റെക്കോഡ് വിഹിതം വിനിയോഗിക്കാനാവണം | മുഖപ്രസംഗം

അങ്കമാലി - എരുമേലി ശബരി പാത നിർമാണം ഇപ്പോൾ മരവിപ്പിച്ചിരിക്കുകയാണ്. ചെലവു പങ്കിടുന്നതിൽ സംസ്ഥാന സർക്കാർ നിലപാട് അറിയിച്ച ശേഷമേ പരിഗണിക്കുകയുള്ളൂ
റെക്കോഡ് വിഹിതം വിനിയോഗിക്കാനാവണം | മുഖപ്രസംഗം

കേന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ ക​ഴി​ഞ്ഞ ദി​വ​സം അ​വ​ത​രി​പ്പി​ച്ച ഇ​ട​ക്കാ​ല ബ​ജ​റ്റി​ൽ റെ​യ്‌​ൽ വി​ക​സ​ന​ത്തി​നാ​യി കേ​ര​ള​ത്തി​നു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത് 2,744 കോ​ടി രൂ​പ​യാ​ണെ​ന്ന് കേ​ന്ദ്ര മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വ് വെ​ളി​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. ഇ​തി​നു മു​ൻ​പ് ഒ​രി​ക്ക​ലും ഇ​ത്ര​യും തു​ക സം​സ്ഥാ​ന​ത്തെ റെ​യ്‌​ൽ വി​ക​സ​ന​ത്തി​നാ​യി ഒ​രു മ​ന്ത്രി​യും അ​നു​വ​ദി​ച്ചി​ട്ടി​ല്ലെ​ന്ന​ത് എ​ടു​ത്തു​പ​റ​യേ​ണ്ട​തു​ണ്ട്. ഓ​രോ ത​വ​ണ ബ​ജ​റ്റ് വ​രു​മ്പോ​ഴും റെ​യ്‌​ൽ​വേ വി​ക​സ​നം അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്നു​വെ​ന്ന് ആ​വ​ർ​ത്തി​ച്ചു പ​റ​യാ​റു​ള്ള സം​സ്ഥാ​ന​മാ​ണു ന​മ്മു​ടേ​ത്. ഇ​ത്ത​വ​ണ ബ​ജ​റ്റ് വി​ഹി​ത​ത്തി​ന്‍റെ കാ​ര്യ​ത്തി​ലെ​ങ്കി​ലും അ​തു പ​റ​യാ​നാ​വി​ല്ല.

പ​ക്ഷേ, ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു ശേ​ഷം പു​തി​യ സ​ർ​ക്കാ​ർ സ​മ്പൂ​ർ​ണ ബ​ജ​റ്റ് അ​വ​ത​രി​പ്പി​ക്കു​മ്പോ​ൾ ഈ ​പ​രി​ഗ​ണ​ന കി​ട്ടു​മോ​യെ​ന്നു ക​ണ്ടു​ത​ന്നെ അ​റി​യ​ണം. ഈ ​തു​ക​യ​ത്ര​യും ല​ഭ്യ​മാ​ക്കി​യാ​ലും നി​ശ്ചി​ത കാ​ല​യ​ള​വി​ൽ അ​തു ചെ​ല​വാ​ക്കാ​ൻ ക​ഴി​യാ​തെ പോ​കാ​മെ​ന്ന​തും വ​സ്തു​ത​യാ​ണ്. ശ​ബ​രി റെ​യ്‌​ലി​ന് ക​ഴി​ഞ്ഞ വ​ർ​ഷം മാ​റ്റി​വ​ച്ച 100 കോ​ടി രൂ​പ ചെ​ല​വാ​ക്കാ​നാ​വാ​തെ തി​രി​ച്ചു​ന​ൽ​കു​ക​യാ​യി​രു​ന്നു. ഈ ​വ​ർ​ഷ​വും ഈ ​പ​ദ്ധ​തി​ക്കാ​യി 100 കോ​ടി ത​ന്നെ​യാ​ണു നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത്. പ​ക്ഷേ, അ​ങ്ക​മാ​ലി- എ​രു​മേ​ലി ശ​ബ​രി പാ​ത നി​ർ​മാ​ണം ഇ​പ്പോ​ൾ മ​ര​വി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. ചെ​ല​വു പ​ങ്കി​ടു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​ല​പാ​ട് അ​റി​യി​ച്ച ശേ​ഷ​മേ പ​ദ്ധ​തി പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. അ​തി​നി​ടെ, ചെ​ങ്ങ​ന്നൂ​ർ- പ​മ്പ റെ​യ്‌​ൽ പാ​ത​യും പ​രി​ഗ​ണ​ന​യി​ലു​ണ്ട്. ഇ​തി​ലൊ​ക്കെ തീ​രു​മാ​ന​മാ​വാ​തെ വി​ഹി​തം നീ​ക്കി​വ​യ്ക്കു​ന്ന​തു​കൊ​ണ്ട് പ്ര​യോ​ജ​ന​മു​ണ്ടാ​വി​ല്ല. എ​ത്ര​യും വേ​ഗം ത​ട​സ​ങ്ങ​ൾ നീ​ക്കു​ന്ന​തി​ന് സം​സ്ഥാ​ന സ​ർ​ക്കാ​രും താ​ത്പ​ര്യം കാ​ണി​ക്ക​ണം.

