അ​വ​ഗ​ണി​ക്കാ​നാ​വി​ല്ല, ഡെ​ങ്കി ഭീ​ഷ​ണി

ആ​ശു​പ​ത്രി​ക​ളി​ൽ പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ തി​ര​ക്കാ​ണ്. അ​തി​ൽ​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു ഡെ​ങ്കി​യാ​ണ്
Dengue fever
Dengue fever
Updated on

പക​ർ​ച്ച​പ്പ​നി​ക​ൾ​ക്കെ​തി​രേ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണു സം​സ്ഥാ​നം ഇ​പ്പോ​ൾ. കോ​ഴി​ക്കോ​ട്ട് നി​പ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ള്ള ജാ​ഗ്ര​ത​യും രോ​ഗ​പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തു​ട​രു​ന്ന​തി​നി​ടെ​യാ​ണി​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലൊ​ന്നും പു​തി​യ നി​പ കേ​സു​ക​ൾ ക​ണ്ടെ​ത്തി​യി​ട്ടി​ല്ല എ​ന്ന​തു പൊ​തു​വി​ൽ ആ​ശ്വാ​സം പ​ക​രു​ന്നു​ണ്ട്. വൈ​റ​സി​ന്‍റെ വ്യാ​പ​നം ത​ട​യാ​നാ​യി എ​ന്ന​ത് ന​മ്മു​ടെ ആ​രോ​ഗ്യ മേ​ഖ​ല​യു​ടെ നേ​ട്ടം ത​ന്നെ​യാ​ണ്. അ​പ്പോ​ഴും ഭീ​ഷ​ണി ഒ​ഴി​ഞ്ഞു എ​ന്നു പ​റ​യാ​റാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ത​ന്നെ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ണി​ച്ചി​രു​ന്നു. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ൽ മാ​ത്ര​മ​ല്ല ക​ണ്ണൂ​ർ, വ​യ​നാ​ട്, മ​ല​പ്പു​റം തു​ട​ങ്ങി​യ സ​മീ​പ ജി​ല്ല​ക​ളി​ലും നി​പ വൈ​റ​സി​നെ പ്ര​തി​രോ​ധി​ക്കാ​നു​ള്ള ശാ​സ്ത്രീ​യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ച്ചാ​ണ് സം​സ്ഥാ​നം ഈ ​ഭീ​ഷ​ണി​യെ മ​റി​ക​ട​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ളും നി​പ​ക്കെ​തി​രാ​യ ജാ​ഗ്ര​ത​യി​ൽ പ​ങ്കു​കൊ​ള്ളു​ന്നു​ണ്ട്. കൂ​ടു​ത​ൽ ഭീ​ഷ​ണി​ക​ൾ ഉ​യ​ർ​ത്താ​തെ ഈ ​വൈ​റ​സി​നെ പി​ടി​ച്ചു​കെ​ട്ടാ​ൻ ന​മു​ക്കു ക​ഴി​യു​മെ​ന്നു വി​ശ്വ​സി​ക്കാം.

