കിലെ ഐഎഎസ് അക്കാദമിയിൽ പ്രവേശനം

ക്ലാസുകൾ ജൂൺ 20ന് തുടങ്ങും. 10 മാസമാണ് കോഴ്സ് ദൈർഘ്യം
കിലെ ഐഎഎസ് അക്കാദമിയിൽ പ്രവേശനം

കിലെ ഐ.എ.എസ് അക്കാഡമിയിൽ അടുത്ത ബാച്ച് സിവിൽ സർവീസ് പ്രിലിമിനറി / മെയിൻസ് പരീക്ഷയുടെ പരിശീനത്തിന് അപേക്ഷ ക്ഷണിച്ചു. സംഘടിത, അസംഘടിത മേഖലകളിൽ ജോലി ചെയ്യുന്ന തൊഴിലാളികളുടെ മക്കൾക്കും ആശ്രിതർക്കുമാണ് പരിശീലനം. ക്ലാസുകൾ ജൂൺ 20ന് തുടങ്ങും. 10 മാസമാണ് കോഴ്സ് ദൈർഘ്യം.

താത്പര്യമുള്ളവർ ബന്ധപ്പെട്ട ജില്ലാ ക്ഷേമ ബോർഡ് ഓഫീസുകളിൽ നിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെയുള്ള അപേക്ഷ മെയ് 20ന് മുമ്പ് സമർപ്പിക്കണം. kile.kerala.gov.in ലൂടെയും അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക്: 7907099629, 0471-2479966, 0471-2309012.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com