പൂജപ്പുര വനിതാ എൻജിനിയറിങ് കോളെജിൽ ബി.ടെക് ലാറ്ററൽ എൻട്രി അഡ്മിഷൻ

വിദ്യാർഥികൾ രാവിലെ 9.30 നു കോളെജിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം
education
ബിടെക്
Updated on

തിരുവനന്തപുരം എൽ. ബി. എസ്. സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ കീഴിൽ പ്രവർത്തിക്കുന്ന പൂജപ്പുര വനിതാ എൻജിനിയറിങ് കോളെജിൽ ബി.ടെക് സിവിൽ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കംപ്യൂട്ടർ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലെ ലാറ്ററൽ എൻട്രി അഡ്മിഷൻ 14ന് നടക്കും.

വിദ്യാർഥികൾ രാവിലെ 9.30 നു കോളെജിൽ അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 9895983556, 99995595456, 9497000337, 7907783153.

logo
Metro Vaartha
www.metrovaartha.com