ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനെജ്മെന്‍റ്കോഴ്‌സ്

വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍
ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനെജ്മെന്‍റ്കോഴ്‌സ്

സ്റ്റേറ്റ് റിസോഴ്‌സ് സെന്‍ററിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്‍ .സി കമ്മ്യൂണിറ്റി കോളെജ് ജൂലൈയില്‍ തുടങ്ങുന്ന ഡിപ്ലോമ ഇന്‍ എയര്‍ലൈന്‍ ആന്‍ഡ് എയര്‍പോര്‍ട്ട് മാനെജ്മെന്‍റ്(DAM) പ്രോഗ്രാമിലേക്ക് പ്ലസ്ടു അഥവാ തത്തുല്യയോഗ്യത ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

പ്രോഗ്രാമില്‍ മികവ് പുലര്‍ത്തുന്നവര്‍ക്ക് തൊഴില്‍ ഉറപ്പുവരുത്തുന്നതിനുള്ള സേവനങ്ങളും എയര്‍പോര്‍ട്ട് മാനെജ്മെന്‍റ് രംഗത്തുള്ള ഏജന്‍സികളുടെ സഹകരണത്തോടെ നടത്തുന്നതാണ്. അപേക്ഷ ഫോമും പ്രോസ്പ്ക്റ്റസും തിരുവനന്തപുരം നന്ദാവനം പോലീസ്ക്യാംപിനു സമീപം പ്രവര്‍ത്തിക്കുന്ന എസ്.ആര്‍ .സി ഓഫീസില്‍ നിന്ന് ലഭിക്കും.

വിലാസം: ഡയറക്റ്റര്‍ , സ്റ്റേറ്റ് റിസോഴ്‌സ് സെന്‍റര്‍ , നന്ദാവനം, വികാസ് ഭവന്‍ പി.ഒ., തിരുവനന്തപുരം-33. ഫോണ്‍ : 0471 2570471, 9846033009. https://srccc.in/download എന്ന ലിങ്കില്‍ നിന്നും അപേക്ഷ ഫോം ഡൗണ്‍ലോഡ് ചെയ്തും അപേക്ഷിക്കാം. വിശദാംശങ്ങള്‍ www.srccc.in എന്ന വെബ്‌സൈറ്റില്‍ . പൂരിപ്പിച്ച അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ജൂണ്‍ 30.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com