തി​രു​വ​ന​ന്ത​പു​രം- ക​ന്യാ​കു​മാ​രി പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലി​ന് ഇ​ത്ത​വ​ണ 365 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ​ർ​ഷ​വും ഇ​തി​നു പ​ണം അ​നു​വ​ദി​ച്ചെ​ങ്കി​ലും സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ഇ​ഴ​യു​ക​യാ​ണ്. തു​റ​വൂ​ർ- അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്ത് പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലി​ന് 500 കോ​ടി രൂ​പ മാ​റ്റി​വ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ, എ​സ്റ്റി​മേ​റ്റി​ന് അ​നു​മ​തി ല​ഭി​ച്ചാ​ലേ പ​ണം ചെ​ല​വാ​ക്കാ​നാ​വൂ. ഇ​ക്കാ​ര്യ​ത്തി​ലെ അ​നി​ശ്ചി​ത​ത്വം എ​ത്ര​യും വേ​ഗം ഒ​ഴി​വാ​കേ​ണ്ട​തു​ണ്ട്. അ​നാ​സ്ഥ​യും സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളും പ​ദ്ധ​തി​ക​ളെ മ​ന്ദ​ഗ​തി​യി​ലാ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പ്ര​ത്യേ​ക ജാ​ഗ്ര​ത കാ​ണി​ക്കേ​ണ്ട​താ​യി​ട്ടാ​ണി​രി​ക്കു​ന്ന​ത്.

എ​ന്താ​യാ​ലും റെ​യ്‌​ൽ​വേ​യ്ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന തു​ക​യി​ലു​ണ്ടാ​യി​രി​ക്കു​ന്ന വ​ർ​ധ​ന കു​റെ​യൊ​ക്കെ നേ​ട്ട​മു​ണ്ടാ​ക്കും എ​ന്നു സ്വാ​ഭാ​വി​ക​മാ​യും ക​രു​താം. 2009-2014 കാ​ല​ഘ​ട്ട​ത്തി​ൽ യു​പി​എ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്ത് ശ​രാ​ശ​രി 372 കോ​ടി രൂ​പ​യാ​ണ് കേ​ര​ള​ത്തി​ന്‍റെ റെ​യ്‌​ൽ​വേ വി​ക​സ​ന​ത്തി​ന് അ​നു​വ​ദി​ക്കാ​റു​ള്ള​ത്. അ​തി​ന്‍റെ ഏ​ഴി​ര​ട്ടി​യാ​ണ് ഇ​ത്ത​വ​ണ അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ആ​യി​രം കോ​ടി​യി​ലേ​റെ രൂ​പ പാ​ത​യി​ര​ട്ടി​പ്പി​ക്ക​ലി​നു മാ​ത്രം അ​നു​വ​ദി​ക്കു​ന്നു. എ​റ​ണാ​കു​ളം- കു​മ്പ​ളം, കു​മ്പ​ളം- തു​റ​വൂ​ർ റൂ​ട്ടു​ക​ളി​ൽ 100 കോ​ടി​യി​ലേ​റെ രൂ​പ വീ​തം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ട്രെ​യ്‌​നു​ക​ളു​ടെ വേ​ഗം കൂ​ട്ടു​ന്ന​തി​നാ​യി പാ​ത​ക​ളു​ടെ വ​ള​വു​ക​ൾ നി​വ​ർ​ത്തു​ക, ട്രാ​ക്കു​ക​ൾ പു​തു​ക്കു​ക, പാ​ല​ങ്ങ​ൾ പ​ണി​യു​ക തു​ട​ങ്ങി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വേ​ഗ​ത്തി​ൽ ന​ട​ക്കു​ന്നു​വെ​ന്ന് ഉ​റ​പ്പാ​ക്കേ​ണ്ട​തു​ണ്ട്.

