ജൈവ വൈവിധ്യം

ജൈവ വൈവിധ്യം

ത​യാ​റാ​ക്കി​യ​ത്: എ​ന്‍. അ​ജി​ത് കു​മാ​ര്‍

ഈ ഭൂ​മി മ​നു​ഷ്യ​രു​ടേ​തു മാ​ത്ര​മ​ല്ല. ഇ​ത്തി​രി​ക്കു​ഞ്ഞ​ന്‍ വൈ​റ​സ് മു​ത​ല്‍ നീ​ല​ത്തി​മിം​ഗ​ലം വ​രെ​യു​ള്ള എ​ല്ലാ ജീ​വി​ക​ളു​ടേ​തു​മാ​ണ്. എ​ല്ലാ​വ​രും അ​വ​ര​വ​രു​ടേ​താ​യ അ​തി​ര്‍വ​ര​മ്പു​ക​ളി​ല്‍ ജീ​വി​ച്ചാ​ല്‍ എ​ല്ലാ​വ​ര്‍ക്കും ജീ​വി​ത​മാ​ഘോ​ഷ​മാ​ക്കാ​ന്‍ വേ​ണ്ട​തെ​ല്ലാം പ്ര​കൃ​തി ഇ​വി​ടെ ഒ​രു​ക്കി​വെ​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ മ​നു​ഷ്യ​ന്‍ മാ​ത്രം കാ​ലാ​കാ​ല​ങ്ങ​ളാ​യി പ്ര​കൃ​തി​യൊ​രു​ക്കി​യ അ​തി​ര്‍ വ​ര​മ്പു​ക​ള്‍ ലം​ഘി​ക്കു​ന്നു. അ​ത്ത​രം അ​തി​ര്‍ത്തി​ലം​ഘ​ന​ത്തി​ന്‍റെ ഫ​ല​മാ​ണ് ഈ​യ​ടു​ത്ത കാ​ല​ത്താ​യി പ​ട​ര്‍ന്നു പി​ടി​ച്ച മ​ഹാ​മാ​രി​ക​ളെ​ല്ലാം. മ​റ്റു ജീ​വി​ക​ളു​ടെ അ​തി​ര്‍ത്തി ലം​ഘി​ച്ച് അ​വ​രു​ടെ ആ​വാ​സ വ്യ​വ​സ്ഥ ക​വ​ര്‍ന്നെ​ടു​ക്കു​മ്പോ​ള്‍ മ​നു​ഷ്യ​രി​ലേ​ക്ക് പ​ക​ര്‍ന്നു കി​ട്ടു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ (zoonotic diseases) ഒ​ന്നാ​ണ് മ​നു​ഷ്യ കു​ല​ത്തെ ഒ​ന്നാ​കെ ലോ​ക് ഡൗ​ണി​ലാ​ക്കി​യ കൊ​റോ​ണ വൈ​റ​സ് പ​ര​ത്തു​ന്ന കൊ​വി​ഡ് - 19 എ​ന്ന മ​ഹാ​മാ​രി​യും.

എ​ന്താ​ണ് ജൈ​വ വൈ​വി​ധ്യം?

വൈ​വി​ധ്യ​മാ​ണ് ജീ​വി​തം. ജീ​വ​ന്‍റെ ആ​ധാ​ര​വും​സൗ​ഭാ​ഗ്യ​വു​മാ​ണ് വൈ​വി​ധ്യം. ഇ​ന്ന് ഭൂ​മു​ഖ​ത്ത് ജീ​വി​ച്ചി​രി​ക്കു​ന്ന എ​ല്ലാ ജീ​വി​ക​ളു​ടെ​യും ആ​കെ​ത്തു​ക​യാ​ണ് ജൈ​വ വൈ​വി​ധ്യം എ​ന്നു പ​റ​യാം. സൂ​ക്ഷ്മ​ജീ​വി​ക​ള്‍ മു​ത​ല്‍ നീ​ല​ത്തി​മിം​ഗ​ല​ങ്ങ​ള്‍ വ​രെ​യും സൂ​ക്ഷ്മ സ​സ്യ​ങ്ങ​ള്‍ മു​ത​ല്‍ വ​ന്‍ മ​ര​ങ്ങ​ള്‍ വ​രെ​യും ന​മു​ക്ക് പ​രി​ച​യ​മു​ള്ള​തും ഇ​ല്ലാ​ത്ത​തു​മാ​യ എ​ല്ലാ സ​സ്യ​ജ​ന്തു ജാ​തി​ക​ളും ഇ​ക്കൂ​ട്ട​ത്തി​ലു​ള്‍പ്പെ​ടും. എ​ല്ലാ സ​സ്യ ജ​ന്തു​ജാ​ല​ങ്ങ​ളി​ലു​മു​ള്ള വൈ​വി​ധ്യ​ത്തി​ന്‍റെ സ​മ​ഗ്ര​ത​യാ​ണ് ജൈ​വ വൈ​വി​ധ്യം.

ബ​യോ ഡൈ​വേ​ഴ്‌​സി​റ്റി​യും റോ​സ​നും

വാ​ള്‍ട്ട​ര്‍ ജി ​റോ​സ​ന്‍ (W.G. Rosen) എ​ന്ന ഇം​ഗ്ലീ​ഷ്യ കാ​ര​നാ​ണ്‌ ജൈ​വ വൈ​വി​ധ്യം - ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി (Biodiversity) എ​ന്ന പ​ദം ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്- 1985ല്‍. 1992-​ല്‍ ബ്ര​സീ​ലി​ലെ റി​യോ​ഡി​ജ​നീ​റോ​യി​ല്‍ ന​ട​ന്ന ആ​ദ്യ ഭൗ​മ ഉ​ച്ച കോ​ടി ബ​യോ ഡൈ​വേ​ഴ്‌​സി​റ്റി​യെ വ്യ​ക്ത​മാ​യി നി​ര്‍വ​ചി​ച്ചു. അ​തി​ങ്ങ​നെ​യാ​ണ്: ഭൂ​മി​യി​ല്‍ ക​ര​യി​ലും ക​ട​ലി​ലും മ​റ്റെ​ല്ലാ ജ​ലീ​യ ആ​വാ​സ വ്യ​വ​സ്ഥ​ക​ളി​ലും വ​സി​ക്കു​ന്ന വൈ​വി​ധ്യ​മാ​ര്‍ന്ന എ​ല്ലാ ജീ​വ സ​മൂ​ഹ​ങ്ങ​ളും അ​വ​യു​ടെ വി​ഭി​ന്ന​മാ​യ ആ ​വാ​സ​വ്യ​വ​സ്ഥ​ക​ളും ചേ​ര്‍ന്ന​താ​ണ് ജൈ​വ വൈ​വി​ധ്യം.

