ബിഎസ്‌സി നഴ്‌സിങ് – പാരാമെഡിക്കൽ കോഴ്സുകൾ: അലോട്ട്‌മെന്‍റ് 27 ന്

B.Sc. Nursing – Paramedical Courses
ബിഎസ്‌സി നഴ്സിങ്- പാരാമെഡിക്കൽ കോഴ്സുകൾ
Updated on

2024-25 അധ്യയന വർഷത്തെ ബിഎസ്‌സി നഴ്‌സിങ്, മറ്റ് പാരാമെഡിക്കൽ ഡിഗ്രി കോഴ്‌സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്കും പുതിയതായി അംഗീകാരം ലഭിച്ച നഴ്‌സിങ് കോളെജിലേക്കും പ്രവേശനത്തിനുള്ള ഓൺലൈൻ സ്‌പെഷ്യൽ അലോട്ട്‌മെന്‍റ് നവംബർ 27 ന് നടത്തും. www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുള്ള റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട അപേക്ഷകർക്ക് 26 വൈകിട്ട് 5 മണി വരെ ഓൺലൈനായി പുതുതായി കോഴ്‌സ് /കോളെജ് ഓപ്ഷനുകൾ സമർപ്പിക്കാം. മുൻപ് സമർപ്പിച്ച ഓപ്ഷനുകൾ പരിഗണിക്കില്ല.

മുൻ അലോട്ട്‌മെന്‍റുകൾ വഴി പ്രവേശനം നേടിയവർ പുതിയ തീയതിയിൽകോളെജുകളിൽ നിന്നും ലഭിച്ച എൻഒസി ഓപ്ഷൻ സമർപ്പണവേളയിൽ അപ്‌ലോഡ് ചെയ്യണം. മുൻ അലോട്ട്‌മെന്റിൽ പങ്കെടുത്ത് അലോട്ട്‌മെന്‍റ് ലഭിച്ച് പ്രവേശനം നേടാത്തവരെ ഈ അലോട്ട്‌മെന്റിൽ പരിഗണിക്കില്ല. അലോട്ട്‌മെന്‍റ് ലഭിക്കുന്നവർ ഫീസ് ഒടുക്കി അതത് കോളെജുകളിൽ നവംബർ 28 നകം പ്രവേശനം നേടണം. ഫോൺ: 04712560363, 64.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com