ജപ്പാനിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾക്ക് നഗരത്തിന്‍റെ സ്നേഹാദരം

സംസ്ഥാനത്തുനിന്ന് ഇത്രയും വിദ്യാർഥികൾ ഒരേസമയം ജപ്പാനിലേക്ക് ഉപരിപഠനത്തിനു പോകുന്നത് ഇതാദ്യം
ജപ്പാനിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ഒയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു വിതരണം ചെയ്യുന്നു. ജെഎൽഎ മേധവി ഡോ. സുബിൻ വാഴയിൽ, ജസ്ന. എം.കെ എന്നിവർ സമീപം.
ജപ്പാനിൽ ഉപരിപഠനത്തിനു പോകുന്ന വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പ് ഒയിസ്ക ഇന്‍റർനാഷണൽ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു വിതരണം ചെയ്യുന്നു. ജെഎൽഎ മേധവി ഡോ. സുബിൻ വാഴയിൽ, ജസ്ന. എം.കെ എന്നിവർ സമീപം.

കോഴിക്കോട്: ജപ്പാനിൽ ഉപരിപഠനത്തിനു പോകുന്ന 30 വിദ്യാർഥികൾക്ക് ഒയിസ്ക ഇന്‍റർനാഷണലിന്‍റെയും ജാപ്പനീസ് ലാംഗ്വേജ് അക്കാഡമിയുടെയും നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. സംസ്ഥാനത്തുനിന്ന് ഇത്രയും വിദ്യാർഥികൾ ഒരേസമയം ജപ്പാനിലേക്ക് ഉപരിപഠനത്തിനു പോകുന്നത് ഇതാദ്യം. വിദ്യാഭ്യാസത്തിനും ഉദ്യോഗത്തിനുമായി ജപ്പാനിലെത്താൻ ഏറെ സാങ്കേതിക കടമ്പകൾ ഉള്ളതിനാൽ ചെറിയ ശതമാനം വിദ്യാർഥികൾ മാത്രമേ സംസ്ഥാനത്തുനിന്ന് അവിടേക്കു പോകാറുള്ളൂ.

മൂന്നു വിദ്യാർഥികൾ കെയർ ഗിവർ സ്കോളർഷിപ്പോടെയാണ് ജപ്പാനിലേക്കു പോകുന്നത്. ഒരു വർഷത്തെ പഠനവും തുടർന്ന് അഞ്ച് വർഷത്തേക്കു ജോലിയും വാഗ്ദാനം ചെയ്യുന്ന കരാർ ഒയിസ്ക ഡെപ്യൂട്ടി സെക്രട്ടറി ജനറൽ അരവിന്ദ് ബാബു വിദ്യാർഥികൾക്കു കൈമാറി. ഇവർക്കു ജപ്പാനിലേക്കുള്ള യാത്രചെലവുകൾ ജെഎൽഎ വഹിക്കും. ജെഎൽഎ മേധവി ഡോ. സുബിൻ വാഴയിൽ, ബാലു. എസ്, ജസ്ന. എം.കെ തുടങ്ങിയവർ സംസാരിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com