ഭൂ​മി​യി​ലെ ജീ​വ​ജാ​ല​ങ്ങ​ളു​ടെ ആ​വാ​സ വ്യ​വ​സ്ഥാ വൈ​വി​ധ്യം (Habitat diversity), സ​സ്യ-​ജ​ന്തു സ്പീ​ഷീ​സു​ക​ളു​ടെ വൈ​വി​ധ്യം

(Species diversity), ഓ​രോ സ്പീ​ഷീ​സി​ലും ഉ​ള്ള ജ​നി​ത​ക വൈ​വി​ധ്യം (genetic Diversity) എ​ന്നി​വ​യാ​ണ് ജൈ​വ വൈ​വി​ധ്യ​ത്തി​ന്‍റെ മൂ​ന്നു ഘ​ട​ക​ങ്ങ​ള്‍.

1) ആ ​വാ​സ​വ്യ​വ​സ്ഥാ വൈ​വി​ധ്യം

(Ecosystem diversity)

ജീ​വി​ക​ളെ​ല്ലാം, മ​റ്റു സ​ഹ​ജീ​വി​ക​ളു​മാ​യും ചു​റ്റു​പാ​ടു​ക​ളും മാ​യും പൊ​രു​ത്ത​പ്പെ​ടു​ക​യും ത​മ്മി​ല്‍ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ക​യു​മാ​ണ് ചെ​യ്യു​ന്ന​ത്. ഈ ​ജീ​വി​ത​വും ചു​റ്റു​പാ​ടും ചേ​രു​ന്ന​താ​ണ് ആ​വാ​സ​വ്യ​വ​സ്ഥ. ജീ​വ മ​ണ്ഡ​ല​ത്തി​ന്‍റെ അ​ടി​സ്ഥാ​ന ഘ​ട​ക​മാ​ണ് ആ​വാ​സ വ്യ​വ​സ്ഥ (Ecosystem). ഇ​ക്കോ സി​സ്റ്റം എ​ന്ന പ​ദം നി​ര്‍ദ്ദേ​ശി​ച്ച​ത് ബ്രി​ട്ടീ​ഷ് ബോ​ട്ട​ണി​സ്റ്റ് ആ​യ സ​ര്‍ ആ​ര്‍ത​ര്‍ ജോ​ര്‍ജ് ടാ​ന്‍സ്‌​ലി (Sir Arthur George Tansely)ആ​ണ്. വ്യ​ത്യ​സ്ത​ങ്ങ​ളാ​യ ജൈ​വ സ​മൂ​ഹ​ങ്ങ​ള്‍ അ​ധി​വ​സി​ക്കു​ന്ന വി​ഭി​ന്ന​മാ​യ ആ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ണ്ട്. വ​നം, പു​ല്‍മേ​ട്, മ​രു​ഭൂ​മി, കു​ളം, ന​ദി, സ​മു​ദ്രം എ​ന്നി​വ ഉ​ദാ​ഹ​ര​ണ​ങ്ങ​ള്‍. ഇ​താ​ണ് ആ​വാ​സ വ്യ​വ​സ്ഥാ വൈ​വി​ധ്യം കൊ​ണ്ട് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. ഒ​രു ആ​വാ​സ വ്യ​വ​സ്ഥ​യി​ലെ ജീ​വി​ക​ളെ എ​ല്ലാം ചേ​ര്‍ത്ത് ജീ​വി സ​മു​ദാ​യം (Biotic Community) എ​ന്നു പ​റ​യും. ജീ​വി സ​മു​ദാ​യ​ത്തി​ലെ ഓ​രോ പ്ര​ത്യേ​ക വ​ര്‍ഗം ജീ​വി​യേ​യും ജീ​വി​ഗ​ണം അ​ഥ​വാ സ്പീ​ഷീ​സ് (Species) എ​ന്നു പ​റ​യു​ന്നു.

2) ജീ​വ​ജാ​തി വൈ​വി​ധ്യം

(Species diversity)

ഒ​രു പ്ര​ദേ​ശ​ത്തു​ള്ള സ​സ്യ -ജ​ന്തു സ്പീ​ഷീ​സു​ക​ളു​ടെ വൈ​വി​ധ്യ​മാ​ണ് ജീ​വ​ജാ​തി വൈ​വി​ധ്യം. ഇ​തി​ല്‍ സ്പീ​ഷീ​സു​ക​ളു​ടെ എ​ണ്ണ​മാ​ണ് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​ത്. ലോ​ക​ത്താ​കെ ഏ​ക​ദേ​ശം 19 ല​ക്ഷം സ്പീ​ഷീ​സു​ക​ളാ​ണ് ഇ​തു വ​രെ ശാ​സ്ത്ര നാ​മം ന​ല്‍കി വി​വ​രി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ക്ക​പ്പെ​ടാ​ത്ത​വ 5 കോ​ടി​യോ​ളം ഉ​ണ്ടാ​ക്കു​മെ​ന്നാ​ണ് ക​ണ​ക്ക്. പു​ല്ലും പ്ലാ​വും സ​സ്യ​ങ്ങ​ളാ​ണ്. ഉ​റു​മ്പും ആ​ന​യും ജ​ന്തു​ക്ക​ളാ​ണ്, പ​ക്ഷേ വ്യ​ത്യ​സ്ത ജാ​തി​ക​ളാ​ണ്. സൂ​ക്ഷ്മ ജീ​വി​ക​ളി​ലു​മു​ണ്ട് ഇ​ത്ത​രം വൈ​വി​ധ്യം ഈ ​ജീ​വ​ജാ​തി​ക​ളെ​ല്ലാം ഭ​ക്ഷ്യ​ശ്യം​ഖ​ല​യു​ടെ ക​ണ്ണി​ക​ളാ​യി പ്ര​വ​ര്‍ത്തി​ക്കു​ന്നു. ഈ ​വൈ​വി​ധ്യ​മാ​ണ് ഭ​ക്ഷ്യ ശൃം​ഖ​ല​യേ​യും ആ​വാ​സ വ്യ​വ​സ്ഥ​യേ​യും നി​ല​നി​ര്‍ത്തു​ന്ന​ത്.

