സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66% വിജയം; തിരുവനന്തപുരം മുന്നിൽ

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെയോ ഡിജിലോക്കർ ആപ്ലിക്കേഷനിലൂടെയോ ഫലം പരിശോധിക്കാം
cbse 10th 2025 results out

സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 93.66% വിജയം; തിരുവനന്തപുരം മുന്നിൽ

file
Updated on

ന്യൂഡൽഹി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 93.66% ആണ് ആകെ വിജയശതമാനം. ഏറ്റവും കൂടുതൽ വിജയ ശതമാനം തിരുവനന്തപുരം, വിജയവാഡ മേഖലകൾക്കാണ് (99.6%). പിന്നാലെ മൂന്നാം സ്ഥാനത്ത് ബെംഗളൂരു (98.90%). അസമിലെ ഗോഹ‌ട്ടിയാണ് ഏറ്റവും പിന്നിൽ. 84.14% ആണ് ഇവിടത്തെ വിജയം.

ഈ വർഷം 23 ലക്ഷത്തിലധികം വിദ്യാർഥികളാണ് 10-ാം ക്ലാസ് പരീക്ഷ എഴുതിയത്. പെൺകുട്ടികളാണ് (95%) വിജയശതമാനത്തിൽ മുന്നിൽ. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വിജയശതമാനത്തില്‍ 0.06 ശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയതായി സിബിഎസ്ഇ അറിയിച്ചു.

സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴി ഫലം അറിയാൻ സാധിക്കും. വിദ്യാർഥികൾക്ക് സിബിഎസ്ഇയുടെ ഔദ്യോഗിക വെബ്‌സൈറ്റായ results.cbse.nic.in, cbse.gov.in എന്നിവയിലൂടെയോ ഡിജിലോക്കർ ആപ്ലിക്കേഷനിലൂടെയോ ഫലം പരിശോധിക്കാം. യുണീക് ഐ.ഡിയും ഇൻഡക്സ് നമ്പറും ഉപയോ​ഗിച്ച് ഡിജിറ്റൽ മാർക്ക്‌ഷീറ്റ് ഡൗൺലോഡ് ചെയ്യാനും സാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com