അ​തു മാ​ത്ര​മ​ല്ല ആ​രോ​ഗ്യ മേ​ഖ​ല ഇ​പ്പോ​ൾ നേ​രി​ടു​ന്ന വെ​ല്ലു​വി​ളി എ​ന്ന​താ​ണ് എ​ടു​ത്തു​പ​റ​യാ​നു​ള്ള​ത്. വി​വി​ധ ത​രം പ​നി​ക​ൾ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി ആ​ളു​ക​ളെ ബാ​ധി​ക്കു​ന്നു​ണ്ട്. ആ​ശു​പ​ത്രി​ക​ളി​ൽ പ​ക​ർ​ച്ച​പ്പ​നി ബാ​ധി​ത​രു​ടെ തി​ര​ക്കാ​ണ്. അ​തി​ൽ​ത​ന്നെ ഏ​റ്റ​വും കൂ​ടു​ത​ൽ ഭീ​ഷ​ണി ഉ​യ​ർ​ത്തു​ന്ന​തു ഡെ​ങ്കി​യാ​ണ്. മൂ​ന്നാ​ഴ്ച​ക്കി​ടെ പ​നി ബാ​ധി​ച്ചു മ​രി​ച്ച​വ​രി​ൽ 22 പേ​ർ​ക്കു ഡെ​ങ്കി​യാ​യി​രു​ന്നു എ​ന്നാ​ണു സം​ശ​യി​ക്കു​ന്ന​ത്. ഇ​രു​പ​തു ദി​വ​സ​ത്തി​നി​ടെ ഒ​ന്ന​ര ല​ക്ഷ​ത്തി​ലേ​റെ പേ​ർ പ​നി ബാ​ധി​ച്ചു ചി​കി​ത്സ തേ​ടി​യെ​ന്നും ക​ണ​ക്കു​ക​ളി​ൽ കാ​ണു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം 89 പേ​ർ​ക്കാ​ണു ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​ത്. 141 പേ​ർ ഡെ​ങ്കി​പ്പ​നി ല​ക്ഷ​ണ​ങ്ങ​ളോ​ടെ ചി​കി​ത്സ തേ​ടി. പ​നി ബാ​ധി​ച്ച് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ഒ​മ്പ​തി​നാ​യി​ര​ത്തോ​ളം പേ​ർ വീ​തം ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്. ഈ ​പ​നി​ക്ക​ണ​ക്കി​ന് അ​പ്പു​റ​മാ​യി​രി​ക്കും യ​ഥാ​ർ​ഥ​ത്തി​ൽ പ​നി ബാ​ധി​ച്ച​വ​ർ. സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ ചി​കി​ത്സ തേ​ടു​ന്ന​വ​രു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​ത്താ​ൽ രോ​ഗ​ബാ​ധി​ത​രു​ടെ സം​ഖ്യ ഇ​ര​ട്ടി​യാ​യേ​ക്കും. അ​ടു​ത്തി​ടെ എ​ലി​പ്പ​നി ബാ​ധി​ച്ച് പ​ത്തു പേ​ർ മ​രി​ച്ച​താ​യും പ​റ​യു​ന്നു​ണ്ട്.

കാ​ലാ​വ​സ്ഥ​യി​ലു​ണ്ടാ​യ മാ​റ്റ​ങ്ങ​ൾ അ​ട​ക്കം പ​ക​ർ​ച്ച​വ്യാ​ധി​ക​ളു​ടെ ഭീ​ഷ​ണി​ക്കു കാ​ര​ണ​മാ​യി​ട്ടു​ണ്ടാ​വാം. പ​നി​യ​ല്ലേ, സ്വ​യം ചി​കി​ത്സി​ക്കാം എ​ന്ന ധാ​ര​ണ​യി​ൽ മ​രു​ന്നു വാ​ങ്ങി ക​ഴി​ച്ച് രോ​ഗം ഭേ​ദ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണെ​ന്ന് ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ മു​ന്ന​റി​യി​പ്പു ന​ൽ​കു​ന്നു​ണ്ട്. സ്വ​യം ചി​കി​ത്സ ഒ​ഴി​വാ​ക്കാ​ൻ രോ​ഗ​ബാ​ധി​ത​ർ ത​യാ​റാ​വേ​ണ്ട​താ​ണ്. വി​പു​ല​മാ​യ ചി​കി​ത്സാ സം​വി​ധാ​ന​ങ്ങ​ളാ​ണ് സ​ർ​ക്കാ​ർ ത​ല​ത്തി​ൽ ന​മു​ക്കു​ള്ള​ത്. പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ മു​ത​ൽ മെ​ഡി​ക്ക​ൽ കോ​ളെ​ജു​ക​ൾ വ​രെ​യു​ള്ള ശൃം​ഖ​ല​യു​ടെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​നം ഈ ​ഘ​ട്ട​ത്തി​ൽ അ​നി​വാ​ര്യ​മാ​ണ്. അ​ത് ഉ​പ​യോ​ഗ​പ്പെ​ടു​ത്താ​ൻ രോ​ഗ​ബാ​ധി​ത​രും ത​യാ​റാ​വേ​ണ്ട​താ​ണ്. കു​ട്ടി​ക​ളും പ്രാ​യ​മാ​യ​വ​രും പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്ന മു​ന്ന​റി​യി​പ്പും അ​വ​ഗ​ണി​ക്ക​രു​ത്.

