മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന ഡി.ഫാം പാർട്ട് 1&2 (സപ്ലിമെന്‍ററി) (ഇആർ1991) പരീക്ഷ സംസ്ഥാനത്തെ വിവിധ ഫാർമസി കോളെജുകളിൽ ഒക്റ്റോബർ 14 മുതൽ ഡി.ഫാം പാർട്ട് 1ഉം ഒക്റ്റോബർ 15 മുതൽ ഡി.ഫാം പാർട്ട് 2ഉം നടത്തുന്നതാണ്.
പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യേണ്ട അപേക്ഷകർ നിശ്ചിത തുകയക്കുള്ള ഫീസ് അടച്ച് ഓഗസ്റ്റ് 29ന് മുമ്പായി പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട കോളെജുകളിൽ സമർപ്പിക്കണം. അതത് കോളെജുകളിൽ നിന്നുള്ള അപേക്ഷകൾ ഓഗസ്റ്റ് 31ന് മുമ്പായി ചെയർമാൻ, ബോർഡ് ഒഫ് ഡി.ഫാം എക്സാമിനേഷൻസ്, തിരുവനന്തപുരം-11 എന്ന വിലാസത്തിൽ അയക്കേണ്ടതാണ്. വിശദ വിവരങ്ങൾ www.dme.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.