ആ​വാ​സ വ്യ​വ​സ്ഥ​യി​ലെ ഉ​ല്‍പാ​ദ​ക​ര്‍ എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത് സ്വ​പോ​ഷി​ക​ള്‍ ആ​ണ്. ഹ​രി​ത സ​സ്യ​ങ്ങ​ളാ​ണ് സ്വ​പോ​ഷി​ക​ള്‍. സ്വ​പോ​ഷി​ക​ള്‍ ആ​ഹാ​രം നി​ര്‍മി​ക്കാ​നാ​യി സൗ​രോ​ര്‍ജം നേ​രി​ട്ട് ഉ​പ​യോ​ഗി​ക്കു​ന്നു. അ​തു​കൊ​ണ്ട് ഇ​വ​യെ പ്ര​കാ​ശ പോ​ഷി​ക​ള്‍(Phototrophs) എ​ന്നും വി​ളി​ക്കു​ന്നു. സ്വ​ന്ത​മാ​യി ആ​ഹാ​രം നി​ര്‍മി​ക്കാ​ന്‍ ക​ഴി​വി​ല്ലാ​ത്ത​തും ആ​ഹാ​ര​ത്തി​നാ​യി നേ​രി​ട്ടോ അ​ല്ലാ​തെ​യോ സ്വ​പോ​ഷി​ക​ളെ ആ​ശ്ര​യി​ക്കു​ന്ന​തു​മാ​യ ജീ​വി​ക​ളാ​ണ് പ​ര പോ​ഷി​ക​ള്‍ (Heterotrophs).

സ്വ​പോ​ഷി​ക​ളാ​യ സ​സ്യ​ങ്ങ​ളെ നേ​രി​ട്ടു ഭ​ക്ഷി​ക്കു​ന്ന ജീ​വി​ക​ളാ​ണ് സ​സ്യ​ഭോ​ജി​ക​ള്‍ (Herbivores), ഉ​ദാ​ഹ​ര​ണം പ​ശു, പു​ല്‍ച്ചാ​ടി. ഇ​വ​യെ ആ ​വാ​സ​വ്യ​വ​സ്ഥ​യി​ലെ പ്രാ​ഥ​മി​ക ഉ​പ​ഭോ​ക്താ​ക്ക​ള്‍ എ​ന്നു വി​ളി​ക്കു​ന്നു. സ​സ്യ​ഭോ​ജി​ക​ളാ​യ ജ​ന്തു​ക്ക​ളെ ആ​ഹാ​ര​മാ​ക്കു​ന്ന ജ​ന്തു​ക്ക​ളാ​ണ് പ്രാ​ഥ​മി​ക മാം​സ​ഭോ​ജി​ക​ള്‍ (primary Carnivores). ഉ​ദാ​ഹ​ര​ണം ത​വ​ള. പ്രാ​ഥ​മി​ക മാം​സ​ഭോ​ജി​ക​ളെ ആ​ഹാ​ര​മാ​ക്കു​ന്ന ജീ​വി​ക​ളാ​ണ് ദ്വി​തീ​യ മാം​സ​ഭോ​ജി​ക​ള്‍(Secondary Carnivores) - ഉ​ദാ​ഹ​ര​ണം പാ​മ്പ്. സ​സ്യ പ​ദാ​ര്‍ഥ​ങ്ങ​ളെ​യും ജ​ന്തു പ​ദാ​ര്‍ഥ​ങ്ങ​ളെ​യും ഭ​ക്ഷി​ക്കു​ന്ന ജീ​വി​ക​ളാ​ണ് സ​ര്‍വ ഭോ​ജി (Omnivores). ഉ​ദാ​ഹ​ര​ണം മ​നു​ഷ്യ​ന്‍.

സ്പീ​ഷീ​സ് വൈ​വി​ധ്യം ഏ​റ്റ​വു​മ​ധി​കം ഭൂ​മ​ധ്യ​രേ​ഖാ (Equtorial) പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണു​ള്ള​ത്. ധ്രു​വ​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക​ടു​ക്കും തോ​റും ഇ​ത് ചു​രു​ങ്ങി വ​രു​ന്നു. അ​ന്ത​രീ​ക്ഷ​ത്തി​ല്‍ 40 കി. ​മീ. ഉ​യ​രം വ​രെ ജീ​വി​ക​ളെ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

3 ) ജ​നി​ത​ക വൈ​വി​ധ്യം

(GeneticDiversity)

