
വാര്‍ത്താചാനലില്‍ നേരിട്ട് പരിശീലനം നല്‍കി കൊണ്ടുള്ള പോസ്റ്റ്ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ ടെലിവിഷന്‍ ജേണലിസം കോഴ്സിലേക്ക് (ഒരുവര്‍ഷം) കെല്‍ട്രോണ്‍ അപേക്ഷ ക്ഷണിച്ചു. മാധ്യമ സ്ഥാപനങ്ങളില്‍ ഇന്റേണ്‍ഷിപ്പ്, പ്ലേസ്മെന്‍റ് സഹായം എന്നിവ നിബന്ധനകള്‍ക്ക് വിധേയമായി ലഭിക്കും.
പ്രിന്‍റ് മീഡിയ ജേണലിസം, സോഷ്യല്‍ മീഡിയ ജേണലിസം, മൊബൈല്‍ ജേണലിസം, ആങ്കറിംഗ് എന്നിവയിലും പരിശീലനം ലഭിക്കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കോ, അവസാന വര്‍ഷ ബിരുദഫലം കാത്തിരിക്കുന്നവര്‍ക്കോ അപേക്ഷിക്കാം.
തിരുവനന്തപുരം കേന്ദ്രത്തില്‍ അപേക്ഷകള്‍ ലഭിക്കാനുള്ള അവസാന തീയതി ഫെബ്രുവരി എട്ട്. വിലാസം: കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാംനില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍ , വഴുതക്കാട്, തിരുവനന്തപുരം. 695 014. ഫോണ്‍ : 9544 958 182.