വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ വി​പ​ണി ഇ​ട​പെ​ട​ൽ പ്ര​ധാ​നം | മുഖപ്രസംഗം

പ​ച്ച​ക്ക​റി​ക​ൾ​ക്കും ധാ​ന്യ​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ക്കു​ന്ന​ത് കു​ടും​ബ ബ​ജ​റ്റു​ക​ളു​ടെ താ​ളം തെ​റ്റി​ക്കു​ക​യാ​ണ്.
വി​ല​ക്ക​യ​റ്റം ത​ട​യാ​ൻ 
വി​പ​ണി ഇ​ട​പെ​ട​ൽ പ്ര​ധാ​നം | മുഖപ്രസംഗം
Updated on

വില​ക്ക​യ​റ്റ​ത്തി​ന്‍റെ പി​ടി​യി​ലാ​ണു രാ​ജ്യം. അ​വ​ശ്യ വ​സ്തു​ക്ക​ളു​ടെ വി​ല വ​ർ​ധ​ന ഈ ​ഓ​ണ​ക്കാ​ല​ത്ത് മ​ല​യാ​ളി​ക​ളെ​യും ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​മെ​ന്ന നി​ല​യാ​ണ്. വി​ല നി​യ​ന്ത്ര​ണ​ത്തി​ൽ കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ കൂ​ടു​ത​ൽ ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വേ​ണ്ടി​യി​രി​ക്കു​ന്നു. കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ണ​ക്കു​പ്ര​കാ​രം രാ​ജ്യ​ത്ത് ഉ​പ​ഭോ​ക്തൃ വി​ല സൂ​ചി​ക അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള ചി​ല്ല​റ വ്യാ​പാ​ര നാ​ണ​യ​പ്പെ​രു​പ്പം ജൂ​ലൈ​യി​ൽ 7.44 ശ​ത​മാ​ന​മാ​ണ്. പ​തി​ന​ഞ്ചു മാ​സ​ത്തി​നി​ടെ ഇ​താ​ദ്യ​മാ​യാ​ണ് വി​ല​ക്ക​യ​റ്റം ഇ​ത്ര​യേ​റെ ഉ​യ​രു​ന്ന​ത്. ജൂ​ണി​ൽ 4.81 ശ​ത​മാ​ന​വും മേ​യി​ൽ 4.31 ശ​ത​മാ​ന​വു​മാ​യി​രു​ന്നു ചി​ല്ല​റ വ്യാ​പാ​ര നാ​ണ​യ​പ്പെ​രു​പ്പം. റി​സ​ർ​വ് ബാ​ങ്കി​ന്‍റെ ആ​റു ശ​ത​മാ​നം പ​രി​ധി​യും ക​ട​ന്ന് വ​ലി​യ തോ​തി​ൽ മു​ന്നോ​ട്ടു കു​തി​ച്ചി​രി​ക്കു​ന്നു ജൂ​ലൈ​യി​ൽ വി​ല​ക്ക​യ​റ്റം എ​ന്ന​താ​ണു കാ​ണു​ന്ന​ത്.

അ​തി​നു പ്ര​ധാ​ന കാ​ര​ണം പ​ച്ച​ക്ക​റി​ക​ൾ അ​ട​ക്കം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ വി​ല​ക്ക​യ​റ്റ​മാ​ണെ​ന്ന​ത് ആ​ശ​ങ്ക വ​ർ​ധി​പ്പി​ക്കു​ന്നു​ണ്ട്. 11.51 ശ​ത​മാ​ന​മാ​ണ് ക​ഴി​ഞ്ഞ മാ​സം ഭ​ക്ഷ്യ​വ​സ്തു​ക്ക​ളി​ലെ നാ​ണ​യ​പ്പെ​രു​പ്പം. പ​ച്ച​ക്ക​റി​ക​ളു​ടെ വി​ല​യി​ൽ 37 ശ​ത​മാ​ന​ത്തി​ലേ​റെ​യാ​ണ് വ​ർ​ധ​ന​യു​ണ്ടാ​യി​രി​ക്കു​ന്ന​ത്. ധാ​ന്യ​ങ്ങ​ളു​ടെ വി​ല 13 ശ​ത​മാ​നം വ​ർ​ധി​ച്ചു. ക​ഴി​ഞ്ഞ കു​റ​ച്ചു മാ​സ​ങ്ങ​ളാ​യി വി​ല​ക്ക​യ​റ്റം പ്ര​ശ്നം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. അ​തു നേ​രി​ടാ​ൻ സ​ർ​ക്കാ​ർ പ​ല ന​ട​പ​ടി​ക​ളും സ്വീ​ക​രി​ച്ചെ​ങ്കി​ലും ഇ​നി​യും വി​പ​ണി ഇ​ട​പെ​ട​ലു​ക​ൾ ഉ​ണ്ടാ​വേ​ണ്ട​തു​ണ്ട്. ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലെ ല​ഭ്യ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തു ല​ക്ഷ്യ​മി​ട്ടാ​ണ് നേ​ര​ത്തേ കേ​ന്ദ്ര സ​ർ​ക്കാ​ർ ഗോ​ത​മ്പി​ന്‍റെ ക​യ​റ്റു​മ​തി നി​രോ​ധി​ച്ചി​രു​ന്ന​ത്. അ​ടു​ത്തി​ടെ അ​രി ക‍യ​റ്റു​മ​തി​യും നി​രോ​ധി​ക്കു​ക​യു​ണ്ടാ​യി. ഓ​പ്പ​ൺ മാ​ർ​ക്ക​റ്റി​ലേ​ക്ക് കൂ​ടു​ത​ൽ ധാ​ന്യ​ങ്ങ​ൾ എ​ത്തി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളും സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ക​യു​ണ്ടാ​യി. എ​ന്നി​ട്ടും ധാ​ന്യ​ങ്ങ​ളു​ടെ വി​ല​യി​ൽ കു​റ​വു വ​ന്നി​ട്ടി​ല്ല. പ​ച്ച​ക്ക​റി​ക​ൾ​ക്കും ധാ​ന്യ​ങ്ങ​ൾ​ക്കും വി​ല വ​ർ​ധി​ക്കു​ന്ന​ത് കു​ടും​ബ ബ​ജ​റ്റു​ക​ളു​ടെ താ​ളം തെ​റ്റി​ക്കു​ക​യാ​ണ്.

