സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കുള്ള ഇൻ്റേൺഷിപ്പ് പ്രോഗ്രാം

സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്ക് ഈ ഇന്‍റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം
"Civil Engineering Graduates Invited to Apply for Internship Program"
സിവിൽ എഞ്ചിനീയറിംഗ് ബിരുദധാരികൾക്കുള്ള ഇൻ്റേൺഷിപ്പ് പ്രോഗ്രാം
Updated on

കേരള സർക്കാരിന്‍റെ ഉന്നതവിദ്യാഭ്യാസ വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയിലൂടെ കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിൽഗ്രാജ്വേറ്റ് ഇന്‍റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. സിവിൽ എൻജിനിയറിങ് ബിരുദധാരികൾക്ക് ഈ ഇന്‍റേൺഷിപ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 10,000 രൂപ സ്‌റ്റൈപൻഡ് ലഭിക്കും. തിരുവനന്തപുരം, മലപ്പുറം, കണ്ണൂർ, കോഴിക്കോട്, കാസർഗോഡ്, വയനാട് ജില്ലകളിലായി ഒമ്പത് അവസരങ്ങളാണുള്ളത്. അപേക്ഷ സമർപ്പിക്കുന്നതിന് 500 രൂപ ഫീസ് ഈടാക്കും. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും https://connect.asapkerala.gov.in/events/13701 ലിങ്ക് സന്ദർശിക്കുക. നവംബർ 22ന് വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com