പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു

പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്
പോളിടെക്നിക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു| polytechnic admission 2024
polytechnic admission 2024

തിരുവനന്തപുരം: കേരളത്തിലെ മുഴുവൻ ഗവണ്മെന്‍റ്, എയിഡഡ്, ഗവ. കോസ്‌റ്റ് ഷെയറിംഗ്, സ്വാശ്രയ പോളിടെക്‌നിക്ക് കോളെജുകളിലേക്ക് പ്രവേശന നടപടികൾ ആരംഭിച്ചു. സംസ്ഥാനാടിസ്ഥാനത്തിലാണ് പ്രവേശനം.

പത്താം ക്ലാസ് പരീക്ഷകളിൽ ഉപരിപഠനത്തിന് അർഹത നേടിയ കണക്ക്, സയൻസ്, ഇംഗ്ലീഷ് മുതലായ വിഷയങ്ങൾ ഓരോവിഷയങ്ങളായി പഠിച്ചവർക്ക് എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.1) കണക്ക്, ഇംഗ്ലീഷ് എന്നിവ പഠിച്ചവർക്ക് നോൺ എൻജിനിയറിങ് സ്ട്രീമിലേക്കും (സ്ട്രീം.2) അപേക്ഷിക്കാം.. വിഎച്ച് എസ് ഇ പാസായവർക്ക് അവരുടെ ട്രേഡുകൾ അനുസരിച്ചാണ് ബ്രാഞ്ചുകൾ തെരഞ്ഞെടുക്കാൻ സാധിക്കുക. ഭിന്നശേഷിയുള്ളവർക്ക് 5 ശതമാനം സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. പട്ടികവിഭാഗം, ഒഇസി, എസ്ഇബിസി വിഭാഗങ്ങളിലെ അപേക്ഷകർക്ക് സർക്കാർ നിർദേശപ്രകാരമുള്ള സംവരണം ലഭിക്കും. കൂടാതെ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം അനുവദിച്ചിട്ടുണ്ട്.

എസ്എസ്എൽസിയ്ക്ക് ലഭിച്ച മാർക്കിൽ കണക്ക്, സയൻസ് എന്നിവയ്ക്ക് മുൻതൂക്കം നൽകി സ്ട്രീം.1 ലേക്കുള്ള സെലക്ഷന്‍റെ ഇൻഡ്ക്സ് സ്കോർ നിശ്ചയിക്കുമ്പോൾ കണക്ക്, ഇംഗ്ലീഷ് എന്നിവയ്ക്ക് മുൻതൂക്കം നൽകിയാണ് സ്ട്രീം.2 ലേക്കുള്ള സെലക്ഷന്‍റെ ഇൻഡ്ക്സ് സ്കോർ നിശ്ചയിക്കുന്നത്.

പൊതുവിഭാഗങ്ങൾക്ക് 200 രൂപയും, പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് 100 രൂപയുമാണ് അപേക്ഷാഫീസ്. അപേക്ഷ സമർപ്പിക്കുന്നതിനു മുൻപായി www.polyadmission.org എന്ന വെബ്സൈറ്റ് മുഖേന One-Time Registration പ്രക്രിയ ഫീസടച്ച് പൂർത്തിയാക്കേണ്ടതും അതിനുശേഷം വിവിധ സർക്കാർ/ സർക്കാർ എയിഡഡ്/ഐഎച്ച്ആർഡി,കേപ്, സ്വാശ്രയ പോളിടെക്‌നിക് ‌കോളജുകളിലേക്കുംഎൻസിസി,സ്പോർട്സ് ക്വാട്ടകളിലേക്കും അപേക്ഷ സമർപ്പിക്കാൻ കഴിയും. ഒരു വിദ്യാർഥിയ്ക്ക് 30 ഓപ്ഷനുകൾ വരെ നൽകാം. കൂടുതൽ വിവരങ്ങൾക്ക്: www.polyadmission.org.

Trending

No stories found.

Latest News

No stories found.