളെ​ജു​ക​ളി​ലും ജെ​ന്‍ഡ​ര്‍ ക്ല​ബ്ബു​ക​ള്‍, 360 ക​മ്മ്യൂ​ണി​റ്റി കൗ​ണ്‍സി​ല​ര്‍മാ​ര്‍ എ​ന്നി​വ ഉ​ള്‍പ്പെ​ടെ വി​പു​ല​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ കു​ടും​ബ​ശ്രീ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്നു.

നാ​ഷ​ണ​ല്‍ റി​സോ​ഴ്സ് ഓ​ര്‍ഗ​നൈ​സേ​ഷ​ന്‍ മു​ഖേ​ന 24 സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​രു കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ത്തും കു​ടും​ബ​ശ്രീ മാ​തൃ​ക ന​ട​പ്പാ​ക്കി അ​വി​ട​ത്ത ദ​രി​ദ്ര വ​നി​ത​ക​ള്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും അ​ഭ​യ​കേ​ന്ദ്ര​മാ​വു​ക​യാ​ണ് കേ​ര​ള​ത്തി​ന്‍റെ കു​ടും​ബ​ശ്രീ. ദേ​ശീ​യ ഗ്രാ​മീ​ണ ഉ​പ​ജീ​വ​ന ദൗ​ത്യം, ദീ​ന്‍ദ​യാ​ല്‍ ഉ​പാ​ധ്യാ​യ ഗ്രാ​മീ​ണ്‍ കൗ​ശ​ല്യ യോ​ജ​ന, സ്റ്റാ​ര്‍ട്ട​പ് വി​ല്ലെ​ജ് എ​ന്‍റ​ര്‍പ്ര​ണ​ര്‍ഷി​പ് പ്രോ​ഗ്രാം, ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം, പ്ര​ധാ​ന​മ​ന്ത്രി ആ​വാ​സ് യോ​ജ​ന എ​ന്നീ കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​ക​ളു​ടെ സം​സ്ഥാ​ന നോ​ഡ​ല്‍ ഏ​ജ​ന്‍സി​യും കു​ടും​ബ​ശ്രീ​യാ​ണ്. ഇ​തി​ല്‍ ദേ​ശീ​യ ന​ഗ​ര ഉ​പ​ജീ​വ​ന ദൗ​ത്യം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​രു​വി​ല്‍ അ​ല​യു​ന്ന ന​ഗ​ര ദ​രി​ദ്ര​ര്‍ക്കാ​യി അ​ഭ​യ​കേ​ന്ദ്ര​ങ്ങ​ളും തെ​രു​വോ​ര ക​ച്ച​വ​ട​ക്കാ​ര്‍ക്ക് പു​തി​യ സം​രം​ഭം ആ​രം​ഭി​ക്കാ​ൻ പ്ര​വ​ര്‍ത്ത​ന മൂ​ല​ധ​ന​വും തി​രി​ച്ച​റി​യി​ല്‍ കാ​ര്‍ഡും ന​ല്‍കു​ന്നു. കൂ​ടാ​തെ ബാ​ങ്ക് അ​ക്കൗ​ണ്ട് തു​റ​ക്കാ​നും ആ​ധാ​ര്‍, ലൈ​സ​ന്‍സ് എ​ന്നി​വ​യ​ട​ക്കം ല​ഭ്യ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. എ​ൻ​യു​എ​ൽ​എം പ​ദ്ധ​തി ന​ട​ത്തി​പ്പി​ലെ മി​ക​വി​ന് ദേ​ശീ​യ സ്പാ​ർ​ക്ക് റാ​ങ്കി​ങ്ങി​ൽ തു​ട​ർ​ച്ച​യാ​യി ആ​റാം ത​വ​ണ​യും പു​ര​സ്ക്കാ​രം നേ​ടാ​ൻ കു​ടും​ബ​ശ്രീ​ക്കാ​യി.

