മൈലേരിപാളയത്ത് പ്രവൃത്തിപരിചയ പരിപാടിയുമായി അമൃതയിലെ വിദ്യാർഥികൾ

ഗ്രാമത്തിലെ അന്തേവാസികളുടെ സാമൂഹിക - സാമ്പത്തിക നിലയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. ഒപ്പം, പുതിയ കാർഷിക സമ്പ്രദായങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തുകയും ചെയ്യുന്നു
പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ഗ്രാമീണർക്ക് തേനീച്ച കൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നു.
പ്രവൃത്തിപരിചയ പരിപാടിയുടെ ഭാഗമായി വിദ്യാർഥികൾ ഗ്രാമീണർക്ക് തേനീച്ച കൃഷിയെക്കുറിച്ച് ക്ലാസെടുക്കുന്നു.
Updated on

തിരുവനന്തപുരം: ബിഎസ്‌സി അഗ്രികൾച്ചർ എന്ന നാല് വർഷ ബിരുദ കോഴ്‌സിലെ അവസാന വർഷം കർഷകരുമായുള്ള സമ്പർക്കത്തിനും ഗവേഷണ പഠനങ്ങൾക്കും വേണ്ടി മാത്രമുള്ളതാണ്. അമൃത സ്കൂൾ ഓഫ് അഗ്രികൾച്ചറൽ സയൻസസിലെ നാലാം വർഷ ബിരുദ വിദ്യാർഥികൾ ഇപ്പൊൾ അതിന്‍റെ ആദ്യ ഘട്ടം ആരംഭിച്ചിരിക്കുന്നു.

ഇക്കൂട്ടത്തിൽ 15 വിദ്യാർഥികൾ ഉൾപ്പെടുന്ന ഒരു ഗ്രൂപ്പ് പ്രവൃത്തിപരിചയത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത് കോയമ്പത്തൂർ നഗരത്തിലെ മൈലേരിപാളയം എന്ന പഞ്ചായത്താണ്. റൂറൽ അഗ്രികൾച്ചറൽ വർക്ക് എക്സ്പീരിയൻസ് എന്ന പ്രോഗ്രാമിന്‍റെ ഭാഗമായി ഇവർ സർവേ സംഘടിപ്പിക്കുന്നു.

ഇതിനു പുറമേ വിവിധ സംഘടനകളുമായും ആശയവിനിമയം നടത്തുവരുന്നു. ഇതുവഴി ഗ്രാമത്തിലെ അന്തേവാസികളുടെ സാമൂഹിക - സാമ്പത്തിക നിലയെക്കുറിച്ചുള്ള പഠനമാണ് ലക്ഷ്യമിടുന്നത്. ഒപ്പം, പുതിയ കാർഷിക സമ്പ്രദായങ്ങൾ കർഷകർക്ക് പരിചയപ്പെടുത്തുകയും, ഉദാഹരണ സഹിതമുള്ള വിശദീകരണം നൽകുകയും ചെയ്തുവരുന്നു.

ഏലൂർ എന്ന ഗ്രാമത്തിൽ ഈ ഗ്രൂപ്പിന്‍റെ ആദ്യ പ്രവൃത്തിപരിചയ പരിപാടി പൂർത്തിയാക്കിക്കഴിഞ്ഞു. ഇതിന്‍റെ ഭാഗമായി ബോർഡോ മിശ്രിതം തയാറാക്കലും ഉപയോഗവും, അസോള ഉത്പാദനം, കൂൺകൃഷി, തേനീച്ച വളർത്തൽ എന്നിവയെക്കുറിച്ച് ഇവിടെ ക്ലാസുകളും സംഘടിപ്പിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com