പത്താം ക്ലാസ് തുല്യതാ പരീക്ഷ 18 വരെ

സാക്ഷരതാ മിഷന്‍റെ നേതൃത്വത്തിലെ പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്‍റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ടു വരെ
പത്താം ക്ലാസ് തുല്യതാ പരീക്ഷ 18 വരെ | Class 10 equivalency exam Kerala

പത്താം ക്ലാസ് തുല്യതാ പരീക്ഷ 18 വരെ

Updated on

തിരുവനന്തപുരം: സാക്ഷരതാ മിഷന്‍റെ നേതൃത്വത്തിലെ പത്താംതരം തുല്യതാ കോഴ്‌സിലെ പതിനെട്ടാം ബാച്ചിന്‍റെ പരീക്ഷ നവംബർ എട്ട് മുതൽ പതിനെട്ടു വരെ നടക്കും. മലയാളം, തമിഴ്, കന്നഡ മീഡിയങ്ങളിൽ 8,252 പേരാണ് ഗ്രേഡിങ് രീതിയിലെ പരീക്ഷ എഴുതുന്നത്. അഞ്ചു വർഷത്തിനുശേഷം യുഎഇയിലെ പഠിതാക്കൾ തുല്യതാ പഠനത്തിന്‍റെ ഭാഗമാകുന്നുവെന്ന പ്രത്യേകതയുമുണ്ട്.

കേരളത്തിലും യുഎഇയിലുമായി 181 പരീക്ഷാ കേന്ദ്രങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. ഷാർജയിലെ അജ്മാനിലുള്ള ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളാണ് യുഎഇയിലെ പരീക്ഷാ കേന്ദ്രം. 24പേർ ഇവിടെ പരീക്ഷ എഴുതും.

ഒമ്പതു പേപ്പറുകളിൽ എഴുത്തു പരീക്ഷയും തുടർ മൂല്യനിർണയവും ഉണ്ടായിരിക്കും. ആദ്യമായി പരീക്ഷയിൽ പങ്കെട‌ുക്കുന്നവർ മുഴുവൻ പേപ്പറുകളും എഴുതണം. ഉപരിപഠനത്തിനും ജോലി ആവശ്യങ്ങൾക്കും പത്താംതരം തുല്യതാ പരീക്ഷ സർട്ടിഫിക്കറ്റ് സംസ്ഥാന സർക്കാർ അംഗീകരിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com