പ്ര​തി​സ​ന്ധി​ഘ​ട്ട​ങ്ങ​ളി​ല്‍ സ​ഹ​ജീ​വി​ക​ള്‍ക്ക് താ​ങ്ങും ത​ണ​ലു​മാ​കാ​നും കു​ടും​ബ​ശ്രീ കൂ​ട്ടാ​യ്മ ഒ​പ്പ​മു​ണ്ടെ​ന്നു തെ​ളി​യി​ച്ച അ​വ​സ​ര​ങ്ങ​ളാ​യി​രു​ന്നു 2018, 2019ലെ ​പ്ര​ള​യ​ങ്ങ​ളും കൊ​വി​ഡ് മ​ഹാ​മാ​രി​യും. പ്ര​ള​യ​ക്കെ​ടു​തി​യി​ല്‍ ഏ​റെ നാ​ശ​ന​ഷ്ട​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്ന​പ്പോ​ഴും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 11 കോ​ടി രൂ​പ സം​ഭാ​വ​ന ചെ​യ്ത് നാ​ടി​നു തു​ണ​യാ​കാ​ന്‍ ത​ങ്ങ​ള്‍ ഒ​പ്പ​മു​ണ്ടെ​ന്ന് കു​ടും​ബ​ശ്രീ സ​ഹോ​ദ​രി​മാ​ര്‍ തെ​ളി​യി​ച്ചു. കൊ​വി​ഡ് കാ​ല​ത്ത് ജ​ന​കീ​യ ഹോ​ട്ട​ല്‍ ഉ​ള്‍പ്പെ​ടെ നി​ര​വ​ധി പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഏ​റ്റെ​ടു​ത്തു ന​ട​പ്പാ​ക്കി​യ​തി​ലൂ​ടെ ഈ ​പെ​ണ്‍കൂ​ട്ടാ​യ്മ മി​ക​ച്ച മാ​തൃ​ക​യാ​യി. സ്ത്രീ ​ശാ​ക്തീ​ക​ര​ണ​ത്തി​ന് ലോ​ക​ത്തി​ന് ത​ന്നെ മാ​തൃ​ക​യാ​ണ് കു​ടും​ബ​ശ്രീ എ​ന്ന രാ​ഷ്‌​ട്ര​പ​തി ദൗ​പ​തി മു​ർ​മു​വി​ന്‍റെ വാ​ക്കു​ക​ൾ ഈ ​അ​വ​സ​ര​ത്തി​ൽ സ്മ​ര​ണീ​യ​മാ​ണ്.

കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​നം ആ​രം​ഭി​ച്ച് 25 വ​ര്‍ഷം പൂ​ര്‍ത്തി​യാ​കു​മ്പോ​ള്‍ അ​ടു​ക്ക​ള​യു​ടെ ചു​വ​രു​ക​ള്‍ക്കു​ള്ളി​ല്‍ നി​ന്നും ഭ​ര​ണ​രം​ഗ​ത്തെ വി​വി​ധ ഉ​യ​ർ​ന്ന സ്ഥാ​ന​ങ്ങ​ളി​ൽ എ​ത്താ​ന്‍ സ്ത്രീ​ക​ള്‍ക്ക് സാ​ധി​ച്ചി​ട്ടു​ണ്ട്. ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ അ​ധി​കാ​ര സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യി​ട്ടു​ള്ള സ്ത്രീ​ക​ളി​ലേ​റെ​യും കു​ടും​ബ​ശ്രീ വ​നി​ത​ക​ളാ​ണ്. കു​ടും​ബ​ശ്രീ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളി​ലൂ​ടെ ല​ഭി​ച്ച അ​റി​വും ആ​ര്‍ജ​വ​ത്വ​വും ആ​ത്മ​വി​ശ്വാ​സ​വും അ​വ​രി​ല്‍ വ്യ​ക്ത​മാ​യ രാ​ഷ്‌​ട്രീ​യ​ബോ​ധ​വും ഇ​ച്ഛാ​ശ​ക്തി​യും വ​ള​ര്‍ത്താ​ന്‍ സ​ഹാ​യ​ക​മാ​യി.

ഇ​ന്ന​ലെ​ക​ളി​ലെ പ്ര​വ​ര്‍ത്ത​ന അ​നു​ഭ​വ​ങ്ങ​ളി​ല്‍ നി​ന്നും ഊ​ര്‍ജം ഉ​ള്‍ക്കൊ​ണ്ട് അ​ടു​ത്ത 5 വ​ര്‍ഷ​ങ്ങ​ളി​ല്‍ എ​ങ്ങ​നെ മു​ന്നേ​റ​ണം എ​ന്ന​തി​നെ​ക്കു​റി​ച്ചും വ്യ​ക്ത​മാ​യ പ​ദ്ധ​തി​ക​ള്‍ ആ​സൂ​ത്ര​ണം ചെ​യ്ത് പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ച്ചു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി കു​ടും​ബ​ശ്രീ​ക്ക് ശ​ക്ത​മാ​യ ഒ​രു യു​വ​നി​ര​യെ കൂ​ടി വാ​ര്‍ത്തെ​ടു​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ 19,544 ഓ​ക്സി​ല​റി ഗ്രൂ​പ്പു​ക​ള്‍ക്ക് രൂ​പം ന​ല്‍കു​ക​യും വി​ദ്യാ​സ​മ്പ​ന്ന​രാ​യ ഇ​വ​രു​ടെ ബൗ​ദ്ധി​ക ശേ​ഷി​യും ഊ​ര്‍ജ​സ്വ​ല​ത​യും പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​ക്കൊ​ണ്ട് സം​സ്ഥാ​ന​മൊ​ട്ടാ​കെ സം​രം​ഭ രൂ​പീ​ക​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നാ​യി "ഷീ ​സ്റ്റാ​ര്‍ട്ട്സ്' പ​ദ്ധ​തി​ക്ക് തു​ട​ക്ക​മി​ടു​ക​യും ചെ​യ്തു.