ജീ​വ​ജാ​തി​ക​ള്‍ ഓ​രോ​ന്നി​ലും ജ​നി​ത​ക​പ​ര​മാ​യി ധാ​രാ​ളം വൈ​വി​ധ്യ​ങ്ങ​ളു​ണ്ട്. മ​നു​ഷ്യ​ര്‍ ത​ന്നെ ഇ​തി​ന് ന​ല്ലൊ​രു ഉ​ദാ​ഹ​ര​ണ​മാ​ണ്. വ്യ​ത്യ​സ്ത ഭൂ​പ്ര​ദേ​ശ​ത്തെ മ​നു​ഷ്യ​ര്‍ത​മ്മി​ല്‍ ബാ​ഹ്യ​രൂ​പ​ഘ​ട​ന​യി​ല്‍ത​ന്നെ വ്യ​ത്യ​സ്ത പു​ല​ര്‍ത്തു​ന്നു. വ​ട​ക്കു കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ത്തി​ലെ ആ​ളു​ക​ളെ​പ്പോ​ലെ​യ​ല്ല കേ​ര​ളീ​യ​ര്‍. ഈ ​വൈ​വി​ധ്യ​ത്തെ​യാ​ണ് ജ​നി​ത​ക വൈ​വി​ധ്യം എ​ന്ന് വി​ളി​ക്കു​ന്ന​ത്. ഓ​രോ ജീ​വ​ജാ​തി​യു​ടേ​യും പ​രി​ണാ​മ​ത്തി​ന്‍റെ ഘ​ട​ക​മാ​യ ജീ​നി​ന്‍റെ വൈ​വി​ധ്യ​മാ​ണ് ഇ​തെ​ന്നു പ​റ​യാം. ജീ​വ ജാ​തി​ക​ളി​ല്‍ വൈ​വി​ധ്യം

കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് പ​രി​ണ​മി​ച്ച് പു​തി​യ ഉ​പ​ജാ​തി​ക​ള്‍ (subspecles, varieties) ഉ​ണ്ടാ​കു​ന്നു. വി​വി​ധ ജാ​തി മാ​മ്പ​ഴ​ങ്ങ​ളും റോ​സു​ക​ളു​മൊ​ക്കെ ഇ​തി​നു​ദാ​ഹ​ര​ണ​മാ​ണ്.

ഭ​ക്ഷ്യ ശൃം​ഖ​ല

ഉ​ല്‍പാ​ദ​ക​രി​ല്‍ നി​ന്നും ഭ​ക്ഷ്യോ​ര്‍ജം ഉ​പ​ഭോ​ക്താ​ക്ക​ളി​ലേ​ക്ക് വി​വി​ധ ത​ല​ങ്ങ​ളി​ലൂ​ടെ മാ​റ്റ​പ്പെ​ടു​ന്ന ശൃം​ഖ​ല​യാ​ണ് ഭ​ക്ഷ്യ​ശൃം​ഖ​ല. ഭ​ക്ഷ്യ​ശൃം​ഖ​ല​യി​ലെ ആ​ദ്യ ക​ണ്ണി​ക​ളാ​ണ് ഉ​ല്‍പാ​ദ​ക​ര്‍ ആ​യ ഹ​രി​ത സ​സ്യ​ങ്ങ​ള്‍. ഭ​ക്ഷ്യ​ശൃം​ഖ​ല ര​ണ്ടു ത​ര​ത്തി​ല്‍ കാ​ണ​പ്പെ​ടു​ന്നു. ഗ്രേ​സി​ങ് ഭ​ക്ഷ്യ​ശൃം​ഖ​ല​യും(Grazing Foodchain)ഉം ​ഡെ​ട്രി​റ്റ​സ് ഭ​ക്ഷ്യ​ശൃം​ഖ​ല​യും(Detritus Foodchain) ഉം. ​ഹ​രി​ത സ​സ്യ​ങ്ങ​ളി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്ന ഭ​ക്ഷ്യ​ശൃം​ഖ​ല​യാ​ണ് ഗ്രേ​സി​ങ് ഭ​ക്ഷ്യ ശ്യം​ഖ​ല.

ഉ​ദാ​ഹ​ര​ണം - പു​ല്ല് > പു​ല്‍ച്ചാ​ടി > ത​വ​ള > പാ​മ്പ് > പ​രു​ന്ത് > ബാ​ക്ടീ​രി​യം. സൗ​രോ​ര്‍ജ​ത്തെ നേ​രി​ട്ട​ല്ലാ​തെ ആ​ശ്ര​യി​ക്കു​ന്ന ഡെ ​ട്രി​റ്റ​സ് ഭ​ക്ഷ്യ​ശൃം​ഖ​ല​യാ​ക​ട്ടെ മൃ​ത കാ​ര്‍ബ​ണി​ക വ​സ്തു​ക്ക​ളി​ല്‍ നി​ന്ന് ആ​രം​ഭി​ക്കു​ന്നു; ഹ​രി​ത സ​സ്യ​ങ്ങ​ള്‍ > സ​സ്യ​ഭോ​ജി > മാം​സ​ഭോ​ജി > വി​ഘാ​ട​ക​ര്‍. ഒ​രു ജീ​വ സ​മൂ​ഹ​ത്തി​ലെ ജീ​വി​ക​ളു​ടെ പ​ര​സ്പ​ര​ബ​ന്ധി​ത​മാ​യ ഭ​ക്ഷ്യ ശ്യം​ഖ​ല​ക​ളെ​ല്ലാം കൂ​ടി ഒ​ന്നി​ച്ചു ചേ​ര്‍ന്നു​ണ്ടാ​കു​ന്ന​താ​ണ് ഭ​ക്ഷ്യ​ശൃം​ഖ​ലാ ജാ​ലം.

