ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

പ്രായപരിധി ഇല്ല. 400 രൂപയാണ് അപേക്ഷാഫീസ്. SC /ST വിഭാഗങ്ങൾക്ക് 200 രൂപ
ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
Updated on

ടൂറിസം വകുപ്പിന് കീഴിലുള്ള സ്‌റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ്  ഹോസ്പിറ്റാലിറ്റി മാനെജ്മെന്‍റിൽ ഒന്നര വർഷത്തെ തൊഴിലധിഷ്ഠിത ഫുഡ് പ്രൊഡക്ഷൻ, ബേക്കറി ആൻഡ് കൺഫെക്ഷണറി, ഫുഡ് ആൻഡ് ബീവറേജ് സർവീസ് എന്നീ ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള നാഷണൽ കൗൺസിൽ ഫൊർ  ഹോട്ടൽ മാനെജ്‌മെന്‍റ് ആൻഡ് കാറ്ററിങ് ടെക്നോളജിയുടെ നിബന്ധനകൾക്ക് അനുസൃതമായി പ്ലസ് ടു മാർക്കിന്‍റെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. പ്രായപരിധി ഇല്ല. 400 രൂപയാണ് അപേക്ഷാഫീസ്. SC /ST വിഭാഗങ്ങൾക്ക് 200 രൂപ. താൽപര്യമുള്ള വിദ്യാർഥികൾ യോഗ്യതാ രേഖകളുടെ പകർപ്പ് സഹിതം ജൂൺ 20 ന് മുൻപായി അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് : 0495-2385861 www.sihmkerala.com

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com