മാ​റു​ന്ന വി​പ​ണി സം​സ്കാ​ര​ത്തി​ന​നു​സൃ​ത​മാ​യി ആ​ധു​നി​ക സാ​ങ്കേ​തി​ക വി​ദ്യ​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യും തൊ​ഴി​ല്‍ നൈ​പു​ണ്യ​ശേ​ഷി വ​ര്‍ധി​പ്പി​ച്ചും വൈ​വി​ധ്യ​മാ​ര്‍ന്ന സം​രം​ഭ​ങ്ങ​ള്‍ തു​ട​ങ്ങാ​ന്‍ യു​വ​തി​ക​ള്‍ക്ക് അ​വ​സ​ര​മൊ​രു​ക്കു​ന്ന​തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ള്‍ക്കും ഇ​തോ​ടൊ​പ്പം തു​ട​ക്ക​മാ​യി​ട്ടു​ണ്ട്. ചെ​റു​കി​ട- സൂ​ക്ഷ്മ സം​രം​ഭ​ങ്ങ​ളി​ല്‍ നി​ന്നും വ്യാ​വ​സാ​യി​ക അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള വ​ലി​യ സം​രം​ഭ​ങ്ങ​ള്‍ ആ​രം​ഭി​ച്ചും അ​തു​വ​ഴി തൊ​ഴി​ല​വ​സ​ര സാ​ധ്യ​ത​ക​ള്‍ സൃ​ഷ്ടി​ച്ചും വ​രു​മാ​ന വ​ർ​ധ​ന​വി​ന് ആ​ക്കം കൂ​ട്ടു​ക​യാ​ണ് ല​ക്ഷ്യം. എ​ല്ലാ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലും ചെ​റു​തും വ​ലു​തു​മാ​യ സം​രം​ഭ​ങ്ങ​ളും സം​രം​ഭ കൂ​ട്ടാ​യ്മ​ക​ളും ആ​രം​ഭി​ക്കു​ന്ന​തോ​ടെ സ്വ​ന്ത​മാ​യി വ​രു​മാ​നം ക​ണ്ടെ​ത്താ​ന്‍ സാ​ധി​ക്കു​ന്ന​തി​നൊ​പ്പം മ​റ്റു​ള്ള​വ​ര്‍ക്കും തൊ​ഴി​ലും സു​സു​സ്ഥി​ര വ​രു​മാ​ന​വും ല​ഭ്യ​മാ​ക്കു​ന്ന തൊ​ഴി​ല്‍ദാ​താ​വാ​യും അ​യ​ല്‍ക്കൂ​ട്ട വ​നി​ത​ക​ള്‍ക്ക് മാ​റാ​ന്‍ സാ​ധി​ക്കും.

ഇ​ങ്ങ​നെ സാ​മ്പ​ത്തി​ക സ്വ​യം​പ​ര്യാ​പ്ത​ത​യി​ലേ​ക്ക് ഓ​രോ വ​നി​ത​യേ​യും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ളെ​യും ന​യി​ച്ചു കൊ​ണ്ട് പ്രാ​ദേ​ശി​ക സാ​മ്പ​ത്തി​ക വി​ക​സ​ന പ്ര​ക്രി​യ​ക്ക് ക​രു​ത്തേ​കാ​നും, സ​മ​ഗ്ര​മാ​യ ജീ​വി​ത പു​രോ​ഗ​തി കൈ​വ​രി​ക്കാ​ന്‍ കേ​ര​ളീ​യ സ്ത്രീ​സ​മൂ​ഹ​ത്തെ പ്രാ​പ്ത​രാ​ക്കു​ക​യു​മാ​ണ് കു​ടും​ബ​ശ്രീ​യു​ടെ ഇ​നി​യു​ള്ള ല​ക്ഷ്യം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com