ജൈ​വ വൈ​വി​ധ്യം കൊ​ണ്ടു​ള്ള ഗു​ണ​ങ്ങ​ള്‍

ജൈ​വ വൈ​വി​ധ്യം പ്രാ​ദേ​ശി​ക​മാ​യും ആ​ഗോ​ള പ​ര​മാ​യും വി​വി​ധ ത​ല​ങ്ങ​ളി​ല്‍ നി​ര​വ​ധി പാ​രി​സ്ഥി​തി​ക സേ​വ​ന​ങ്ങ​ള്‍ ന​ല്‍കു​ന്നു​ണ്ട്. അ​ന്ത​രീ​ക്ഷ​ത്തി​ലെ ഓ​ക്‌​സി​ജ​ന്‍, കാ​ര്‍ബ​ണ്‍ ഡ​യോ​ക്‌​സൈ​ഡ്, നൈ​ട്ര​ജ​ന്‍ എ​ന്നി​വ​യു​ടെ സ​ന്തു​ലി​താ​വ​സ്ഥ,ജ​ല ച​ക്ര​ത്തി​ന്‍റെ തു​ട​ര്‍ച്ച​യാ​യ പ്ര​വ​ര്‍ത്ത​നം, മ​ണ്ണ് സം​ര​ക്ഷ​ണം എ​ന്നി​വ നി​ല​നി​ര്‍ത്തു​ന്ന​തി​ല്‍ജൈ​വ വൈ​വി​ധ്യം പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നു. . ആ​ഗോ​ള​താ​പ​ന​ത്തി​നും കാ​ലാ​വ​സ്ഥ​യി​ലെ വ്യ​തി​യാ​ന​ത്തി​നു​മു​ള്ള പ്ര​ധാ​ന കാ​ര​ണം ജൈ​വ വൈ​വി​ധ്യ നാ​ശ​മാ​ണെ​ന്ന് ഇ​ന്നെ​ല്ലാ​വ​ര്‍ക്കു​മ​റി​യാം

ആ​ഹാ​ര​വ​സ്തു​ക്ക​ള്‍, മ​രു​ന്നു​ക​ള്‍, വ്യാ​വ​സാ​യി​ക ഉ​ത്പ​ന്ന​ങ്ങ​ള്‍,എ​ന്നി​വ​യ്‌​ക്കെ​ല്ലാം മ​നു​ഷ്യ​ര്‍ സ​സ്യ​ങ്ങ​ള്‍, ജ​ന്തു​ക്ക​ള്‍, പൂ​പ്പ​ലു​ക​ള​ട​ക്ക​മു​ള്ള സൂ​ക്ഷ്മ​ജീ​വി​ക​ള്‍ എ​ന്നി​വ​യെ​കെ​ല്ലാം ഉ​പ​യോ​ഗി​ക്കു​ന്നു. പേ​ര​റി​യാ​ത്ത​തും​അ​റി​യു​ന്ന​തു​മാ​യ സ​സ്യ പ്ല​വ​ക​ങ്ങ​ളും (phyto planktons)സ​സ്യ​ങ്ങ​ളും സൂ​ക്ഷ്മ​ജീ​വി​ക​ളു​മാ​ണ് അ​ന്ത​രീ​ക്ഷ വാ​ത​ക​ങ്ങ​ളു​ടെ അ​ള​വി​നെ ഒ​ര​ള​വോ​ളം നി​യ​ന്ത്രി​ക്കു​ന്ന​ത്.

സ​സ്യ​ങ്ങ​ളി​ല്‍ പ​രാ​ഗ​ണം ന​ട​ത്തു​ന്ന​ത് പ​ല​പ്പോ​ഴും ന​മ്മ​ള​റി​യാ​ത്ത പ്രാ​ണി​ക​ളും മൃ​ഗ​ങ്ങ​ളും ശ​ല​ഭ​ങ്ങ​ളും പ​ക്ഷി​ക​ളും ഒ​ക്കെ​യാ​ണ്. പ​രാ​ഗ​ണം ന​ട​ക്കു​ന്ന​തു കൊ​ണ്ടാ​ണ​ല്ലോ ന​മു​ക്കാ​വ​ശ്യ​മു​ള്ള വി​ത്തും കാ​യും ഫ​ല​ങ്ങ​ളു​മൊ​ക്കെ ല​ഭി​ക്കു​ന്ന​ത്.

ഇ​നി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല

ന​മു​ക്ക​റി​യാ​ത്ത ഒ​രു പാ​ട് ശേ​ഷി​ക​ളു​മാ​യാ​ണ് ഓ​രോ ജീ​വി​യും ഈ ​ഭൂ​മി​യി​ല്‍ ജീ​വി​ക്കു​ന്ന​ത്. നാ​ളെ ഭ​ക്ഷ​ണ​മാ​യും മ​രു​ന്നാ​യും ഉ​പ​യോ​ഗി​ക്കാ​വു​ന്ന, ന​മു​ക്ക് ചു​റ്റും ജീ​വി​ക്കു​ന്ന കോ​ടാ​നു​കോ​ടി ജീ​വി​ക​ളെ മ​നു​ഷ്യ​ന്‍ ഇ​നി​യും തി​രി​ച്ച​റി​ഞ്ഞി​ട്ടി​ല്ല. ലോ​ക​ത്തി​ലെ വ്യ​ത്യ​സ്ത ആ​വാ​സ വ്യ​വ​സ്ത​ക​ളും അ​വ​യെ ആ​ശ്ര​യി​ച്ച് ജീ​വി​ക്കു​ന്ന ജീ​വ​ജാ​തി​ക​ളും ന​ല്‍കു​ന്ന സേ​വ​ന​ങ്ങ​ള്‍ക്കു വി​ല​യി​ട്ടാ​ല്‍ 33 ട്രി​ല്ല്യ​ണ്‍ (ഒ​രു ട്രി​ല്യ​ണ്‍ = 10നെ 19 ​ത​വ​ണ 10 കൊ​ണ്ട് ഗു​ണി​ച്ചി​ല്‍ കി​ട്ടു​ന്ന​ത്ര) ഡോ​ള​റി​ല​ധി​ക​മാ​യി​രി​ക്കും

ത​ദ്ദേ​ശീ​യ സ്പീ​ഷീ​സു​ക​ള്‍

(Endamic species)

ഒ​രു പ്ര​ത്യേ​ക ഭൂ​മി ശാ​സ്ത്ര മേ​ഖ​ല​യി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ജീ​വി​ക​ളാ​ണ് ത​ദ്ദേ​ശീ​യ സ്പീ​ഷീ​സു​ക​ള്‍. ലെ​മൂ​ര്‍ മ​ഡ​ഗാ​സ്‌​ക​റി​ലും ഭീ​മ​ന്‍ പാ​ണ്ട ചൈ​ന​യി​ലും കം​ഗാ​രു ഓ​സ്‌​ട്രേ​ലി​യ​യി​ലും മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ത​ദ്ദേ​ശീ​യ ജീ​വി​ക​ളാ​ണ്. ആ​ഗോ​ള ത​ല​ത്തി​ല്‍ ജൈ​വ സം​ര​ക്ഷ​ണം ന​ട​ന്നാ​ലേ ഇ​വ​യെ ത​ദ്ദേ​ശീ​യ​മാ​യി നി​ല​നി​ര്‍ത്താ​ന്‍ ക​ഴി​യൂ.

