ബിരുദാനന്തര ബിരുദ ദന്തൽ കോഴ്സിലേക്ക് അപേക്ഷിക്കാം

യോഗ്യരായ വിദ്യാർഥികൾക്ക് ഒക്റ്റോബർ 6ന് രാത്രി 11.59 വരെ അപേക്ഷിക്കാം.
dental pg apply soon
ഡെന്‍റൽ പിജി
Updated on

സംസ്ഥാനത്തെ ബിരുദാനന്തര ബിരുദ ദന്തൽ കോഴ്സിൽ സംസ്ഥാനത്തെ കോളെജുകളിൽ ഒഴിവുള്ള സീറ്റുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും കേന്ദ്ര സർക്കാരിന്‍റെപുതുക്കിയ മാനദണ്ഡ പ്രകാരം നീറ്റ് എം.ഡി.എസ് യോഗ്യത നേടിയിട്ടുള്ളവരുമായ വിദ്യാർഥികളിൽ നിന്നും പ്രവേശന പരീക്ഷാ കമ്മീഷണർ ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. യോഗ്യരായ വിദ്യാർഥികൾക്ക് ഒക്റ്റോബർ 6ന് രാത്രി 11.59 വരെ അപേക്ഷിക്കാം.

സ്ട്രേ വേക്കൻസി ഫില്ലിങ് അലോട്ട്മെന്‍റിനുശേഷം സംസ്ഥാന ദന്തൽ കോളെജുകളിൽ ഒഴിഞ്ഞുകിടക്കുന്ന ജനറൽ കാറ്റഗറി സീറ്റുകളിലേക്ക് മാത്രമായിരിക്കും പുതുതായി യോഗ്യത നേടിയ വിദ്യാർഥികളെ പരിഗണിക്കുന്നത്. പുതുതായി അപേക്ഷ സമർപ്പിക്കുന്ന വിദ്യാർഥികൾ നേറ്റിവിറ്റി, ജനനതീയതി എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റും കമ്മ്യൂണിറ്റി/ കാറ്റഗറി/ ഫീസ് ആനുകൂല്യം (ബാധകമായവർക്ക് മാത്രം) എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളും ഓൺലൈൻ അപേക്ഷയോടൊപ്പം അപ്‌ലോഡ്‌ ചെയ്യണം. വിശദമായ വിജ്ഞാപനം www.cee.kerala.gov.in ൽ ലഭിക്കും. ഫോൺ: 0471-2525300.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com