സി പ്രോഗ്രാമിങ് കോഴ്സ്

പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നവർക്ക് 50 ശതമാനം സ്കോളെർഷിപ്പ് ഫീസ് ആനുകൂല്യമുണ്ട്
സി പ്രോഗ്രാമിങ് കോഴ്സ്
Updated on

എൽ.ബി.എസ് സെന്‍റർ ഫൊർ സയൻസ് ആൻഡ് ടെക്നോളജിയുടെ കീഴിൽ കേരളത്തിലെ എല്ലാ സെന്‍ററുകളിലും പ്ലസ്ടു പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഒരു മാസം ദൈർഘ്യമുള്ള സി പ്രോഗ്രാമിങ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു.

എൻജിനിയറിങ്ങിൽ ഉപരിപഠനം ആഗ്രഹിക്കുന്ന പ്ലസ്ടു വിദ്യാർഥികൾക്ക് വേണ്ടി പ്രത്യേകം രൂപ കൽപ്പന ചെയ്ത കോഴ്സിൽ എല്ലാ എൻജിനിയറിങ് ബ്രാഞ്ചുകൾക്കും ആവശ്യമായ സി പ്രോഗ്രാമിന്‍റെ ഭാഗങ്ങൾ പാഠ്യ ഭാഗമായി ഉൾപ്പെടുത്തിയിരിക്കുന്നു.

പ്ലസ്ടുവിന് എല്ലാ വിഷയങ്ങൾക്കും A+ വാങ്ങുന്നവർക്ക് 50 ശതമാനം സ്കോളെർഷിപ്പ് ഫീസ് ആനുകൂല്യമുണ്ട്. ആദ്യം വരുന്നവർക്ക് ആദ്യം എന്ന അടിസ്ഥാനത്തിലാണ് പ്രവേശനം. www.lbscentre.kerala.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം. ഫോൺ: 2560333.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com