പൊ​ള്ളു​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍

(hot spot)

ധാ​രാ​ളം ജീ​വ​ജാ​തി​ക​ള്‍ ഉ​ള്ള​തും വ​ന്‍ നാ​ശ​ത്തി​ലേ​ക്ക് നീ​ങ്ങി കൊ​ണ്ടി​രി​ക്കു​ന്ന​തു​മാ​യ മേ​ഖ​ല​ക​ളെ സൂ​ചി​പ്പി​ക്കു​ന്ന​പ്ര​യോ​ഗ​മാ​ണി​ത്. സ​സ്യ​ങ്ങ​ളും​ജ​ന്തു​ക്ക​ളും സൂ​ക്ഷ്മ ജീ​വി​ക​ളു​മൊ​ക്കെ​യാ​യി ഇ​ന്ന​റി​യ​പ്പെ​ടു​ന്ന ജീ​വ​ജാ​ല​ങ്ങ​ളു​ടെ 60 ശ​ത​മാ​ന​വും വ​സി​ക്കു​ന്ന മേ​ഖ​ല​യാ​ണി​ത്. അ​തു​കൊ​ണ്ടു ത​ന്നെ ഏ​റെ ശ്ര​ദ്ധ ന​ല്‍കേ​ണ്ട മേ​ഖ​ല​യും.

എ​ണ​സ്റ്റ് മേ​യേ​ഴ്‌​സും ഹോ​ട്ട്‌​സ്‌​പോ​ട്ടും

വം​ശ​മ​റ്റു​പോ​കു​ന്ന ജീ​വി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​യി ഏ​ണ​സ്റ്റ് മേ​യേ​ഴ്‌​സ് എ​ന്ന പ​രി​സ്ഥി​തി ശാ​സ്ത്ര​ഞ്ജ​നാ​ണ്‌​ഹോ​ട്ട്‌​സ്‌​പോ​ട്ട് എ​ന്ന വാ​ക്ക് ആ​ദ്യ​മാ​യി ഉ​പ​യോ​ഗി​ച്ച​ത്, 1988-ല്‍. ​ലോ​ക​ത്ത് ഇ​പ്പോ​ള്‍ 36 പ്ര​ദേ​ശ​ങ്ങ​ള്‍ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ളാ​യി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടി​ട്ടു​ണ്ട്. . കി​ഴ​ക്ക​ന്‍ ഹി​മാ​ല​യം, വെ​സ്റ്റേ​ണ്‍ ഹി​മാ​ല​യം, പ​ശ്ചി​മ​ഘ​ട്ടം, ആ​ന്‍ഡ​മ​ന്‍ നി​കോ​ബാ​ര്‍ ദ്വീ​പു​ക​ള്‍ എ​ന്നി​വ​യാ​ണ് ഇ​ന്ത്യ​യി​ലെ ഹോ​ട്ട്‌​സ്‌​പോ​ട്ടു​ക​ള്‍.

ജൈ​വ സ​മൃ​ദ്ധ​മാ​യ രാ​ജ്യ​ങ്ങ​ള്‍

ബ്ര​സീ​ല്‍,ഇ​ന്തോ​നേ​ഷ്യ, പെ​റു, ഇ​ക്വ​ഡോ​ര്‍, പാ​പ്പു​വ - ന്യൂ​ഗി​നി​യ, ദ​ക്ഷി​ണാ​ഫ്രി​ക്ക, മെ​ഡ​ഗാ​സ്‌​ക​ര്‍, ആ​സ്‌​ത്രേ​ലി​യ തു​ട​ങ്ങി​യ​രാ​ജ്യ​ങ്ങ​ളെ​ല്ലാം ത​ദ്ദേ​ശീ​യ​മാ​യ ജൈ​വ സ​മൃ​ദ്ധി​യു​ള്ള രാ​ജ്യ​ങ്ങ​ളാ​ണ്.

ജീ​വി​ക​ളു​ടെ ക​ച്ച​വ​ടം

വം​ശ​നാ​ശ ഭീ​ഷ​ണി​യു​ള്ള സ​സ്യ​ങ്ങ​ളു​ടെ​യും ജ​ന്തു​ക്ക​ളു​ടെ​യും, അ​വ​യു​ടെ ഭാ​ഗ​ങ്ങ​ളു​ടെ​യും കൈ​മാ​റ്റ​വും ക​ച്ച​വ​ട​വും നി​യ​ന്ത്രി​ച്ചി​ട്ടു​ണ്ട്. . Trade on endangerd spicies (CITIES) ക​ണ്‍വെ​ന്‍ഷ​നി​ല്‍ ഇ​ന്ത്യ പ​ങ്കാ​ളി​യാ​ണ്. ആ​ന​ക്കൊ​മ്പ്, ന​ക്ഷ​ത്ര ആ​മ, പ​ല​ത​രം ചി​ത്ര​ശ​ല​ഭ​ങ്ങ​ള്‍, കൃ​ഷ്ണ സ​ര്‍പ്പം, വേ​ഴാ​മ്പ​ല്‍, വെ​ള്ളി​മൂ​ങ്ങ, ഇ​രു​ത​ല​മൂ​രി തു​ട​ങ്ങി​യ​വ​യൊ​ക്കെ ഈ ​ലി​സ്റ്റി​ല്‍ പെ​ടും