രാ​ജ്യ​ത്ത് മ​റ്റു ഭാ​ഗ​ങ്ങ​ളി​ലു​ള്ള അ​ത്ര​യും വി​ല​ക്ക‍യ​റ്റം കേ​ര​ള​ത്തി​ൽ ഇ​ല്ലെ​ന്നാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​വ​കാ​ശ​പ്പെ​ട്ടു വ​രു​ന്ന​ത്. ഉ​പ​ഭോ​ക്തൃ സം​സ്ഥാ​ന​മെ​ന്ന നി​ല​യി​ൽ ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ ഉ​യ​ർ​ന്ന വി​ല​ക്ക​യ​റ്റം കേ​ര​ള​ത്തി​ൽ ഉ​ണ്ടാ​വേ​ണ്ട​താ​ണെ​ന്നും അ​തു ത​ട​യു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ജ​യി​ക്കു​ന്നു​ണ്ടെ​ന്നും ക​ഴി​ഞ്ഞ ദി​വ​സ​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​വ​കാ​ശ​പ്പെ​ടു​ക​യു​ണ്ടാ​യി. സ​പ്ലൈ​കോ ഓ​ണം ഫെ​സ്റ്റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു​കൊ​ണ്ട് സം​സാ​രി​ക്കു​മ്പോ​ഴാ​ണ് മു​ഖ്യ​മ​ന്ത്രി സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ളെ​ക്കു​റി​ച്ച് ഓ​ർ​മി​പ്പി​ച്ച​ത്. മ​റ്റു ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ലേ​തി​നെ​ക്കാ​ൾ ഉ​യ​ർ​ന്ന തോ​തി​ലാ​ണ് വി​ല​ക്ക‍യ​റ്റ​മെ​ന്ന് ഭ​ക്ഷ്യ മ​ന്ത്രി ജി.​ആ​ർ. അ​നി​ലും ക​ഴി​ഞ്ഞ ദി​വ​സം ചൂ​ണ്ടി​ക്കാ​ണി​ക്കു​ക​യു​ണ്ടാ​യി. ജൂ​ലൈ​യി​ൽ ക​ർ​ണാ​ട​ക​യി​ലെ നാ​ണ​യ​പ്പെ​രു​പ്പം 7.85 ശ​ത​മാ​ന​മാ​ണെ​ന്ന് മ​ന്ത്രി പ​റ​യു​ന്നു. ത​മി​ഴ്നാ​ട്ടി​ൽ 8.95, ആ​ന്ധ്ര​യി​ൽ 8.11, തെ​ല​ങ്കാ​ന​യി​ൽ 8.55 എ​ന്നി​ങ്ങ​നെ ശ​ത​മാ​ന​മാ​ണ്. അ​താ​യ​ത് ഈ ​സം​സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ദേ​ശീ​യ ശ​രാ​ശ​രി​യെ​ക്കാ​ൾ ഉ​യ​ർ​ന്ന തോ​തി​ലാ​ണു വി​ല​ക്ക​യ​റ്റം.

