ഓസ്ട്രേലിയയിൽ പഠിക്കാം; സാധ്യതകൾ ഇങ്ങനെ

ലോകത്തെവിടെയും ജോലി ചെയ്യാൻ ഈ അന്താരാഷ്ട്ര അംഗീകാരം വിദ്യാർഥികളെ സഹായിക്കും.
Study abroad chances in Australia

ഓസ്ട്രേലിയയിലെ പഠനം

Updated on

വിദ്യാർഥികൾക്ക് ഏറ്റവും മികച്ചതും പഠനത്തിന് അനുയോജ്യവുമായ രാജ്യങ്ങളിൽ മുന്നിൽ തന്നെയാണ് ഓസ്ട്രേലിയ. മികച്ച ഫാക്കൽറ്റിയും ഗുണനിലവാരമുളള വിദ്യാഭ്യാസവും ഓസ്ട്രേലിയയിലേക്കുള്ള ഇന്ത്യൻ വിദ്യാർഥികളുടെ പ്രവാഹത്തെ കാര്യമായി സ്വാധീനിച്ചിട്ടുണ്ട്.

അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടതും ലോക റാങ്കിങ്ങിൽ ഉയർന്ന നിലവാരമുളള വിദ്യാഭ്യാസം കാരണം ആരോഗ്യം STEM/ICT, ബിസിനസ്, ഐടി പ്രോഗ്രാമുകൾ എന്നിവ പഠിക്കാൻ ഏറ്റവും അനുയോജ്യമായ രാജ്യമായി ഓസ്ട്രേലിയയെ കണക്കാക്കുന്നു. ലോകത്തെവിടെയും ജോലി ചെയ്യാൻ ഈ അന്താരാഷ്ട്ര അംഗീകാരം വിദ്യാർഥികളെ സഹായിക്കും.

ഓസ്ട്രേലിയയിലെ സ്റ്റുഡൻസ് വിസ എങ്ങനെ നേടാം... ?

ഓസ്ട്രേലിയയിൽ പഠനത്തിന് പ്രവേശിക്കുന്നതിന് ഓസ്ട്രേലിയൻ സ്റ്റഡി വിസയ്ക്ക് അപേക്ഷിക്കുന്നതിനായി ഓസ്ട്രേലിയൻ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രവേശന കത്ത് നേടിയ ബിരുദ വിദ്യാർഥികൾക്കുളള വിസയും മറ്റൊന്ന് ബിരുദധാരികൾക്കുളള വിസയും ആണ് ഉളളത്.

ഓസ്ട്രേലിയൻ സ്റ്റുഡൻസ് വിസയ്ക്ക് ബിരുദ വിദ്യാർഥികൾക്കുളള ഫീസ് AUD 1,945 ആണ്. ബിരുദധാരികൾക്ക് AUD 1,600 ആണ്. ഈ വിസകൾ ലഭിക്കുന്നതിനായി അന്താരാഷ്ട്ര അപേക്ഷകർ ഓസ്ട്രേലിയയിൽ നിൽക്കുന്നതിനായുളള തെളിവിനായി വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിൽ പ്രതിവർഷം 29,710 AUD കാണിക്കണം.

പഠനത്തോടെപ്പം പാർട്ട് ടൈം ജോലിയും

ഓസ്ട്രേലിയയിലെ വിദ്യാർഥികൾക്ക് പഠനത്തോടെപ്പം തന്നെ പാർട്ട് ടൈം ജോലി ചെയ്യുവാനും സാധിക്കുന്നുണ്ട്. ഇത് അവരുടെ സാമ്പത്തിക സഹായം പഠനത്തോടെപ്പം തന്നെ മെച്ചപ്പെടുത്താൻ സാധിക്കും.

പഠനകാലത്ത് പങ്കാളിക്കും കുട്ടികൾക്കും വിദ്യാർഥിയോടൊപ്പം പോകാനും പങ്കാളിക്ക് മുഴുവൻ സമയം ജോലി ചെയ്യാനും അനുമതിയുണ്ട്.

ജോലി സമയം, ശമ്പളം

ഓസ്‌ട്രേലിയയിലെ സ്റ്റാൻഡേർഡ് ജോലി സമയം ആഴ്ചയിൽ 38 മണിക്കൂറാണ്. ഇത് രാജ്യത്തെ തൊഴിൽ ജീവിത സന്തുലിതാവസ്ഥ ഉയർന്നതാക്കുന്നു.

കൂടാതെ, അടിസ്ഥാന ശമ്പളം മണി‌ക്കൂറിൽ 24.1 AUD യും മാസത്തിൽ 3966 AUD യും ആണ്. ഇത് ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്. കുറഞ്ഞ ജോലി സമയം ഉപയോഗിച്ച് കൂടുതൽ സമ്പാദിക്കാൻ കഴിയും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com