ജൈ​വ വൈ​വി​ധ്യ​ത്തി​നു ഭീ​ഷ​ണി​യാ​യ പ്ര​ധാ​ന ഘ​ട​ക​ങ്ങ​ള്‍

*ക​ച്ച​വ​ട മൂ​ല്യം മാ​ത്രം ക​ണ​ക്കാ​ക്കി​യു​ള്ള വി​ക​സ​ന ന​യം

*അ​തി വേ​ഗം വ​ള​രു​ന്ന ഉ​പ​ഭോ​ഗ സം​സ്‌​കാ​രം

*ജ​ന​സം​ഖ്യാ പെ​രു​പ്പം

*ഭൂ ​ഉ​പ​യോ​ഗ​ത്തി​ല്‍ വ​രു​ന്ന വി​നാ​ശ​ക​ര​മാ​യ മാ​റ്റ​ങ്ങ​ള്‍

*ആ ​വാ​സ​വ്യ​വ​സ്ഥ​ക​ളു​ടെ​നാ​ശം

*വേ​ട്ട​യാ​ട​ല്‍

*വ​ന​ന​ശീ​ക​ര​ണം

*മ​നു​ഷ്യ​ന്‍ വി​ഭ​വ​ങ്ങ​ള്‍ക്കാ​യി വ​ന​മേ​ഖ​ല​ക​ള്‍ ക​യ്യേ​റു​ന്ന​ത്

*ന​വ​ന​ര​യു​ഗം അ​തി​ജീ​വി​ക്കു​മോ?

4. 5 ബി​ല്യ​ന്‍ (4,500,000,000) വ​ര്‍ഷ​ങ്ങ​ളാ​യി (450 കോ​ടി) ഭൂ​മി​യു​ണ്ടാ​യി​ട്ടെ​ന്നാ​ണ് ശാ​സ്ത്ര​ജ്ഞ​രു​ടെ അ​നു​മാ​നം. ഭൂ​മി​യി​ല്‍ ജീ​വ​ന്‍ ഉ​രു​ത്തി​രി​ഞ്ഞി​ട്ട് 380 കോ​ടി വ​ര്‍ഷ​മാ​യ​താ​യും തെ​ളി​വു കി​ട്ടി​യി​ട്ടു​ണ്ട്. മാ​നും മ​യി​ലും, മ​ത്സ്യ​ങ്ങ​ളും മു​യ​ലും പ​ക്ഷി​ക​ളു​മൊ​ക്കെ ന​മ്മേ​ക്കാ​ള്‍ മു​മ്പേ ഭൂ​മി​യി​ല്‍ ജ​നി​ച്ച​വ​രാ​ണ്. ഭൂ​മി​യി​ല്‍ ജീ​വി​ക്കാ​ന്‍ ന​മ്മേ​ക്കാ​ള്‍ അ​ര്‍ഹ​ത ന​മു​ക്കു മു​മ്പേ വ​ന്ന മ​റ്റു ജീ​വി​ക​ള്‍ക്കാ​ണ്. മ​നു​ഷ്യ​പു​ത്ര​ന്‍ ഭൂ​മി​യി​ല​വ​ത​രി​ച്ചി​ട്ട് ര​ണ്ട​ര ല​ക്ഷം വ​ര്‍ഷ​മാ​യ​തെ​യു​ള്ളു.

ഇ​പ്പോ​ള്‍ ലോ​കം ന​വ ന​ര​യു​ഗ​ത്തി​ലൂ​ടെ​യാ​ണ് ക​ട​ന്നു​പോ​കു​ന്ന​ത്. എ​ന്ന് ശാ​സ്ത്ര​ജ്ഞ​ര്‍ പ​റ​യു​ന്നു. ന​ഗ​ര പ്രാ​ന്ത​ങ്ങ​ളി​ലെ ര​ണ്ടും മൂ​ന്നും നി​ല​യു​ള്ള പ്രൗ​ഢ ഗം​ഭീ​ര​മാ​യ ബം​ഗ്ലാ​വു​ക​ള്‍, ഓ​രോ​ന്നി​ലും പൂ​മു​ഖ​ത്ത് നി​ര്‍ത്തി​യി​ട്ടി​രി​ക്കു​ന്ന ആ​ഢം​ബ​ര കാ​റു​ക​ള്‍, മൂ​ന്ന് വാ​തി​ലു​ക​ളു​ള്ള ഫ്രി​ഡ്ജു​ക​ള്‍, വി​മാ​ന​ങ്ങ​ള്‍ ഇ​ര​മ്പി​പ്പാ​യു​ന്ന ആ​കാ​ശം എ​ന്നി​വ ന​വ ന​ര​യു​ഗ​ത്തി​ന്‍റെ ല​ക്ഷ​ണ​ങ്ങ​ളാ​ണെ​ന്ന് അ​വ​ര്‍ പ​റ​യു​ന്നു.

ഇ​ന്ന് ഈ ​ലോ​ക​ത്തി​ലെ എ​ല്ലാ ജീ​വ​ജാ​ല​ങ്ങ​ളു​ടെ​യും ഭാ​വി നി​യ​ന്ത്രി​ക്കു​ന്ന​ത് മ​നു​ഷ്യ​ന്‍റെ ഇ​ട​പെ​ട​ലു​ക​ളാ​ണ്. മ​റ്റു ജീ​വി​ക​ള്‍ അ​വ​ര്‍ക്ക് ജീ​വി​ക്കാ​നാ​വ​ശ്യ​മാ​യ​ത് മാ​ത്രം പ്ര​കൃ​തി​യി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച് പ​ലി​ശ​യോ​ടു കൂ​ടി തി​രി​ച്ചു കൊ​ടു​ക്കു​മ്പോ​ള്‍ മ​നു​ഷ്യ​ന്‍ വ​രും ത​ല​മു​റ​യ്ക്ക് അ​ര്‍ഹ​ത​പ്പെ​ട്ട​തു കൂ​ടി ക​വ​ര്‍ന്നെ​ടു​ക്കു​ന്നു. ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു.