ദേ​ശീ​യ ത​ല​ത്തി​ൽ കാ​ണു​ന്ന വി​ല​ക്ക​യ​റ്റ​ത്തോ​ത് കേ​ര​ള​ത്തി​ലി​ല്ല എ​ന്നു പ​റ​യു​മ്പോ​ഴും ഇ​വി​ടെ​യും വി​ല വ​ർ​ധ​ന​യു​ടെ ഭാ​രം ഉ​പ​യോ​ക്താ​ക്ക​ൾ അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു​ണ്ട് എ​ന്ന​തു വ​സ്തു​ത​യാ​ണ്. ജൂ​ണി​ൽ 5.25 ശ​ത​മാ​ന​മാ​യി​രു​ന്നു കേ​ര​ള​ത്തി​ലെ വി​ല​ക്ക​യ​റ്റം. എ​ന്നാ​ൽ, ജൂ​ലൈ​യി​ൽ അ​ത് 6.43 ശ​ത​മാ​ന​മാ​യി ഉ​യ​ർ​ന്നി​രി​ക്കു​ക​യാ​ണ്. മേ​യി​ൽ 4.48 ശ​ത​മാ​ന​മാ​യി​രു​ന്നു. വി​ല​ക്ക​യ​റ്റ​ത്തി​ന്‍റെ ഭാ​രം ക്ര​മ​മാ​യി ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​താ​ണ് ഈ ​ക​ണ​ക്കു കാ​ണി​ക്കു​ന്ന​ത്. വി​പ​ണി​യി​ൽ ഡി​മാ​ൻ​ഡ് ഉ​യ​രു​ന്ന സ​മ​യ​മാ​ണ് ഓ​ണ​ക്കാ​ലം. സ്വാ​ഭാ​വി​ക​മാ​യും അ​വ​സ​രം മു​ത​ലെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ വി​ത​ര​ണ മേ​ഖ​ല​യി​ൽ ചി​ല​രു​ടെ ഭാ​ഗ​ത്തു​നി​ന്നെ​ങ്കി​ലും ഉ​ണ്ടാ​വാം. ക​രി​ഞ്ച​ന്ത​യും പൂ​ഴ്ത്തി​വ​യ്പ്പും പോ​ലു​ള്ള ന​ട​പ​ടി​ക​ൾ വി​ല​ക്ക​യ​റ്റ​ത്തി​ന് ആ​ക്കം കൂ​ട്ടും. അ​തു ത​ട​യാ​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ രം​ഗ​ത്തു​വ​രേ​ണ്ട​തു​ണ്ട്.

വി​പ​ണി​യി​ൽ സ​ർ​ക്കാ​രി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ തീ​രെ കു​റ​വാ​യാ​ലും വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കാ​നാ​യെ​ന്നു വ​രി​ല്ല. സ​പ്ലൈ​കോ പോ​ലു​ള്ള ഏ​ജ​ൻ​സി​ക​ളു​ടെ ഇ​ട​പെ​ട​ലു​ക​ൾ ഓ​ണ​ക്കാ​ല​ത്തു പ്ര​ത്യേ​കി​ച്ചു കാ​ര്യ​ക്ഷ​മ​മാ​കേ​ണ്ട​ത് അ​തി​നാ​ൽ ത​ന്നെ അ​നി​വാ​ര്യ​മാ​ണ്. കാ​ലാ​വ​സ്ഥ ച​തി​ച്ച​തി​നാ​ൽ ഇ​ത്ത​വ​ണ പ​ച്ച​ക്ക​റി ഉ​ത്പാ​ദ​നം പൊ​തു​വേ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്നാ​ണു ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ടു​ന്ന​ത്. അ​തു​കൊ​ണ്ടു ത​ന്നെ അ​യ​ൽ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്ന പ​ച്ച​ക്ക​റി​ക​ളു​ടെ അ​ള​വ് കു​റ​ഞ്ഞി​ട്ടു​ണ്ട​ത്രേ. ഓ​ണം അ​ടു​ക്കു​മ്പോ​ൾ മ​റ്റൊ​രു വി​ല​ക്ക​യ​റ്റ​ത്തി​നു കൂ​ടി ഇ​തു കാ​ര​ണ​മാ​യേ​ക്കാം. സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ൾ എ​ത്ര​മാ​ത്രം ജാ​ഗ്ര​ത പാ​ലി​ക്കു​ന്നോ അ​ത്ര​യും സാ​ധാ​ര​ണ​ക്കാ​ർ​ക്ക് ആ​ശ്വാ​സ​മാ​വും.

ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ മ​ധ്യ​പ്ര​ദേ​ശ്, രാ​ജ​സ്ഥാ​ൻ, ഛത്തി​സ്ഗ​ഡ് തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​നി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ല കു​റ​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ എ​ണ്ണ​ക്ക​മ്പ​നി​ക​ളോ​ടു നി​ർ​ദേ​ശി​ക്കു​ന്ന​താ​യി റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​ടു​ത്ത വ​ർ​ഷം ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു കൂ​ടി ന​ട​ക്കാ​നി​രി​ക്കെ അ​ടു​ത്തൊ​ന്നും ഇ​ന്ധ​ന വി​ല വ​ർ​ധി​പ്പി​ക്കാ​ൻ സ​ർ​ക്കാ​ർ അ​നു​വ​ദി​ക്കി​ല്ല എ​ന്നു​വേ​ണം ക​രു​താ​ൻ. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പേ​രി​ലാ​യാ​ലും ഇ​ന്ധ​ന വി​ല കു​റ​യ്ക്കാ​ൻ തീ​രു​മാ​നി​ച്ചാ​ൽ അ​തു വി​ല​ക്ക​യ​റ്റം നി​യ​ന്ത്രി​ക്കു​ന്ന​തി​നു സ​ഹാ​യി​ക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com