വിദ്യാഭ്യാസ വാർത്തകൾ (20-01-2024)

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ 09.01.2024ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക
വിദ്യാഭ്യാസ വാർത്തകൾ (20-01-2024)

കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ്

ഗുരു ഗോപിനാഥ് നടനഗ്രാമം നടത്തുന്ന കേരള നടനം സർട്ടിഫിക്കറ്റ് കോഴ്സ് പുതിയ ബാച്ച് ഫെബ്രുവരി 1ന് ആരംഭിക്കും. അഡ്മിഷൻ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 – 2364771.

തീയതി ദീർഘിപ്പിച്ചു

കേരളത്തിലെ വിവിധ സർക്കാർ/സ്വകാര്യ ഫാർമസി കോളെജുകളിലെ 2023-24 അധ്യയന വർഷത്തെ ബി.ഫാം (ലാറ്ററൽ എൻട്രി) പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള തീയതി ജനുവരി 20ന് വൈകിട്ട് അഞ്ച് മണി വരെയായി ദീർഘിപ്പിച്ചു. യോഗ്യരായ വിദ്യാർഥികൾ പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശന പരീക്ഷ കമ്മീഷണറുടെ വെബ്സൈറ്റിൽ 09.01.2024ന് പ്രസിദ്ധീകരിച്ച വിജ്ഞാപനം കാണുക.

സെറ്റ് പരീക്ഷ അഡ്മിറ്റ് കാർഡ്

ജനുവരി 21ന് നടത്തുന്ന സെറ്റ് പരീക്ഷയ്ക്ക് ഇതുവരെ അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്ത് എടുക്കാത്തവർ www.lbscentre.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്നും എടുക്കണം. ഇത് തപാൽ മാർഗം ലഭിക്കുന്നതല്ലെന്ന് എൽ.ബി.എസ് ഡയറക്റ്റർ അറിയിച്ചു.

സ്കോളെർഷിപ്പ്: തീയതി നീട്ടി

സംസ്ഥാനത്തെ  Top Class സ്കൂളുകളുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള വിദ്യാലയങ്ങളിൽ 9, 11 ക്ലാസുകളിൽ പഠിക്കുന്ന ഒ.ബി.സി / ഇ.ബി.സി വിഭാഗം വിദ്യാർഥികൾക്ക് സ്കോളെർഷിപ്പ് അനുവദിക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ “Top Class School Education for OBC, EBC and DNT” പദ്ധതി പ്രകാരം അപേക്ഷകൾ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31ഉം ഈ അപേക്ഷകൾ ബന്ധപ്പെട്ട സ്കൂളുകളിൽ പരിശോധിക്കുന്നതിനും അപേക്ഷകളിലെ ന്യൂനതകൾ പരിഹരിച്ച് സമർപ്പിക്കുന്നതിനുമുള്ള അവസാന തീയതി ഫെബ്രുവരി 15ഉം അപേക്ഷകൾ ജില്ലാ തലത്തിൽ പരിശോധിക്കുന്നതിനുള്ള അവസാന തീയതി ഫെബ്രുവരി 26ഉം ആയി ദീർഘിപ്പിച്ചു. കൂടുതൽ വിവരങ്ങൾക്ക്: https://scholarships.gov.in.

സെൻട്രൽ സെക്റ്റർ സ്കോളെർഷിപ്പ്: 31 വരെ അപേക്ഷിക്കാം

കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയം കോളെജ് / സർവകലാശാല വിദ്യാർഥികൾക്ക് അനുവദിക്കുന്ന 2023-24 അധ്യയന വർഷത്തെ സെൻട്രൽ സെക്റ്റർ സ്കോളെർഷിപ്പ് (ഫ്രഷ് / റിന്യൂവൽ) അപേക്ഷകൾ ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി ജനുവരി 31 വരെ നീട്ടി. അപേക്ഷകർ കേരള സ്റ്റേറ്റ് ഹയർ സെക്കൻഡറി / വൊക്കേഷൻ ഹയർ സെക്കൻഡറി ബോർഡുകൾ നടത്തിയ 2023ലെ 12ാം ക്ലാസ് പരീക്ഷയിൽ 80 ശതമാനം കൂടുതൽ മാർക്കു വാങ്ങി വിജയിച്ചവരും ഏതെങ്കിലും റഗുലർ ബിരുദ കോഴ്സിന് ഒന്നാം വർഷം ചേർന്നവരുമായിരിക്കണം.

കറസ്പോണ്ടൻസ് കോഴ്സിനോ ഡിസ്റ്റൻസ് കോഴ്സിനോ ഡിപ്ലോമ കോഴ്സിനോ ചേർന്നവർക്ക് ഈ സ്കോളെർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല. പ്രായം 18-25നും മധ്യേ ആയിരിക്കണം. അപേക്ഷകർ നാഷണൽ സ്കോളെർഷിപ്പ് പോർട്ടലായ www.scholarship.gov.in എന്ന വെബ്സൈറ്റ് വഴി ഫ്രെഷ് / റിന്യൂവൽ സ്കോളെർഷിപ്പ് അപേക്ഷിക്കാം. സ്ഥാപനങ്ങൾക്ക് അപേക്ഷ പരിശോധിക്കുവാനുള്ള അവസാന തീയതി ഫെബ്രുവരി 15. വിശദവിവരങ്ങൾക്ക്: :www.collegiateedu.kerala.gov.inwww.dcescholarship.kerala.gov.in , 9447096580. ഇ-മെയിൽ: centralsectorscholarship@gmail.com.

ആർ.ഐ.ടിയിൽ സ്കിൽ ഡെവലപ്മെന്‍റ് പ്രോഗ്രാമുകൾ

കേരള സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്‍റെ കീഴിലുള്ള കോട്ടയം രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി (ആർ.ഐ.ടി)യിലെ ഇലക്‌ട്രിക്കൽ എൻജിനീയറിങ് ഡിപ്പാർട്ട്മെന്‍റ് “Embedded System Design” ൽ അഡീഷണൽ സ്കിൽ ഡെവലപ്മെന്‍റ് പ്രോഗ്രാം (ASDP) സ്റ്റൈപെഡോടുകൂടി ഫെബ്രുവരി ഒന്നു മുതൽ മാർച്ച് ഒന്നു വരെയും ഫെബ്രുവരി 14 മുതൽ മാർച്ച് 14 വരെയും രണ്ടു ബാച്ചുകളായി നടത്തുന്നു.

തൊഴിൽരഹിതരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരുമായ യുവജനങ്ങളുടെ നൈപുണ്യ വികസനം ലക്ഷ്യമിട്ട് സൗജന്യമായാണ് കോഴ്സ് നടത്തുന്നത്. ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ എൻജിനീയറിങ് വിഭാഗങ്ങളിൽ ബിരുദമോ/ ഡിപ്ലോമയോ പൂർത്തിയാക്കിയ വിദ്യാർഥികൾക്ക് ഓൺലൈനായി അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക www.rit.ac.in അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 24. ബന്ധപ്പെടേണ്ട നമ്പർ: 7025424119, email: johnjohnson@rit.ac.in

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com