സിയാല്‍ അക്കാഡമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സ്

രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾ, പെട്രോളിയം, ഊർജ വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ മികച്ച ജോലി നേടാന്‍ സഹായിക്കുന്ന കോഴ്സ്
CIAL course admission

സിയാല്‍ അക്കാഡമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സ്

CIAL

Updated on

കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്‍റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാഡമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം. സയന്‍സ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.

ജൂണ്‍ 20ന് നടത്തുന്ന പ്രവേശന പരീക്ഷയുടെയും ഫിസിക്കല്‍ ടെസ്റ്റിന്‍റെയും അടിസ്ഥാനത്തിലാണ് അഡ്മിഷന്‍. വ്യോമയാന രംഗത്ത് ഏറെ തൊഴില്‍ സാധ്യതയേറിയ കോഴ്‌സിന്‍റെ പാഠ്യപദ്ധതിയും പരീക്ഷാ നടത്തിപ്പും കുസാറ്റിന്‍റെ നേരിട്ടുള്ള നിയന്ത്രണത്തിലാണ്. ഈ കോഴ്‌സ് നല്‍കുന്ന ദക്ഷിണേന്ത്യയിലെ ഏക സ്ഥാപനമാണ് സി.ഐ.എ.എസ്.എല്‍ അക്കാഡമി.

രാജ്യത്തിന് അകത്തും പുറത്തുമുള്ള വിമാനത്താവളങ്ങൾ, പെട്രോളിയം, ഊർജ വ്യവസായ മേഖലകൾ എന്നിവിടങ്ങളിൽ മികച്ച ജോലി നേടാന്‍ സഹായിക്കുന്ന കോഴ്സിന്‍റെ ദൈര്‍ഘ്യം ഒരു വര്‍ഷമാണ്. വിദഗ്ധരായ അധ്യാപകരുടെ മേല്‍നോട്ടത്തിലുള്ള ക്ലാസ്റൂം പഠനവും പ്രാക്റ്റിക്കല്‍ സെഷനുമാണ് വിദ്യർഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.

പാഠ്യപദ്ധതിക്കൊപ്പം കൊച്ചി ബിപിസിഎല്ലില്‍ പ്രഷര്‍ ഫെഡ് ഫയര്‍ഫൈറ്റിങ് പരിശീലനം, കേരള ഫയര്‍ ആന്‍ഡ് റെസ്‌ക്യു അക്കാഡമിയില്‍ ടണല്‍ ആന്‍ഡ് സ്‌മോക്ക് ചേംബര്‍ പരിശീലനം, തൃശൂര്‍ വൈല്‍ഡ് വിന്‍ഡ് അഡ്വെഞ്ച്വര്‍ ബില്‍ഡിങ് റെസ്‌ക്യു ഓപ്പറേഷന്‍സ്, സെന്‍റ് ജോണ്‍സില്‍ ആംബുലന്‍സ് സര്‍ട്ടിഫിക്കേറ്റ് ട്രെനിയിങ് പ്രോഗ്രാം എന്നിവയും നല്‍കും. കൂടാതെ, വ്യക്തിത്വ വികസനം, സോഫ്റ്റ് സ്‌കില്‍, ആശയവിനിമയം എന്നിവയില്‍ പ്രത്യേക പരിശീലനം നല്‍കും.

അപേക്ഷകള്‍ www.ciasl.aero/academy എന്ന ലിങ്കിലൂടെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്-8848000901.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com