പി.എച്ച്.ഡിയ്ക്ക് അവസരം

ജോലിയുള്ള വ്യക്തികൾക്ക് പാർട് ടൈം അഡ്മിഷനും നേടാം.
 vacancy for phd
പി.എച്ച്.ഡിയ്ക്ക് അവസരം
Updated on

കേരള സർക്കാർ വ്യവസായ വകുപ്പിനു കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ സെന്‍റർ ഫൊർ മാനെജ്‌മെന്‍റ് ഡെവലപ്മെന്‍റിൽ (സി.എം.ഡി) മാനെജ്‌മെന്‍റ് ആൻഡ് സോഷ്യൽ സയൻസിൽ പി.എച്ച്.ഡി ചെയ്യുന്നതിനുള്ള അവസരം ലഭ്യമാകും. അമൃത വിശ്വവിദ്യാപീഠം, അമൃതപുരി, കൊല്ലം, ബാഗ്ലൂർ ആസ്ഥാനമായ ക്രൈസ്റ്റ് കോളജ് (ഡീംഡ് യൂണിവേഴ്സിറ്റി) എന്നിവയുമായി സഹകരിച്ചാണ് ഗവേഷണ കേന്ദ്രം പ്രവർത്തിക്കുന്നത്.

കേന്ദ്ര സംസ്ഥാന സ്വകാര്യ മേഖലകളിലെ നിർവഹണ പദ്ധതികളിൽ ഗവേഷകർക്ക് സജീവമായി പങ്കെടുക്കുന്നതിനും, ഗവേഷക പ്രൊജക്റ്റുകളിൽ അക്കാദമിക തലത്തിലും വ്യാവസായിക തലത്തിലും മികവു പുലർത്തുന്നതിനുള്ള അവസരവും ഇതിലൂടെ ലഭിക്കും.

സഹകരണ ഗവേഷണ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക പങ്കാളിത്തത്തിൽ നൂതന പദ്ധതികൾക്ക് സംഭാവന നൽകാനും ഫലപ്രദമായ പഠനങ്ങളിൽ ഏർപ്പെടാനും ആഗ്രഹിക്കുന്നവരിൽനിന്നും അപേക്ഷ ക്ഷണിച്ചു. ജോലിയുള്ള വ്യക്തികൾക്ക് പാർടൈം അഡ്മിഷനും നേടാം. കൂടുതൽ വിവരങ്ങൾക്ക്: https://cmd.kerala.gov.in/research.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com