നിപ്മറിൽ നാലര വർഷ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷിക്കാം

സർക്കാർ ഏജൻസിയായ എൽബിഎസ് വഴിയാണ് അപേക്ഷിക്കേണ്ടത്.
apply for degree courses at NIPMR

നിപ്മറിൽ നാലര വർഷ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷിക്കാം

പ്രതീകാത്മക ചിത്രം

Updated on

തൃശൂർ: നിപ്മറിൽ നാലര വർഷ ഡിഗ്രി കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. പുനരധിവാസ ചികിത്സാ മേഖലയിൽ ഇന്ത്യയിലും വിദേശത്തും മികച്ച തൊഴിൽ സാധ്യതയുള്ള ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പി, ബാച്ചിലർ ഓഫ് പ്രൊസ്തെറ്റിക്സ് ആൻഡ് ഓർത്തോറ്റിക്സ് എന്നീ രണ്ടു കോഴ്സുകൾക്കാണ് അപേക്ഷ ക്ഷണിച്ചത്. സർക്കാർ ഏജൻസിയായ എൽബിഎസ് വഴിയാണ് അപേക്ഷിക്കേണ്ടത്.

പ്ലസ് ടു തലത്തിൽ ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങളിൽ 50 ശതമാനം മാർക്കുള്ളവർക്ക് ഒക്യുപ്പേഷണൽ തെറാപ്പി കോഴ്സിനും, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് വിഷയങ്ങളിൽ 50 ശതമാനം മാർക്കുള്ളവർക്ക് പ്രൊസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്ക് കോഴ്‌സിനും അപേക്ഷിക്കാം.

താല്പര്യമുള്ളവർ ജൂൺ 4 ന് മുൻപ് അപേക്ഷാ ഫീസ് അടച്ച് ജൂൺ എഴിനു മുൻപായി എൽ ബി എസ് വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്ക് www.lbscentre.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com