എഐ എക്സിക്യൂട്ടിവ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു

ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനും ഐസിടാക്കും ചേർന്ന് പുതിയ എക്സിക്യൂട്ടിവ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു
നിർമ്മിത ബുദ്ധിയിൽ പുതുയുഗം: എക്സിക്യൂട്ടിവ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു | AI executive program

എഐ എക്സിക്യൂട്ടിവ് പ്രോഗ്രാമിന് അപേക്ഷിക്കാം.

Updated on

തിരുവനന്തപുരം: കേരള സർക്കാർ പിന്തുണയോടെ പ്രവർത്തിക്കുന്ന ഐ.സി.ടി. അക്കാദമി ഓഫ് കേരളയും (ഐസിടാക്ക്), ഐഐടി പാലക്കാട് ടെക്നോളജി ഐഹബ് ഫൗണ്ടേഷനുമായി (ഐപിടിഐഎഫ്) ചേർന്ന് എക്സിക്യൂട്ടിവ് പ്രോഗ്രാം ഇൻ അഡ്വാൻസ്ഡ് എഐ & എംഎൽ ആരംഭിച്ചു. യുവാക്കൾക്കും പ്രൊഫഷണലുകൾക്കും ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിങ് മേഖലകളിൽ നൂതനനൈപുണ്യം പകർന്നുനൽകുകയാണ് ഈ പ്രോഗ്രാമിന്‍റെ ലക്ഷ്യം. ആറുമാസമാണ് പ്രോഗ്രാമിന്‍റെ ദൈർഘ്യം.

ജോലിയോടൊപ്പം പഠനം സാധ്യമാക്കുന്നതിനായി വാരാന്ത്യങ്ങളിലാണ് ലൈവ് ഓൺലൈൻ സെഷനുകൾ ക്രമീകരിച്ചിരിക്കുന്നത്. ഐഐടി പാലക്കാട് ക്യാംപസിൽ അവിടെത്തെ വിദഗ്ധരുടെ നേതൃത്വത്തിൽ അഞ്ച് ദിവസത്തെ ക്യാംപസ് ഇമ്മേർഷൻ പ്രോഗ്രാം, 125 മണിക്കൂർ ദൈർഘ്യമുള്ള സ്പെഷ്യലൈസ്ഡ് ഇലക്റ്റിവ് കോഴ്‌സുകൾ, ഒമ്പത് മാസത്തെ ലിങ്ക്ഡ്ഇൻ ലേണിങ് പ്രീമിയം ആക്സസ് എന്നിവ പ്രോഗ്രാമിന്‍റെ പ്രധാന സവിശേഷതകളാണ്.

പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഐപിടിഐഎഫ് സർട്ടിഫിക്കേഷനോടൊപ്പം പ്ലേസ്‌മെന്‍റ് പിന്തുണ, സമഗ്രമായ കരിയർ മെന്‍ററിങ്, ഇൻഡസ്ട്രി ഗൈഡൻസ് എന്നിവയും ലഭിക്കും. ഡിസംബറിൽ ആരംഭിക്കുന്ന ആദ്യ ബാച്ചിലേക്ക് വിദ്യാർഥികൾക്കും പ്രൊഫഷണലുകൾക്കും https://ictkerala.org/interest എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. നവംബർ 25 അവസാന തീയതി.

കൂടുതൽ വിവരങ്ങൾക്ക് https://ictkerala.org/iptppr01 എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ അല്ലെങ്കിൽ +91 75 940 51437, 47 127 00 811 എന്ന നമ്പറിലേക്കോ ബന്ധപ്പെടാവുന്നതാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com