കിറ്റ്സിൽ എം.ബി.എ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു

കോഴ്സ് പാസാകുന്ന വിദ്യാർഥികൾക്ക് 100 ശതമാനം പ്ലേസ്മെന്‍റ് അസിസ്റ്റൻസ് നൽകും. എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും
കിറ്റ്സിൽ എം.ബി.എ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു
Updated on

സംസ്ഥാന ടൂറിസം വകുപ്പിന്‍റെ മാനെജ്മെന്‍റ് ഇൻസ്റ്റിറ്റ്യൂട്ടായ കിറ്റ്സിൽ എം.ബി.എ (ട്രാവൽ ആൻഡ് ടൂറിസം) 2023-25 ബാച്ചിലേക്ക് ഒഴിവുള്ള സീറ്റിലേക്ക് ഓൺലൈനായി അപേക്ഷിക്കാം. അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിൽ 50 ശതമാനം മാർക്കോടു കൂടിയ ഡിഗ്രിയും, KMAT/CMAT/CAT യോഗ്യതയും ഉള്ളവർക്കും അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും www.kittsedu.org വഴി അപേക്ഷിക്കാം.

കേരള സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരത്തോടെ നടത്തുന്ന ദ്വിവത്സര കോഴ്സിൽ, ട്രാവൽ, ടൂർ ഓപ്പറേഷൻ, ഹോസ്പിറ്റാലിറ്റി, എയർപോർട്ട് മാനെജ്മെന്‍റ് എന്നീ വിഷയങ്ങളിൽ സ്പെഷ്യലൈസേഷനും ജർമ്മൻ, ഫ്രഞ്ച് ഭാഷകൾ പഠിക്കാനും അവസമുണ്ട്. കോഴ്സ് പാസാകുന്ന വിദ്യാർഥികൾക്ക് 100 ശതമാനം പ്ലേസ്മെന്‍റ് അസിസ്റ്റൻസ് നൽകും. എസ്.സി./എസ്.ടി. വിദ്യാർഥികൾക്ക് സംവരണവും ആനുകൂല്യങ്ങളും ലഭിക്കും. കൂടുതൽവിവരങ്ങൾക്ക്: www.kittsedu.org, 9446529467, 9847273135, 0471-2327707.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com