ഇനിയും അമാന്തം വേണ്ട, ശബരി പാതയ്ക്ക്

തർക്കങ്ങളിലും അനാസ്ഥയിലും കുടുങ്ങിപ്പോയതുകൊണ്ടാണ് ശബരി പാതയുടെ നിർമാണച്ചെലവ് ഇത്രയധികം ഉയർന്നത്
sabari rail project special story

ഇനിയും അമാന്തം വേണ്ട, ശബരി പാതയ്ക്ക്

Updated on

മൂന്നു പതിറ്റാണ്ടു മുൻപ് റെയ്‌ൽവേ ബജറ്റിൽ പ്രഖ്യാപിച്ച അങ്കമാലി-​​ എരുമേലി ശബരി റെയ്‌ൽ പാത ഒടുവിൽ യാഥാർഥ്യമാവാനുള്ള സാധ്യതകൾ തെളിഞ്ഞിരിക്കുന്നു. പാതയുടെ പ​കു​തി ചെ​​ല​​വു സംസ്ഥാനം വഹിച്ചുകൊണ്ട് പദ്ധതി പൂർത്തിയാക്കാനുള്ള തീരുമാനം ഉണ്ടായിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പു പടിവാതിലിലെത്തി നിൽക്കുമ്പോഴാണ് കി​​ഫ്ബി വ​​ഴി പണം അനുവദിക്കാൻ സംസ്ഥാന മ​​ന്ത്രി​​സ​​ഭാ യോ​​ഗം തീ​​രു​​മാ​​നി​​ച്ചിരിക്കുന്നത്. ഇനി അധികാരത്തിൽ വരുന്നത് ഏതു മുന്നണിയുടെ സർക്കാരായാലും ശബരി പാതയ്ക്കു പണം നൽകാനുള്ള തീരുമാനത്തിൽ ഉറച്ചുനിൽക്കുമെന്നും പദ്ധതി പ്രവർത്തനങ്ങൾ അതിവേഗം മുന്നോട്ടുപോകുമെന്നും പ്രതീക്ഷിക്കാം. റെയ്‌ൽവേയും സംസ്ഥാന സർക്കാരും യോജിച്ചുകൊണ്ട് എത്രയും പെട്ടെന്നു നിർമാണ പ്രവർത്തനങ്ങൾ പുനരാരംഭിക്കുകയാണു വേണ്ടത്. സ്ഥലമേറ്റെടുക്കുന്നതുപോലുള്ള നടപടികളിൽ ഇനി കാലതാമസം ഉണ്ടാവാതിരിക്കട്ടെ. 303.58 ഹെ​​ക്റ്റ​​ർ സ്ഥ​​ലമാണ് ഏ​​റ്റെ​​ടു​​ക്കാനുള്ളത്. നേരത്തേ പുറപ്പെടുവിച്ച ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ വി​​ജ്ഞാ​​പ​​ന​​ങ്ങ​​ളുടെ കാലാവധി അ​​വ​​സാ​​നി​​ച്ചതുകൊണ്ട് ​​ആ ന​​ട​​പ​​ടി​​ക​​ൾ വീ​​ണ്ടും ആ​​ദ്യ​​ഘ​​ട്ടം മു​​ത​​ൽ തു​​ട​​ങ്ങേ​​ണ്ട അ​​വ​​സ്ഥ​​യി​​ലാ​​ണ്.

ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ൽ ന​​ട​​പ​​ടി​​ക​​ൾ ആ​​രം​​ഭി​​ക്കാ​​ൻ റ​​വ​​ന്യൂ അ​​ധി​​കാ​​രി​​ക​​ൾ​​ക്കു നി​​ർ​​ദേ​ശം ന​​ൽ​​കിയിട്ടുണ്ടെന്നാണു സർക്കാർ വൃത്തങ്ങൾ അറിയിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ന​​ട​​പ​​ടി​​ക​​ള്‍ക്കാ​​യി ഓ​​ഫി​സു​ക​ൾ തു​​റ​​ക്കാ​​നും ജീ​​വ​​ന​​ക്കാ​​രെ നി​​യോ​​ഗി​​ക്കാ​​നും ‍ജില്ലാ ക​​ല​ക്റ്റ​ര്‍മാ​​ര്‍ക്കു മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്‌​മാ​ൻ നി​​ര്‍ദേ​ശം ന​​ല്‍കിയിരിക്കുകയാണ്. ഇ​​ക്കാ​​ര്യം കേ​​ന്ദ്ര റെ​യ്‌​ൽ​വേ മ​​ന്ത്രാ​​ല​​യ​​ത്തെയും അ​​റി​​യി​​ക്കുന്നുണ്ട്. ഭൂ​​മി ഏ​​റ്റെ​​ടു​​ക്ക​​ല്‍ ന​​ട​​പ​​ടി​​ക​​ള്‍ക്ക് ആ​​വ​​ശ്യ​​മാ​​യ അം​​ഗീ​​കൃ​​ത അ​​ലൈ​​ന്‍മെ​​ന്‍റും മാ​​പ്പു​​ക​​ളും സം​​സ്ഥാ​​ന​​ത്തി​​നു കൈ​​മാ​​റു​​മെ​​ന്നു റെ​​യ്‌​​ല്‍വേ മ​​ന്ത്രാ​​ല​​യവും വ്യ​​ക്ത​​മാ​​ക്കി​​യി​​ട്ടു​​ണ്ട്. ഭൂമിയേറ്റെടുക്കലിന് സ്പെഷ്യൽ തഹസീൽദാർമാരെ ചുമതലപ്പെടുത്തുന്നതടക്കം നടപടികളുണ്ട്. പദ്ധതിയുടെ പ്രവർത്തനങ്ങൾ മരവിപ്പിച്ചുകൊണ്ട് 2019ൽ റെയ്‌ൽവേ ഉത്തരവിറക്കിയിരുന്നതാണ്. അത് അടുത്തിടെ റദ്ദാക്കിയിരുന്നു. കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് പദ്ധതി നടപ്പാക്കുന്നതിനു തടസങ്ങളില്ലെന്നാണു റെയ്‌ൽവേ മന്ത്രി അശ്വനി വൈഷ്ണവ് അവകാശപ്പെടുന്നത്. കേന്ദ്ര, സംസ്ഥാന തർക്കങ്ങൾ ഇനിയും പദ്ധതിയെ വലയ്ക്കാതിരിക്കണം.

തർക്കങ്ങളിലും അനാസ്ഥയിലും കുടുങ്ങിപ്പോയതുകൊണ്ടാണ് ശബരി പാതയുടെ നിർമാണച്ചെലവ് ഇത്രയധികം ഉയർന്നത്. നേരത്തേയുള്ള കണക്കു പ്രകാരം 2,815 കോ​​ടി രൂ​​പ​​യാ​​യി​​രു​​ന്നു പദ്ധതിച്ചെലവ്. അതിപ്പോൾ 3,800 കോ​​ടി രൂ​​പ​​യാ​​യി വ​​ർ​​ധി​​ച്ചി​​രി​​ക്കു​​ക​​യാ​​ണ്. ഇ​​തി​​ന്‍റെ പ​​കു​​തി വി​​ഹി​​ത​​മാ​​യ 1,900 കോ​​ടി രൂ​​പയാണു സംസ്ഥാനം വഹിക്കുക. ഭൂ​​മി​​യേ​​റ്റെ​​ടു​​ക്കാ​​ൻ 1,361 കോ​​ടി രൂ​​പ​​യും നി​​ർ​​മാ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ത്തി​​ന് 2,439.93 കോ​​ടി രൂ​​പ​​യും ചെ​​ല​​വ് എന്നാണു കണക്കാക്കുന്നത്. കേ​​ര​​ള​​ത്തി​​ന്‍റെ സ​​മ​​ഗ്ര വി​​ക​​സ​​ന​​ത്തി​​നും മ​​ല​​യോ​​ര മേ​​ഖ​​ല​​യുടെ സാ​​മ്പ​​ത്തി​​ക പു​​രോ​​ഗ​​തി​​ക്കും അ​​ത്യ​​ന്താ​​പേ​​ക്ഷി​​ത​​മായ റെയ്‌ൽ പദ്ധതിയാണിത്. ശ​​ബ​​രി​​മ​​ല തീ​​ർ​​ഥാ​​ട​​ക​​ർ​​ക്കു സു​​ര​​ക്ഷി​​ത​​വും സൗ​​ക​​ര്യ​​പ്ര​​ദ​​വു​​മാ​​യ യാ​​ത്രാ​​മാ​​ർ​​ഗം ഒ​​രു​​ക്കു​​ന്ന​​തി​​നൊ​​പ്പം പാത കടന്നുപോകുന്ന മ​​ല​​യോ​​ര മേ​​ഖ​​ല​​ക​​ളു​​ടെ സാ​​മ്പ​​ത്തി​​ക വ​​ള​​ർ​​ച്ച​​യ്ക്കും പദ്ധതി ഊ​​ർ​​ജം പ​​ക​​രും. അതുകൊണ്ടു തന്നെ ആയിരക്കണക്കിന് ആളുകളാണ് ഈ പാത പൂർത്തിയാവുന്നതു കാത്തിരിക്കുന്നത്.

