അസാപ് കേരളയിൽ യോഗ ഇൻസ്ട്രക്ടർ കോഴ്സ് സംഘടിപ്പിച്ചു

27 പേരാണ് വിജയകരമായി ഈ കോഴ്സ് പാസായത്
അസാപ് കേരളയിൽ യോഗ ഇൻസ്ട്രക്ടർ കോഴ്സ് സംഘടിപ്പിച്ചു
Updated on

പാലക്കാട്: യോഗ പഠിപ്പിക്കുന്നതിന് സർട്ടിഫൈഡ് പരിശീലകരുടെ അഭാവം പരിഹരിക്കുന്നതിനും ഈ മേഖലയിൽ സ്വയം തൊഴിൽ കണ്ടെത്തുന്നതിനുമായി ലക്കിടി അസാപ് കേരളയുടെ കമ്മ്യൂണിറ്റി സ്കിൽ പാർക്കിൽ പ്രധാനമന്ത്രി കൗശൽ വികാസ് യോജനയുടെ ഭാഗമായി യോഗ ഇൻസ്ട്രക്ടർ കോഴ്സ് സംഘടിപ്പിച്ചു. 27 പേരാണ് വിജയകരമായി ഈ കോഴ്സ് പാസായത്.

ഇവർക്കായുള്ള സർട്ടിഫിക്കറ്റ് വിതരണം പേരൂർ പഞ്ചായത്ത് എജുക്കേഷൻ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഹരി നിർവഹിച്ചു. ചടങ്ങിൽ അസാപ് കേരള പ്രോഗ്രാം മാനേജർ അക്ഷയ എ, കോഴ്സിന്റെ ട്രെയിനർമാരായ ശ്രീജേഷ്, ദിവ്യ, മനീഷ എം, അശ്വതി മേനോൻ തുടങ്ങിയവർ സംബന്ധിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com