സം​സ്ഥാ​ന​ത്ത് ആ​വ​ർ​ത്തി​ച്ച് ഡെ​ങ്കി​പ്പ​നി​യു​ടെ ഭീ​ഷ​ണി ഉ​ണ്ടാ​വു​ന്ന​ത് ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ ഗൗ​ര​വ​ത്തി​ൽ എ​ടു​ക്കേ​ണ്ട​താ​ണ്. ഒ​രു ത​വ​ണ ഡെ​ങ്കി ബാ​ധി​ച്ച​വ​രി​ൽ വീ​ണ്ടും ബാ​ധി​ക്കു​മ്പോ​ൾ ഗു​രു​ത​രാ​വ​സ്ഥ​യി​ലേ​ക്കു പോ​കാ​നു​ള്ള സാ​ധ്യ​ത​യേ​റു​ന്ന​താ​യി വി​ദ​ഗ്ധ​ർ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു​ണ്ട്. അ​തി​നാ​ൽ ത​ന്നെ ആ​വ​ർ​ത്തി​ച്ചു​ള്ള രോ​ഗ​ഭീ​ഷ​ണി​ക്കു ഗൗ​ര​വ​മേ​റു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം മാ​ത്രം എ​റ​ണാ​കു​ള​ത്ത് 31 പേ​ർ​ക്കു ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം ജി​ല്ല​ക​ളി​ൽ പ​തി​ന​ഞ്ചു പേ​ർ​ക്കു വീ​ത​വും തൃ​ശൂ​രി​ൽ പ​ത്തു പേ​ർ​ക്കും ഡെ​ങ്കി സ്ഥി​രീ​ക​രി​ച്ച​താ​യും റി​പ്പോ​ർ​ട്ടു​ണ്ട്. എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് ഡെ​ങ്കി​പ്പ​നി ബാ​ധി​ച്ച​ത് ഏ​താ​നും മാ​സ​ങ്ങ​ൾ മു​ൻ​പാ​ണ്. പ്ര​തി​ദി​നം അ​മ്പ​തി​ലേ​റെ പേ​ർ​ക്ക് ജി​ല്ല​യി​ൽ ഡെ​ങ്കി ബാ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​മു​ണ്ടാ​യി​രു​ന്നു.

രാ​ജ്യ​ത്ത് ഏ​റ്റ​വു​മ​ധി​കം ഡെ​ങ്കി കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നും അ​തി​ൽ ത​ന്നെ എ​റ​ണാ​കു​ള​മാ​ണു മു​ന്നി​ലെ​ന്നും ആ​രോ​ഗ്യ മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ​ർ അ​ന്നു ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി. കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ൻ മേ​ഖ​ല​യി​ലും തൃ​ക്കാ​ക്ക​ര​യി​ലും കോ​ത​മം​ഗ​ലം, പെ​രു​മ്പാ​വൂ​ർ, ക​ള​മ​ശേ​രി, പി​റ​വം, തൃ​പ്പൂ​ണി​ത്തു​റ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലും ഡെ​ങ്കി ഭീ​ഷ​ണി ഉ​ണ്ടാ​യി​രു​ന്നു. ഇ​പ്പോ​ൾ വീ​ണ്ടും ഇ​തേ ഭീ​ഷ​ണി ഉ​യ​ർ​ന്നു വ​രു​ന്ന​ത് ആ​രോ​ഗ്യ മേ​ഖ​ല​യ്ക്ക് അ​വ​ഗ​ണി​ക്കാ​നാ​വു​ന്ന​ത​ല്ല. ഡെ​ങ്കി ഭീ​തി വി​ട്ടൊ​ഴി​യാ​ത്ത സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റു​ന്ന​തു പ്ര​തി​രോ​ധി​ക്കാ​ൻ എ​ന്തൊ​ക്കെ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ളാ​ണ് ആ​വ​ശ്യ​മാ​യി​ട്ടു​ള്ള​തെ​ന്നു വി​ല​യി​രു​ത്തി ഉ​ചി​ത​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ത്തേ​ണ്ടി​യി​രി​ക്കു​ന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com