വ​ന്ദേ​ഭാ​ര​ത് സ്ലീ​പ്പ​ർ അ​ട​ക്കം പു​തി​യ ട്രെ​യ്നു​ക​ൾ കേ​ര​ള​ത്തി​നു വേ​ണം എ​ന്ന​തി​ൽ ത​ർ​ക്ക​മൊ​ന്നു​മി​ല്ല. പ​ക്ഷേ, അ​വ​യു​ടെ പ്ര​യോ​ജ​നം മു​ഴു​വ​നാ​യി ഉ​ണ്ടാ​ക​ണ​മെ​ങ്കി​ൽ പാ​ത​ക​ൾ പു​തി​യ കാ​ല​ത്തി​നും വേ​ഗ​ത്തി​നും യോ​ജി​ച്ച​താ​വ​ണം. രാ​ജ്യ​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ വ​രു​മാ​നം ല​ഭി​ക്കു​ന്ന വ​ന്ദേ​ഭാ​ര​ത് ട്രെ​യ്‌​ൻ കേ​ര​ള​ത്തി​ൽ ഓ​ടു​ന്ന​താ​ണ്. ട്രെ​യ്‌​ൻ യാ​ത്ര​യോ​ടു മ​ല​യാ​ളി​ക​ൾ കാ​ണി​ക്കു​ന്ന താ​ത്പ​ര്യം ക​ണ്ട​റി​ഞ്ഞ് നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ക​ഴി​യ​ണം. സ​ർ​വെ ഘ​ട്ട​ത്തി​ലു​ള്ള പു​തി​യ പാ​ത​ക​ൾ പ​ല​തു​ണ്ട്. അ​വ​യി​ൽ മെ​ല്ല​പ്പോ​ക്ക് ഒ​ഴി​വാ​ക്ക​ണം. എ​റ​ണാ​കു​ളം- ഷൊ​ർ​ണൂ​ർ മൂ​ന്നാം പാ​ത​യ്ക്കു വേ​ണ്ട പ​രി​ഗ​ണ​ന കി​ട്ടു​ന്നി​ല്ലെ​ന്ന​തും നേ​മം, കൊ​ച്ചു​വേ​ളി ടെ​ർ​മി​ന​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു വേ​ണ്ട​ത്ര തു​ക വ​ക​യി​രു​ത്തി​യി​ട്ടി​ല്ലെ​ന്ന​തും നി​രാ​ശാ​ജ​ന​ക​മാ​ണ്. സി​ൽ​വ​ർ ലൈ​ൻ ഇ​പ്പോ​ഴും രാ​ഷ്‌​ട്രീ​യ ത​ർ​ക്ക​ങ്ങ​ളി​ലാ​യ​തി​നാ​ൽ അ​തേ​ക്കു​റി​ച്ച് ഇ​നി​യും ച​ർ​ച്ച​ക​ൾ ഏ​റെ​യു​ണ്ടാ​വും.

Trending

No stories found.

Latest News

No stories found.