
കോൺഫിഡന്‍റ് ഗ്രൂപ്പിന്‍റെ സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ് സ്കോളർഷിപ്പിന് അർഹരായ കുട്ടികളോടൊത്ത്.
കൊച്ചി: നിർധന കുടുംബങ്ങളിൽ നിന്നുള്ള 201 കുട്ടികൾക്ക് ഒരു കോടി രൂപയുടെ സ്‌കോളർഷിപ്പ് കോൺഫിഡന്‍റ് ഗ്രൂപ്പ് സ്ഥാപകനും ചെയർമാനുമായ ഡോ. സി.ജെ. റോയ് വിതരണം ചെയ്തു. കേരളത്തിലും കർണാടകയിൽ നിന്നുമുള്ള തെരെഞ്ഞെടുക്കപ്പെട്ട കുട്ടികൾക്കാണ് അദ്ദേഹം പഠനസഹായത്തിനുള്ള തുക നൽകിയത്.
വിദ്യാഭ്യാസത്തിന്‍റെ പ്രാധാന്യവും അതിലൂടെ കൈവരിക്കാൻ കഴിയുന്ന ദേശീയ വളർച്ചയ്ക്കും ഊന്നൽ നൽകിക്കൊണ്ട് ലളിതമായ ചടങ്ങിലാണ് തുക വിതരണം ചെയ്തത്. ഇതൊരു കോർപ്പറേറ്റ് ധനസഹായ പദ്ധതിയല്ലെന്നും, സ്വന്തം കുടുംബത്തിന്‍റെ ഫണ്ടിൽ നിന്നെടുത്ത തുകയാണ് കുട്ടികൾക്ക് സ്‌കോളർഷിപ്പായി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഗവ. അംഗീകൃത സ്‌കൂളുകളിലെ എട്ട് മുതൽ പത്താം ക്ലാസ് വരെയുള്ള ക്ലാസുകളിൽ നിന്ന് മികവ് പുലർത്തുന്ന കുട്ടികളെ തെരെഞ്ഞെടുത്താണ് സ്‌കോളർഷിപ്പ് നൽകിയത്. ഓരോ കുട്ടിക്കും അവരുടെ സ്‌കൂൾ ഫീസ് മുഴുവനായും അല്ലെങ്കിൽ അര ലക്ഷം രൂപ വരെയുമാണ് നൽകിയത്. ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് കുട്ടികളെയാണ് തെരെഞ്ഞെടുത്തത്. അടുത്ത അധ്യയനവർഷം സ്‌കോളർഷിപ്പ് നൽകുന്ന കുട്ടികളുടെ എണ്ണം 300 ആയി ഉയർത്താനും പദ്ധതിയുണ്ട്.