1997ലെ റെയ്‌ൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയിൽ 111 കിലോമീറ്റർ വരുന്ന പാതയാണുള്ളത്. അങ്കമാലി, കാലടി, പെരുമ്പാവൂർ, ഓടക്കാലി, കോതമംഗലം, മൂവാറ്റുപുഴ, വാഴക്കുളം, തൊടുപുഴ, കരിങ്കുന്നം, രാമപുരം, ഭരണങ്ങാനം, ചെമ്മലാമറ്റം, കാഞ്ഞിരപ്പള്ളി, എരുമേലി എന്നിങ്ങനെ 14 സ്റ്റേഷനുകൾ. ഈ മേഖലയുടെ മൊത്തം വികസനത്തിനു പ്രധാന പങ്കുവഹിക്കാൻ ശബരി പാതയ്ക്കു കഴിയും. അങ്കമാലിയിൽ നിന്ന് കാലടി വരെയുള്ള പാത നിർമാണ​വും കാ​ല​ടി സ്റ്റേ​ഷ​ൻ നി​ർ​മാ​ണ​വും വർഷങ്ങൾക്കു മുൻപേ പൂർത്തിയായതാണ്. അതു കഴിഞ്ഞാണു പദ്ധതി മുടന്തുകയും നിലയ്ക്കുകയും ചെയ്യുന്നത്. ചരക്കുനീക്കത്തിലൂടെ റെയ്‌ൽവേയ്ക്കു നേട്ടമുണ്ടാക്കാൻ സാധിക്കുന്ന പാത കൂടിയാണിത്. തടിവ്യാപാരത്തിന്‍റെ കേന്ദ്രവും അരിമില്ലുകളുടെ കേന്ദ്രവും പൈനാപ്പിൾ, ഏലം, കുരുമുളക്, റബർ തുടങ്ങിയ കാർഷിക ഉത്പന്നങ്ങളുടെ കേന്ദ്രങ്ങളും എല്ലാം ഈ പാതയുമായി ബന്ധപ്പെട്ടു കിടക്കുന്നുണ്ട്. വിനോദ സഞ്ചാര മേഖലയ്ക്കും പാത ഗുണകരമാവും. ശബരി പാത യാഥാർഥ്യമായാൽ ഇപ്പോൾ ട്രെയ്നിൽ വരുന്ന ശബരിമല തീർഥാടകരിൽ നല്ലൊരു പങ്കും ഈ പാത ഉപയോഗിക്കുമെന്നാണു കണക്കാക്കേണ്ടത്. ശബരിമലയിൽ എത്തുന്ന തീർഥാടകരുടെ എണ്ണത്തിൽ വർധനയുണ്ടാവാനും പാത സഹായിച്ചേക്കും. യാത്ര കൂടുതൽ സൗകര്യപ്രദമാകുമെന്നതാണ് അതിനു കാരണം.

ഇതിനൊപ്പം ഗുരുവായൂർ- തിരുനാവായ റെയ്‌ൽ പാതയുടെ കാര്യത്തിലും അലംഭാവമില്ലാത്ത സമീപനം സ്വീകരിക്കേണ്ടതുണ്ട്. ഈ പദ്ധതി മരവിപ്പിച്ച നടപടി റെയ്‌ൽവേ മന്ത്രാലയം നേരത്തേ പിൻവലിച്ചിരുന്നു. പാതയുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി അശ്വനി വൈഷ്ണവ് ഏതാനും ദിവസം മുൻപു വ്യക്തമാക്കിയതാണ്. ഈ പാതയുടെ സ്ഥലം ഏറ്റെടുക്കലിനും സംസ്ഥാന സർക്കാരിന്‍റെ പിന്തുണ റെയ്‌ൽവേയ്ക്ക് ആവശ്യമായി വരും. മലബാറിലേക്കുള്ള റെയ്‌ൽ യാത്രാദൂരം കുറയ്ക്കുന്ന പദ്ധതിയെന്ന നിലയിൽ ഇതിനു വലിയ പ്രാധാന്യമുണ്ട്. 1995ൽ അന്നത്തെ കേന്ദ്ര മന്ത്രി സുരേഷ് കൽമാഡി തറക്കല്ലിട്ട പദ്ധതിയാണിത്. സർവേ നടപടികളും ആരംഭിച്ചതാണ്. പിന്നീട് സ്ഥലം ഏറ്റെടുക്കുന്നതിലുണ്ടായ പ്രശ്നങ്ങൾ അടക്കം തടസങ്ങൾ നേരിട്ടു. കേരളത്തിൽ നിന്ന് ആവശ്യമായ സഹായം കിട്ടുന്നില്ലെന്നു ചൂണ്ടിക്കാണിച്ചാണു കേന്ദ്ര സർക്കാർ പദ്ധതി മരവിപ്പിച്ചത്. ഇപ്പോൾ പദ്ധതിക്കു വീണ്ടും ജീവൻ നൽകാനുള്ള ശ്രമങ്ങളാണു നടക്കുന്നത്. അത് ഒരു കാരണവശാലും തടസപ്പെടരുത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com