മികച്ച 1000 ആഗോള സർവകലാശാലകളിൽ ഇടം നേടി കുസാറ്റ്

ആഗോള തലത്തില്‍ 971-980 ബാൻഡിൽ ഇടം നേടിയ കുസാറ്റ് ഏഷ്യയില്‍ 299-ാം റാങ്കും ദക്ഷിണേന്ത്യയിൽ 53-ാം റാങ്കും ഇന്ത്യയില്‍ 38-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും നേടി.
Cusat in best 1000 international universities in world 2025
CUSATFile
Updated on

കളമശേരി: ആഗോള ഉന്നത വിദ്യാഭ്യാസ അനലിസ്റ്റായ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ് (സുസ്ഥിരത) 2025ന്‍റെ ഫലം പുറത്ത് വന്നപ്പോള്‍ കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല ലോകത്തിലെ മികച്ച 1000 സര്‍വകലാശാലകളുടെ പട്ടികയില്‍ ഇടം പിടിച്ചു. ആഗോള തലത്തില്‍ 971-980 ബാൻഡിൽ ഇടം നേടിയ കുസാറ്റ് ഏഷ്യയില്‍ 299-ാം റാങ്കും ദക്ഷിണേന്ത്യയിൽ 53-ാം റാങ്കും ഇന്ത്യയില്‍ 38-ാം റാങ്കും കേരളത്തിൽ ഒന്നാം സ്ഥാനവും നേടി. നിരവധി ഉപവിഭാഗങ്ങളിലും കുസാറ്റിന് മികച്ച റാങ്കുകള്‍ കരസ്ഥമാക്കാന്‍ സാധിച്ചു. പരിസ്ഥിതി ആഘാത വിഭാഗത്തിൽ ലോകത്ത് 609-ാം സ്ഥാനവും ഭരണ വിഭാഗത്തിൽ ലോകത്ത് 576-ാം സ്ഥാനവുമാണ്.

ലോകമെമ്പാടുമുള്ള 1,744 സ്ഥാപനങ്ങളുടെ പട്ടികയിൽ ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങിൽ കേരളത്തിൽ നിന്നുള്ള സ്ഥാപനങ്ങൾ കുസാറ്റും 1181-1200 ബാൻഡിൽ റാങ്ക് ചെയ്യപ്പെട്ട കേരള സർവകലാശാലയും മാത്രമാണ്.

ആഗോള പാരിസ്ഥിതിക, സാമൂഹിക, ഭരണ (ഇഎസ്ജി)വെല്ലുവിളികളെ നേരിടാനുള്ള ഒരു സ്ഥാപനത്തിന്റെ കഴിവ് അളക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന സൂചകങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ റാങ്കിങ്.

പരിസ്ഥിതി ആഘാതം, സാമൂഹിക ആഘാതം, ഭരണം എന്നീ വിഭാഗങ്ങൾക്ക് കീഴിൽ ഒമ്പത് പാരാമീറ്ററുകളിലായാണ് സ്‌കോറുകൾ നേടിയിരിക്കുന്നത്.

ഈ വര്‍ഷം പ്രസിദ്ധീകരിച്ച 2024ലെ ഇന്ത്യാ ടുഡേ റാങ്കിങ്ങിൽ രാജ്യത്ത് ഏഴാം സ്ഥാനവും, എന്‍ഐആര്‍എഫ് റാങ്കിങ്ങില്‍ ഇന്ത്യന്‍ സര്‍വകലാശാലകളുടെ പട്ടികയില്‍ 34ആം സ്ഥാനവും, ടൈംസ് ഹയർ എജ്യുക്കേഷൻ ഇന്‍റർ ഡിസിപ്ലിനറി സയൻസ് റാങ്കിംഗിൽ ഇന്ത്യയിൽ 27ാംസ്ഥാനവും കുസാറ്റ് നേടിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com