ഈ ​ഭൂ​മി​യെ ചു​ട്ടു ചാ​മ്പ​ലാ​ക്കാ​നു​ള്ള​ത്ര​യും ആ​യു​ധ​ങ്ങ​ള്‍ അ​വ​നു​ണ്ടാ​ക്കി വ​ച്ചി​ട്ടു​ണ്ട്. ഇ​ത് പ്ര​കൃ​തി​ക്ക് സ​ഹി​ക്കാ​വു​ന്ന​തി​ലും അ​പ്പു​റ​മാ​യ​പ്പോ​ഴാ​ണ് കൊ​റോ​ണ​യ​ട​ക്ക​മു​ള്ള പ​ല കു​ഞ്ഞ​ന്‍ വൈ​റ​സു​ക​ളു​മാ​യി പ്ര​കൃ​തി​യും രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. അ​വ​രെ​പ്പേ​ടി​ച്ച് മ​നു​ഷ്യ​രെ​ല്ലാം വീ​ട്ടി​നു​ള്ളി​ല്‍ പ​തു​ങ്ങി​യി​രു​ന്ന​തും ന​മ്മ​ള്‍ ക​ണ്ടു. അ​പ്പോ​ള്‍ പ്ര​കൃ​തി അ​തി​ന്‍റെ ന​ഷ്ട​പ്പെ​ട്ട താ​ളം വീ​ണ്ടെ​ടു​ക്കാ​ന്‍ തു​ട​ങ്ങും.

കൊ​റോ​ണ ഒ​രു ചെ​റി​യ മു​ന്ന​റി​യി​പ്പാ​ണ്. ഈ ​മു​ന്ന​റി​യി​പ്പു ക​ണ്ട് പ​ഠി​ച്ച് മ​നു​ഷ്യ​ന്‍ പ്ര​കൃ​തി​യി​ലേ​ക്കു​ള്ള ക​ട​ന്നു​ക​യ​റ്റം അ​വ​സാ​നി​പ്പി​ച്ചാ​ല്‍, എ​ല്ലാ ജീ​വി​ക​ള്‍ക്കും ഒ​രു മി​ച്ച് ജീ​വി​ക്കാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്കി​യി​ല്‍, ജൈ​വ വൈ​വി​ധ്യ​ത്തെ നി​ല​നി​ര്‍ത്തി​യാ​ല്‍ മാ​ത്ര​മേ മ​നു​ഷ്യ​കു​ല​വും നി​ല​നി​ല്‍ക്കൂ.

ജൈ​വ​സ​മ്പ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം

ജൈ​വ സ​മ്പ​ന്ന​ത​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ സ്ഥാ​നം പ​ത്തി​നും പ​തി​ന​ഞ്ചി​നും ഇ​ട​യ്ക്കാ​ണ്. സ​സ്ത​നി​ക​ളു​ടെ​യും പ​ക്ഷി​ക​ളു​ടെ​യും വൈ​വി​ധ്യ​ത്തി​ല്‍ ഇ​ന്ത്യ എ​ട്ടാം സ്ഥാ​ന​ത്താ​ണ്. ഉ​ര​ഗ സ്പീ​ഷീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 5 ഉം ​ഉ​ഭ​യ​ജീ​വി സ്പീ​ഷീ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ല്‍ 15ാം സ്ഥാ​ന​ത്തു​മാ​ണ് ഇ​ന്ത്യ. ഇ​വ​യി​ല്‍ വ​ലി​യൊ​രു വി​ഭാ​ഗ​വും ഇ​ന്ത്യ​യി​ല്‍ മാ​ത്രം കാ​ണ​പ്പെ​ടു​ന്ന ത​ദ്ദേ​ശീ​യ സ്പീ​ഷീ​സു​ക​ളാ​ണ്.

സ​സ്യ​ങ്ങ​ളി​ല്‍ 18% വും ​ഉ​ഭ​യ​ജീ​വി​ക​ളി​ല്‍ 62 ശ​ത​മാ​ന​വും ഇ​വി​ടെ മാ​ത്രം കാ​ണു​ന്ന​വ​യാ​ണ്. ഇ​വ​യെ നി​ല​നി​ര്‍ത്തു​ക എ​ന്ന​ത് ജീ​വ​ശാ​സ്ത്ര​പ​ര​മാ​യി മാ​ത്ര​മ​ല്ല, സാ​മ്പ​ത്തി​ക​പ​ര​മാ​യും വ​ള​രെ പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്. ഇ​ന്ത്യ​യി​ലെ പ​ല ജൈ​വ​വൈ​വി​ധ്യ പ്ര​ദേ​ശ​ങ്ങ​ളും ലോ​ക പൈ​തൃ​ക സ്ഥാ​ന​ങ്ങ​ള്‍ (World Heritage sites) ആ​യി പ്ര​ത്യേ​കം സം​ര​ക്ഷി​ക്ക​പ്പെ​ടു​ന്നു. അ​സ​മി​ലെ കാ​സി​രം​ഗ, ഹി​മാ​ല​യ​ത്തി​ലെ ന​ന്ദാ​ദേ​വി​പ​ര്‍വ​ത നി​ര, മ​ധ്യ​പ്ര​ദേ​ശി​ലെ ഭ​ര​ത്പു​ര്‍,പ​ശ്ചി​മ ബം​ഗാ​ളി​ലെ സു​ന്ദ​ര്‍ബ​ന്‍, പ​ശ്ചി​മ​ഘ​ട്ടം എ​ന്നി​വ അ​വ​യി​ല്‍ പ്പെ​ടു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com