മലിനജല ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് ടെക്നിഷ്യൻ കോഴ്സുമായി അസാപ് കേരള

മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ മലിനജല പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നതിനു നൈപുണ്യമുള്ളവരുടെ സേവനം അത്യാവശ്യമാണ്
മലിനജല ട്രീറ്റ്‌മെന്‍റ്  പ്ലാന്‍റ് ടെക്നിഷ്യൻ കോഴ്സുമായി അസാപ് കേരള

കൊച്ചി : സ്വദേശത്തും വിദേശത്തും തൊഴിലവസരങ്ങൾ ഉള്ള മലിനജല ട്രീറ്റ്‌മെന്‍റ് പ്ലാന്‍റ് ടെക്നിഷ്യൻ കോഴ്സിൻ്റെ ആദ്യ ബാച്ചിലേക്കുള്ള പ്രവേശനം അസാപ് കേരള ആരംഭിച്ചു. മാർച്ച് 31 വരെ ഓൺലൈനായി അപേക്ഷിക്കാം. കോഴ്സിൻ്റെ ഭാഗമായി ഓൺ ദി ജോബ് ട്രെയിനിങ് സെന്‍ററുകളുടെ ലഭ്യത അനുസരിച്ചു തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ, കോഴിക്കോട് എന്നിവിടങ്ങളിലെ സ്കിൽ പാർക്കുകളിൽ വെച്ചായിരിക്കും കോഴ്സ് സംഘടിപ്പിക്കുക. കേരളത്തിൽ അസാപിൽ മാത്രമാണ് ഈ കോഴ്സ് ഉള്ളത്.

മലിനജല ട്രീറ്റ്‌മെന്‍റ് പ്ലാന്‍റുകളിൽ കേരളത്തിൽ സർട്ടിഫൈഡ് ടെക്നിഷ്യന്മാരുടെ അഭാവം ഉണ്ട്. ഇതു പരിഹരിക്കാൻ ലക്ഷ്യമിട്ടാണ് നാഷണൽ സ്കിൽസ് ക്വാളിഫിക്കേഷൻ ഫ്രെയിംവർക്കിൻ്റെ അംഗീകാരമുള്ള ഈ കോഴ്സ് അസാപ് കേരള അവതരിപ്പിച്ചിരിക്കുന്നത്.

മാളുകൾ, വ്യവസായ സ്ഥാപനങ്ങൾ, ആശുപത്രികൾ തുടങ്ങിയ ഇടങ്ങളിൽ മലിനജല പ്ലാന്‍റ് പ്രവർത്തിപ്പിക്കുന്നതിനു നൈപുണ്യമുള്ളവരുടെ സേവനം അത്യാവശ്യമാണ്. ഇന്ത്യയിലാകെ 20,000ഓളം ഇത്തരം ടെക്നീഷ്യന്മാരുടെ ഒഴിവുണ്ടെന്ന് കണക്കാക്കപ്പെടുന്നു. ഗൾഫ് മേഖലയിലും അനവധി തൊഴിൽ അവസരങ്ങൾ ഉണ്ട്.

കർണാടക അടക്കമുള്ള ഇതര സംസ്ഥാനങ്ങളിലും മലിനജല പ്ലാന്‍റുകളിൽ സർട്ടിഫൈഡ് ടെക്നീഷ്യന്മാരെ അതാത് പൊലൂഷൻ കൺട്രോൾ ബോർഡുകൾ നിരബന്ധമാക്കിയിട്ടുണ്ട്. കേരളത്തിലും സമീപഭാവിയിൽ ഇത്തരം ടെക്നീഷ്യന്മാരുടെ സേവനം നിർബന്ധമാക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഇത്തരമൊരു കോഴ്സ് അസാപ് കേരള സംഘടിപ്പിക്കുന്നത്.

200 മണിക്കൂറാണ് കോഴ്സിൻ്റെ ദൈർഘ്യം. 70 മണിക്കൂർ തിയറിയും 130 മണിക്കൂർ ഓൺ ദി ജോബ് ട്രെയിനിങ്ങുമാണ്. 12 ക്ലാസ് പാസ്, അല്ലെങ്കിൽ പത്താം ക്ലാസും ഐ ടി ഐയും ആണ് പ്രവേശന യോഗ്യത. ജി എസ് ടി ഉൾപ്പെടെ 17,200 രൂപയാണ് കോഴ്സ് ഫീസ്. കാനറാ ബാങ്കിൻ്റെയും കേരള ബാങ്കിൻ്റെയും സ്കിൽ ലോൺ സഹായവും അസാപ് കേരള ഒരുക്കുന്നുണ്ട്. വിശദമായ വിവരങ്ങൾക്ക്: https://tinyurl.com/yckk6uef

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com